പാട്ന: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രില്‍ മാസത്തിലെ ആഘോഷങ്ങളും പരിപാടികളും മാറ്റിവെച്ച് ബീഹാര്‍ സര്‍ക്കാര്‍. ബീഹാറിലെ പ്രധാന ആഘോഷങ്ങളായ പട്നാ സാഹിബ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള പരിപാടികളാണ് സര്‍ക്കാര്‍ റദ്ദാക്കുന്നത്. കൊവിഡ് വ്യാപനം ഇതേ രീതിയില്‍ തുടര്‍ന്നാല്‍ മേയ് മാസം നടക്കേണ്ട ആഘോഷങ്ങളും ഒഴിവാക്കുവാന്‍ ആലോചനയുണ്ട്.

അവസാന തീര്‍ത്ഥങ്കരനായ വര്‍ദ്ധമാന മഹാവീരന്‍റെ ജന്മദിനമാണ് മഹാവീര ജയന്തിയായി ജൈനമത വിശ്വാസികള്‍ ആഘോഷിക്കുന്നത്. ഇതു കൂടാതെ ലാചൗറിലെ ലാച്വാർ മഹോത്സവ്, നളന്ദയിലെ കുണ്ഡൽപൂർ മഹോത്സവ്, ഗോപാൽഗഞ്ചിലെ താവെ മഹോത്സവ്, ഭബുവയിലെ മുണ്ടേശ്വരി മഹോത്സവ് തുടങ്ങിയ പരിപാടികളും റദ്ദാക്കി. ഈ ഉത്സവങ്ങളെല്ലാം ഈ ഏപ്രില്‍ മാസത്തില്‍ നടക്കേണ്ടവയാണ്,
കോവിഡ് -19 കേസുകളിൽ ബിഹാറിൽ നിലവിൽ 267000 കേസുകളുണ്ട്. "വർദ്ധിച്ചുവരുന്ന കോവിഡ് ഭീഷണി കാരണം ആഘോഷങ്ങള്‍ റദ്ദാക്കി. ടൂറിസം ഉത്സവം ഏപ്രിലിൽ നടക്കില്ല. പൊതു ചടങ്ങുകൾക്കായി സർക്കാർ ഇതിനകം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്'' സംസ്ഥാന ടൂറിസം മന്ത്രി നാരായണ പ്രസാദ് പറഞ്ഞു. ഇതിനായി ചെയ്യുവാന്‍ കഴിയുന്നത് ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ റദ്ദാക്കുക എന്നതാണ്. മെയ് മാസത്തിൽ ആസൂത്രണം ചെയ്ത പരിപാടികൾ സംബന്ധിച്ച് മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല.
കോവിഡ് കേസുകളുടെ വർദ്ധനവ് കാരണം കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ പങ്കെടുക്കാനിരുന്ന ആസാദി കാ അമൃത് മഹോത്സവവും മാറ്റിവെച്ചിട്ടുണ്ട്. ഏപ്രിൽ 10 ന് നടക്കേണ്ടിയിരുന്ന മഹോത്സവം മെയ് ഒന്നിലേക്കാണ് മാറ്റിയിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












