Search
  • Follow NativePlanet
Share
» »ചാര്‍ ദാം യാത്രയില്‍ ഉത്തരാഖണ്ഡിനു പുറത്തുള്ളവര്‍ക്കും പങ്കെടുക്കാം

ചാര്‍ ദാം യാത്രയില്‍ ഉത്തരാഖണ്ഡിനു പുറത്തുള്ളവര്‍ക്കും പങ്കെടുക്കാം

കോവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവര്‍ക്ക് സര്‍ക്കാര്‍ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഭാരതത്തില്‍ ഏറ്റവുമധികം വിശ്വാസികള്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടന യാത്രകളിലൊന്നായ ചാര്‍ ദാം യാത്രില്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ക്കും പങ്കെടുക്കാം. കോവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവര്‍ക്ക് സര്‍ക്കാര്‍ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

chardham

ചില നിബന്ധനകളോടെ സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന തീർഥാടകർക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) നൽകിയിട്ടുണ്ടെന്ന് ചാർ ധാം ദേവസ്ഥാനം ബോർഡ് ചീഫ് എക്സിക്യൂട്ടീവും ഗർവാൾ ഡിവിഷൻ കമ്മീഷണറുമായ രവിനാഥ് രാമൻ പറഞ്ഞു. ഇതനുസരിച്ച് സംസ്ഥാനത്ത് പ്രവേശിച്ച് 72 മണിക്കൂറിനുള്ളില്‍ ന‌ത്തിയ കോവിഡ് പരിശോധനാ നെഗറ്റീവ് റിസല്‍ട്ട് നിര്‍ബന്ധമായും കരുതണം. അല്ലാത്ത പക്ഷം സംസ്ഥാനത്ത് പ്രവേശിച്ച ശേഷം നിര്‍ബന്ധമായും ക്വാറന്‍റൈനില്‍ പോകേണ്ടി വരും.

കൂ‌ടാതെ, എല്ലാ തീര്‍ത്ഥാടകരും ചാര്‍ ദാം ദേവസ്ഥാനം ബോര്‍ഡിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ രജിസ്‌ട്രര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍റെ ഭാഗമായി തീര്‍ത്ഥാടകര്‍ തങ്ങളുടെ തിരിച്ചറിയില്‍ കാര്‍ഡും കൊവിഡ്-9 നെഗറ്റീവ് റിസല്‍‌ട്ടും അപ്ലോഡ് ചെയ്യണം. അതോടൊപ്പം പോര്‍ട്ടലില്‍ നിന്നും ലഭിക്കുന്ന ഇ-പ്രിന്‍റ് തങ്ങളുടെ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതുമാണ്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും വരുന്ന തീര്‍ഥാടകര്‍ക്ക് നാലു തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും പോകുന്നതിന് അനുമതിയുണ്ടായിരിക്കും. എന്നാല്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുവാനോ ഏതെങ്കിലും തരത്തില്‍ വിഗ്രഹങ്ങളില്‍ സ്പര്‍ശിക്കുവാനോ നേര്‍ച്ചകളോ അര്‍ച്ചനകളോ സ്വീകരിക്കുവാനും അനുമതിയുണ്ടാവില്ല.

പൂക്കളോ മധുരപലഹാരങ്ങളോ പോലുള്ള വഴിപാടുകൾ കൊണ്ടുവരുന്നതിൽ നിന്ന് ഇവരെ വിലക്കിയിട്ടുമുണ്ട്.
കൂടാത വലിയ മഴയോ മണ്ണിടിച്ചിലോ പോലുള്ല പ്രകൃതി ദുരന്തങ്ങളുണ്ടാവുകയാണങ്കില്‍ തീര്‍ത്ഥാടന കാലയളവ് വര്‍ധപ്പിക്കുകയും ചെയ്യും.

അമിത ചൂ‌ട്; അമര്‍നാഥിലെ ശിവലിംഗം പതിവിലും വേഗത്തില്‍ ഉരുകുന്നുഅമിത ചൂ‌ട്; അമര്‍നാഥിലെ ശിവലിംഗം പതിവിലും വേഗത്തില്‍ ഉരുകുന്നു

സ്കോട്ട്ലന്‍ഡിലേക്ക് പോകാം...വീടും ജോലിയുമായി ദ്വീപ് കാത്തിരിക്കുന്നുസ്കോട്ട്ലന്‍ഡിലേക്ക് പോകാം...വീടും ജോലിയുമായി ദ്വീപ് കാത്തിരിക്കുന്നു

മഴക്കാലത്ത് കര്‍ണ്ണാടകയിലേക്ക് പോകാം! ഈ കാഴ്ചകള്‍ കാത്തിരിക്കുന്നുമഴക്കാലത്ത് കര്‍ണ്ണാടകയിലേക്ക് പോകാം! ഈ കാഴ്ചകള്‍ കാത്തിരിക്കുന്നു

Read more about: pilgrimage uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X