Search
  • Follow NativePlanet
Share
» » ചാര്‍ദാം യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല, വേണ്ടത് ഇത് മാത്രം

ചാര്‍ദാം യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല, വേണ്ടത് ഇത് മാത്രം

ചാര്‍ദാം തീര്‍ത്ഥ യാത്രയ്ക്ക് ഇനി മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഉത്തരഖണ്ഡിലെ ഏറ്റവും പുതിയ യാത്രാ നിയമങ്ങളനുസരിച്ച് ചാര്‍ ദാം തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതില്ല. ഉത്തരാഖണ്ഡ് നിവാസികൾക്കും സംസ്ഥാനത്തിന് പുറത്തുള്ള സന്ദർശകർക്കുമായി ചാർ ധാം ആരാധനാലയങ്ങൾ കുറച്ച് മുമ്പ് തുറന്നിരുന്നു. തീര്‍ഥാ‌ടനത്തിനായി ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്ന കാര്യങ്ങളാണ് ഇനി മുതല്‍ പിന്തുടരേണ്ടത്. തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യണം.
ചാർ ധാം ആരാധനാലയങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ഇ-പാസ് അവർക്ക് ലഭിക്കുന്നതിനാണിത്.

chardham pilgrimage

PC:Dinesh Valke

ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിനുമുമ്പ് തീർഥാടകർ തെര്‍മല്‍ സ്കാനിംഗിലൂടെ കടന്നുപോകേണ്ടതാണ്. ഇവിടെ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നവര്‍ സ്വന്തം ചിലവില്‍ കൊവിഡ്-19 ടെസ്റ്റ് നടത്തേണ്ടി വരും. മാത്രമല്ല, പരിശോധനാ ഫലം നെഗറ്റീവ് ആയി തിരിച്ചെത്തിയാൽ മാത്രമേ അവർക്ക് ശ്രീകോവിലിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

കൈക്കുഞ്ഞുങ്ങള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെയുള്ളവര്‍ തുടങ്ങയവര്‍ക്ക് തീര്‍ത്ഥാടനത്തിനെത്തുന്നതിനു വിലക്കുണ്ട്. ഹെലി സര്‍വ്വീസില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

രാശികള്‍ക്കുള്ള 12 തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതിയും...വിദ്യാശങ്കര ക്ഷേത്രംരാശികള്‍ക്കുള്ള 12 തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതിയും...വിദ്യാശങ്കര ക്ഷേത്രം

കന്യാകുമാരിയിലെ തൃപ്പരപ്പ്! മലയാളികള്‍ കാണേണ്ടയിടംകന്യാകുമാരിയിലെ തൃപ്പരപ്പ്! മലയാളികള്‍ കാണേണ്ടയിടം

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു! യാത്ര പോകും മുന്‍പേ...വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു! യാത്ര പോകും മുന്‍പേ...

ധൈര്യമുണ്ടെങ്കില്‍ മാത്രം പരീക്ഷിക്കാം ഈ കാര്യങ്ങള്‍ധൈര്യമുണ്ടെങ്കില്‍ മാത്രം പരീക്ഷിക്കാം ഈ കാര്യങ്ങള്‍

Read more about: pilgrimage uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X