ബെംഗളൂരു നിവാസികൾ മെട്രോ ചാർജ് വർധനവിന്‍റെ ഞെട്ടലിൽ നിന്ന് ഇനിയും വിമുക്തരായിട്ടില്ല. മുൻപുണ്ടായിരുന്ന നിരക്കിൽ നിന്ന് ഇരട്ടിയോളം തുകയാണ് ചില റൂട്ടുകളിലെ യാത്രകൾക്ക് മെട്രോയിൽ കൂടിയിരിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം താങ്ങാൻ പറ്റാത്ത ഈ നിരക്ക് അവരുടെ ജീവിതച്ചെലവിനെ തന്നെ ബാധിക്കു കഴിഞ്ഞു. അതിനു മുൻപുണ്ടായ ബസ് ചാർജ് വർധനവും കുറച്ചൊന്നും ദോഷമല്ല ബെംഗളൂരു നിവാസികൾക്ക് ചെയ്തിരിക്കുന്നത്. മെട്രോയുടെയും ബസിന്‍റെയും നിരക്ക് വര്‍ധനവിന് പിന്നാലെയാണ് നഗരത്തിലെ ഓട്ടോ റിക്ഷകളും നിരക്ക് വർധിപ്പിക്കുന്നത്.
മിനിമം നിരക്ക് 10 രൂപ വർദ്ധിപ്പിക്കാൻ ഡ്രൈവർമാരുടെ യൂണിയനുകൾ സമ്മതിച്ചതിനെത്തുടർന്ന് ബെംഗളൂരുവിലെ ഓട്ടോറിക്ഷാ യാത്രകളും ഇനി ചെലവേറിയതായി മാറും. നിലവിൽ 30 രൂപയാണ് ബെംഗളൂരുവിലെ ഓട്ടോകളുടെ മിനിമം നിരക്ക്. തുടര്‍ന്നുള്ള ഓരോ 1.5 കിലോമീറ്ററിനും 15 രൂപാ വീതമാണ് നിരക്ക് വർധിക്കുന്നത്. പുതിയ മാറ്റത്തോടെ ആദ്യത്തെ 2 കിലോമീറ്റർ ഉൾപ്പെടുന്ന മിനിമം നിരക്ക് 40 രൂപയും തുടർന്നുള്ള ഓരോ 1.5 കിലോമീറ്ററിനും 20 രൂപയായി ഉയരും.

ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്-ഈസ്റ്റ്) സാഹിൽ ബാഗ്ലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗതാഗത വകുപ്പ് സെക്രട്ടറി സൗന്ദര്യ കെ.എസ്., ബെംഗളൂരുവിലെ 15 ലധികം ഡ്രൈവർമാരുടെ യൂണിയനുകളുടെ പ്രതിനിധികൾ എന്നിവരാണ് പങ്കെടുത്തത്.
ആദ്യത്തെ രണ്ട് കിലോമീറ്ററിന് മിനിമം നിരക്ക് 30 രൂപയിൽ നിന്ന് 40 രൂപയായും ഓരോ കിലോമീറ്ററിനും 15 രൂപയിൽ നിന്ന് 20 രൂപയായും വർദ്ധിപ്പിക്കണമെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ ആവശ്യപ്പെട്ടു. ഇനി അടുത്ത ഘട്ടമായി ഈ നിരക്ക് ഇന നഗരത്തിലെ ഓട്ടോ നിരക്ക് നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള സ്ഥാപനമായ ജില്ലാ ഗതാഗത അതോറിറ്റി (ഡി ടി എ) അവലോകനം ചെയ്യും.
നിരക്ക് വർധന നിർദ്ദേശം വിലയിരുത്തുന്നതിനായി, ഡിടിഎ
അഞ്ച് അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഗതാഗത സാഹചര്യങ്ങൾ, യാത്രക്കാരുടെ ആവശ്യം, സാമ്പത്തിക നിലനിൽപ്പ് എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ വിലയിരുത്തി ഡെപ്യൂട്ടി കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കും.ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്-ഈസ്റ്റ്) സാഹിൽ ബാഗ്ല ചെയർമാനും ഗതാഗത വകുപ്പ് സെക്രട്ടറി സൗന്ദര്യ കെ.എസ്. സെക്രട്ടറിയായും , ജയനഗർ ആർടിഒ എസ്. മല്ലേഷ്, ലീഗൽ മെട്രോളജി വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
ഇതിനു മുൻപ് 2013 ലും 2021 ലും ബെംഗളൂരുവിൽ ഓട്ടോറിക്ഷകളുടെ നിരക്ക് വർധിപ്പിച്ചിരുന്നു. 2021 ൽ ആദ്യത്തെ 1.9 കിലോമീറ്ററിന് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും നിശ്ചയിച്ചായിരുന്നു വർധനവ്. പിന്നീട് 2024 ൽ വീണ്ടും അടിസ്ഥാന നിരക്കായി ആഗ്യ രണ്ട് കിലോമീറ്ററിന് 40 രൂപയും അധികമായി വരുന്ന ഓരോ കിലോമീറ്ററിനും 20 രൂപയും വർധിപ്പിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. ഉയർന്നു വരുന്ന ചെലവുകൾ, ഇന്ധന നിരക്ക്, അറ്റുകുറ്റപ്പണികൾ തുടങ്ങിയവയാണ് നിരക്ക് കൂട്ടാനുള്ള കാരണങ്ങളായി യൂണിയനുകൾ കാണിക്കുന്നത്.
യാത്രക്കാർ ബുദ്ധിമുട്ടും
മെട്രോയ്ക്കും ബസിനും ശേഷം ഓട്ടോയുടെ നിരക്ക് കൂടി വര്‍ധിക്കുന്നത് സാധാരണക്കാരെ വീണ്ടും പ്രതിസന്ധിയിലാക്കും. മെട്രോ നിരക്ക് 71 ശതമാനവും ബസ് നിരക്ക് 15 ശതമാനവുമാണ് വർധിച്ചിരിക്കുന്നത്. എന്തായാലും ഓട്ടോ നിരക്ക് പരിഷ്കരണം സംബന്ധിച്ച അന്തിമ തീരുമാനം ഗതാഗത അതോറിറ്റിയുടെ യോഗത്തിന് ശേഷം അറിയാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












