Search
  • Follow NativePlanet
Share
» »ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കേണ്ട, ഡല്‍ഹിയിലെ സ്മാരകങ്ങൾ കാണാൻ മെട്രോ ആപ്പ് വഴി ടിക്കറ്റ്

ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കേണ്ട, ഡല്‍ഹിയിലെ സ്മാരകങ്ങൾ കാണാൻ മെട്രോ ആപ്പ് വഴി ടിക്കറ്റ്

ഡല്‍ഹിയില്‍ വന്നാൽ കാഴ്ചകൾ ഒത്തിരിയുണ്ട്. നടന്നും ബസിൽ കയറിയും മെട്രോ വഴിയും ഒക്കെ പലതരത്തിൽ നമ്മൾ ഡൽഹി കാണാനിറങ്ങും. കുറച്ചു ദിവസം മാത്രം ഡൽഹി കാണാൻ വന്നവരെ സംബന്ധിച്ച് ചെലവഴിക്കുന്ന ഓരോ നിമിഷവും അമൂല്യമായിരിക്കും
അതുകൊണ്ടുതന്നെ സമയം കളയാതെ പരാവധി കാഴ്ചകൾ കാണാനാണ് ആളുകൾ ശ്രമിക്കുന്നത്. എന്നാലും സമയം പോകുന്നത് പലയിടത്തും പ്രവേശന ടിക്കറ്റ് മേടിക്കാനുള്ള ക്യൂവിലാണ്. എന്നാൽ ഡല്‍ഹി യാത്രയിൽ ഇനിയതൊരു പ്രശ്നമായേക്കില്ല.

ഡൽഹി സന്ദര്‍ശിക്കുന്ന സഞ്ചാരികൾക്കും ചരിത്ര സ്മാരങ്ങളിലേക്ക് യാത്ര പോകുന്നവർക്കും സന്തോഷം നല്കുന്ന ഒരു വാർത്തയുണ്ട്. ഡൽഹി കാണാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടുകളില്ലാതെ, നീണ്ട ക്യൂ ഒഴിവാക്കി ഡൽഹിയിലെ ചരിത്ര സ്മാരകങ്ങൾ കാണാന്‍ അവസരമൊരുക്കുകയാണ് ഡല്‍ഹി മെട്രോ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുമായി (എഎസ്ഐ) സഹകരിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Use Delhi Metro App To Book Tickets For ASI-Managed Monuments

ഡൽഹി മെട്രോയുടെ മൊമെന്‍റം 2.0 മൊബൈൽ ആപ്പ് വഴി സന്ദർശകർക്ക് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ചരിത്രസ്മാരകങ്ങളിലേക്കുള്ള ടിക്കറ്റ് എളുപ്പത്തിൽ ബുക്ക് ചെയ്യുവാനും സന്ദർശിക്കാം കഴിയും. ഒറ്റ ഇടപാടു വഴി മെട്രോ, സ്മാരക ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുമെന്നതിനാൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ ബുക്കിങ് പൂർത്തിയാക്കാം. ഡൽഹിയിലെ കൾച്ചറൽ ടൂറിസത്തിന് ഒരു കുതിപ്പ് നല്കാൻ ഡിഎംആർസി - എഎസ്ഐ കൂട്ടുകെട്ടുവഴിയുള്ള പുതിയ സംരംഭത്തിന് സാധിക്കും.

ഡൽഹിയിലെ പ്രധാന ചരിത്രയിടങ്ങളായ ഹുമയൂണിന്‍റെ ശവകുടീരം, ലാൽ ക്വില (ചെങ്കോട്ട), കുത്തബ് മിനാർ, പുരാണ കില തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ മെട്രോ ആപ്പ് വഴി ടിക്കറ്റ് എടുക്കാം. പ്രാദേശിക സഞ്ചാരികൾക്കും വിദേശികൾക്കുമെല്ലാം ആപ്പ് വഴി എളുപ്പത്തിൽ ടിക്കറ്റ് എടുക്കാൻ സാധിക്കും. അതുവഴി ഡൽഹി യാത്ര കൂടുതൽ എളുപ്പമുള്ളതാകുമെന്നാണ് കരുതുന്നത്. മെട്രോ, സ്മാരക ടിക്കറ്റുകൾ ഒറ്റയടിക്ക് ബുക്ക് ചെയ്ത് കൂടുതൽ സൗകര്യപ്രദമായി അവരുടെ യാത്രകൾ ആസൂത്രണം ചെയ്യാൻ കഴിയും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi monuments travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+