Search
  • Follow NativePlanet
Share
» »നാടു കാണാം, ആനുകൂല്യങ്ങൾ നേടാം.. ദേഖോ അപ്നാ ദേശ് പദ്ധതി അറിയേണ്ടതെല്ലാം

നാടു കാണാം, ആനുകൂല്യങ്ങൾ നേടാം.. ദേഖോ അപ്നാ ദേശ് പദ്ധതി അറിയേണ്ടതെല്ലാം

രാജ്യത്തിന്‍റെ വിനോദ സഞ്ചാര രംഗത്തെ വളർച്ച മുന്നിൽക്കണ്ട് അവതരിപ്പിച്ചിരിക്കുന്ന ദേഖോ അപ്നാ ദേശ് ആഭ്യന്തര വിനോദസഞ്ചാരവും അന്താരാഷ്ട്ര വിനോദസഞ്ചാരവും ഉയരങ്ങളിലേക്ക്

ദേഖോ അപ്നാ ദേശ്: 2023 കേന്ദ്ര ബജറ്റ് അവതരണത്തിൽ കൂടുതൽ ശ്രദ്ധ നേടിയ പ്രഖ്യാപനങ്ങളിലൊന്നാണ് ദേഖോ അപ്നാ ദേശ് സ്കീം. രാജ്യത്തിന്‍റെ വിനോദ സഞ്ചാര രംഗത്തെ വളർച്ച മുന്നിൽക്കണ്ട് അവതരിപ്പിച്ചിരിക്കുന്ന ദേഖോ അപ്നാ ദേശ് ആഭ്യന്തര വിനോദസഞ്ചാരവും അന്താരാഷ്ട്ര വിനോദസഞ്ചാരവും ഉയരങ്ങളിലേക്ക് എത്തിക്കുവാൻ സഹായിക്കുന്ന ഒന്നായിരിക്കും.

Dekho Apna Desh Scheme Malayalam
PC:Vivek Kumar/Unsplash

എന്താണ് ദേഖോ അപ്നാ ദേശ്?

രാജ്യത്തിന്‍റെ സമ്പന്നമായ പൈതൃകവും ഊർജസ്വലമായ സംസ്കാരവുംപരിചയപ്പെടുവാനും അനുഭവിക്കുവാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിയാണ് ദേഖോ അപ്നാ ദേശ്.

വിനോദസഞ്ചാരത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനു പകരം രാജ്യത്തെ കാഴ്ചകളിലേക്ക് ക്ഷണിക്കുന്ന ഈ പദ്ധതി ഇടത്തരം പൗരന്മാരെ ഉദ്ദേശിച്ചുള്ളതാണ്. ഇതോടൊപ്പം വിനോദസഞ്ചാരരംഗത്ത് കൂടുതൽ തൊഴിൽ സാധ്യതകൾ കൊണ്ടുവരുവാനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുവാനും ഇത് ലക്ഷ്യം വയ്ക്കുന്നു.

ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നതനുസരിച്ച് രാജ്യത്തെ 50 ലക്ഷ്യസ്ഥലങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ചാലഞ്ച് മോഡ് വഴി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരത്തിനായി സമ്പൂർണ്ണ പാക്കേജായി വികസിപ്പിക്കുകയാണ് ലക്ഷ്യം,

ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾക്ക് രാജ്യം വലിയ ആകർഷണം നൽകുന്നു. വിനോദസഞ്ചാര മേഖലയിൽ ഇന്ന് വലിയ സാധ്യതകളുണ്ട്. തൊഴിലവസരങ്ങൾക്കും സംരംഭകത്വത്തിനും യുവാക്കൾക്ക് ഈ മേഖല വളരെ അവസരങ്ങൾ നൽകുന്നു. നേരത്തെ ബജറ്റ് പ്രഖ്യാപന വേളയിൽ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.

ദേഖോ അപ്നാ ദേശ് പദ്ധതി പ്രകാരം യാത്ര ചെയ്യുമ്പോൾ യാത്രക്കാർക്ക് ഹോട്ടൽ നിരക്കുകൾ, യാത്ര, പ്രവേശന ഫീസ് തുടങ്ങിയ കാര്യങ്ങളിൽ നിരക്കിളവും മറ്റു നിരവധി ആനുകൂല്യങ്ങളും നേടുവാൻ സാധിക്കും. ഈ പദ്ധതി വഴി യാത്ര ചെയ്യുന്നവർക്ക് സാമ്പത്തിക സഹായം നൽകുമെന്നുമാണ് വിശദീകരണം. രാജ്യത്തിന്‍റെ വിദൂരവും ഒറ്റപ്പെട്ടതുമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സാമ്പത്തിക സഹായവും ഇതിൽ ലഭിക്കും.

തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾതെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ

ഇതിനൊപ്പം തന്നെ യാത്രകളിൽ സാഹസികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുകയുംഅങ്ങനെ പ്രാദേശിക ആചാരങ്ങളും സംസ്കാരവും വളർത്തിയെടുക്കുവാനും ഇത് ലക്ഷ്യമിടുന്നു.

പദ്ധതിക്കായി സർക്കാർ ഒരു പ്രത്യേക വെബ്‌സൈറ്റും ഒരു ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറും ആരംഭിച്ചിട്ടുണ്ട്.

വിനോദ സഞ്ചാര മേഖലയ്ക്ക് വൻ കുതിപ്പ്, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ മുഖം മാറും, ആപ്പ്; ബജറ്റിലെ പ്രഖ്യാപനങ്ങൾവിനോദ സഞ്ചാര മേഖലയ്ക്ക് വൻ കുതിപ്പ്, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ മുഖം മാറും, ആപ്പ്; ബജറ്റിലെ പ്രഖ്യാപനങ്ങൾ

50000 വര്‍ഷങ്ങള്‍ക്ക് ശേഷം ആ അത്ഭുതകാഴ്ച ഇന്ന് ആകാശത്ത്, പച്ച വാൽനക്ഷത്രം കാണാം50000 വര്‍ഷങ്ങള്‍ക്ക് ശേഷം ആ അത്ഭുതകാഴ്ച ഇന്ന് ആകാശത്ത്, പച്ച വാൽനക്ഷത്രം കാണാം

Read more about: travel ideas india village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X