വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ കേരളത്തിൽ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കി ദക്ഷിണ റെയിൽവേ. ഈ ട്രെയിനുകള്‍ യാത്ര പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മാറ്റം. മേയ് 28 ഞായറാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ വരുമെന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്. പുതുക്കിയ സമയക്രമവും മറ്റു വിശദാംശങ്ങളും നോക്കാം
1. ട്രെയിൻ നമ്പർ- 20634 - തിരുവനന്തപുരം സെൻട്രൽ - കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്: പുതുക്കിയ സമയമനുസരിച്ച് ഉച്ചയ്ക്ക് 1.20 -ന് കാസർകോട് എത്തും. (നിലവിലുള്ള സമയം: കാസർകോട്:1. 25 pm)
2. ട്രെയിൻ നമ്പർ -16355 - കൊച്ചുവേളി - മംഗളൂരു ജംഗ്ഷൻ അന്ത്യോദയ ദ്വൈവാര എക്‌സ്‌പ്രസ്: പുതുക്കിയ സമയമനുസരിച്ച് രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: : 09.20.)

3. ട്രെയിൻ നമ്പർ 16629 -തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ ഡെയ്‌ലി എക്സ്പ്രസ്: പുതുക്കിയ സമയമനുസരിച്ച് രാവിലെ 10.25 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 10.30 .)
4. ട്രെയിൻ നമ്പർ 16606 - നാഗർകോവിൽ ജംഗ്ഷൻ - മംഗളൂരു സെൻട്രൽ ഏറനാട് ഡെയ്‌ലി എക്സ്പ്രസ്: പുതുക്കിയ സമയമനുസരിച്ച് വൈകുന്നേരം 5.50ന് -ന് മംഗലാപുരത്ത് എത്തിച്ചേരും. 2023 മെയ് 28 മുതൽ പ്രാബല്യത്തിൽ വരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 6.00pm )
5.ട്രെയിൻ നമ്പർ 16347- തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ ഡെയ്‌ലി എക്സ്പ്രസ്: പുതുക്കിയ സമയമനുസരിച്ച് 11.20 -ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 11.30.)
6. ട്രെയിൻ നമ്പർ 22668 - കോയമ്പത്തൂർ ജംഗ്ഷൻ - നാഗർകോവിൽ ജംഗ്ഷൻ പ്രതിദിന സൂപ്പർഫാസ്റ്റ്: തിരുനെൽവേലി ജംഗ്ഷനിൽ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.20 /03.25) വള്ളിയൂർ സ്റ്റേഷനിൽ 03.43 ന് എത്തി 03.45 ന് പുറപ്പെടു. (നിലവിലുള്ള സമയം: 04.01/04.02) നാഗർകോവിൽ ജംഗ്ഷനിൽ 04.50 ന് എത്തിച്ചേരും (നിലവിലുള്ള സമയം: 05.05.)
7. ട്രെയിൻ നമ്പർ 12633- ചെന്നൈ എഗ്മോർ - കന്യാകുമാരി ഡെയ്‌ലി സൂപ്പർഫാസ്റ്റ്: പുതുക്കിയ സമയമനുസരിച്ച് തിരുനെൽവേലി ജംഗ്ഷനിൽ പുലർച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.45 am / 03.50 am ), വള്ളിയൂർ 04.03ന് എത്തി 04.05ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: 05.45).
തിരുവനന്തപുരം- കാസർകോട് വന്ദേ ഭാരത് സമയക്രമം
തിരുവനന്തപുരം സെൻട്രൽ- പുലർച്ചെ 05.20 am
കൊല്ലം - 06.08 am
കോട്ടയം - 07.24 am
എറണാകുളം ടൗൺ - 08.25 am
തൃശൂർ - 09.30 am
ഷൊർണൂർ ജംഗ്ഷൻ - 10.02 am
കോഴിക്കോട് - 11.03 am
കണ്ണൂർ- ഉച്ചയ്ക്ക് 12.03 pm
കാസർകോട് - 13.25 pm.(മേയ് 28 മുതൽ 1.20 pm).
കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത് സമയക്രമം
കാസർകോട്- ഉച്ചയ്ക്ക് 02.30 pm
കണ്ണൂർ - 03:28 pm
കോഴിക്കോട്- 04:28 pm
ഷൊർണൂർ ജംഗ്ഷൻ - 05:28 pm
തൃശൂർ- 06:10 pm
എറണാകുളം ടൗൺ - 07:17pm
കോട്ടയം - 08:10 pm
കൊല്ലം- 09.30 pm
തിരുവനന്തപുരം സെൻട്രൽ - 10.35 pm.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














