Search
  • Follow NativePlanet
Share
» »ഡല്‍ഹി വായുനിലവാരം താഴേക്ക്; ശ്വാസം മുട്ടി, പുകക്കുരുക്കിൽ തലസ്ഥാനം.. ദീപാവലിക്ക് അവസ്ഥ 'മോശം'

ഡല്‍ഹി വായുനിലവാരം താഴേക്ക്; ശ്വാസം മുട്ടി, പുകക്കുരുക്കിൽ തലസ്ഥാനം.. ദീപാവലിക്ക് അവസ്ഥ 'മോശം'

ദീപാവലി ആഘോഷങ്ങൾക്കായി നാടും നഗരവും ഒരുങ്ങി. രാജ്യത്ത് ഏറ്റവും വലിയ ദീപാവലി നടക്കുന്ന സ്ഥലങ്ങളിലൊന്ന് തലസ്ഥാനമായ ഡൽഹിയാണ്. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശങ്ങളിലെയും വ്യത്യസ്തമായ ആചാരങ്ങളും രീതികളും അനുഷ്ടാനങ്ങളും ഡല്‍ഹിയുടെ പല ഭാഗത്തായി പരിചയപ്പെടാം. എന്നാൽ ഡൽഹി ഇത്തവണ കനത്ത ആശങ്കയിലാണ്. വർധിച്ചു വരുന്ന വായു മലിനീകരണം ജീവിതം തന്നെ ദുസഹമാക്കിയിരിക്കുകയാണ്. അതിന്‍റെയിടയില്‌ ദീപാവലി കൂടി വരുമ്പോൾ എന്താകുമെന്നാണ് ആശങ്ക.

ഇന്ന്, ഒക്ടോബർ 28 തിങ്കളാഴ്ച വളരെ മോശം എന്ന വിഭാഗത്തിലാണ് ഡൽഹിയിലെ വായു നിലവാരം താഴ്ന്നത്. രാവിലെ വായു ഗുണനിലവാരം 328 ആണ് രേഖപ്പെടുത്തിയത്. അതിരൂക്ഷമായ നിലയിലേക്ക് എത്തിയതോടെ ഡൽഹി നിവാസികളും ആശങ്കയിലായി. പ്രധാന പ്രദേശങ്ങളിലെല്ലാം ഇതേ അവസ്ഥ തന്നെയാണുള്ളത്. പഞ്ചാബി ബാഗ്, പൂസ, സോണിയ വിഹാർ, ബുരാരി ക്രോസിംഗ്, ആനന്ദ് വിഹാർ, അശോക് വിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ വായൂ ഗുണനിലവാരം 350 ന് മുകളിൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Delhi s Air Quality What To Expect During Diwali

ദിനം ചെല്ലുംതോറും മോശമായ അവസ്ഥിയിലേക്ക് പോകവുകയാണ് തലസ്ഥാനത്തെ വായൂ ഗുണനിലവാരം. അക്ഷർധാം പ്രദേശത്ത് ഒരു ദിവസത്തിൽ വായൂ ഗുണനിലവാരം 261 ൽ നിന്ന് 357 ആയി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. അപകതകരമായ നിലയിലുള്ള ഈ പോക്ക് താമസത്തിനും ജീവിതത്തിനും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. 2025 ജനുവരി ഒന്നു വരെ പടക്കങ്ങൾക്ക് തലസ്ഥാനത്ത് നിരോധനം ഉണ്ടെങ്കിലും വായുവിന്‍റെ ഗുണനിലവാരം മോശപ്പെട്ട അവസ്ഥയിൽ ആയിരിക്കുമെന്നാണ് പഠനം. SAFAR (സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച്) റിപ്പോർട്ട് പ്രവചിക്കുന്നതും ഇത് തന്നെയാണ്.

അതേസമയം, കാറ്റിന്‍റെ വേഗം കുറഞ്ഞതോടെ ആനന്ദ് വിഹാർ, അലിപുർ, ബവാന, ജഹാംഗീർപുരി, മുണ്ട്ക, വസീർപുർ, വിവേക് വിഹാർ, സോണിയ വിഹാർ തുടങ്ങിയ സ്റ്റേഷനുകളില്‌ വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിലേക്ക് എത്തി. എക്യുഐ 401- 500 നും ഇടയിലായാണ് ഇവിടെ രേഖപ്പെടുത്തിയത്. കാറ്റിന്‍റെ ശക്തി കൂടുമ്പോൾ മലിനീകരണം കുറയും. കാറ്റിന്‍റെ വേഗത കുറഞ്ഞതോടെയാണ് ഇവിടെ മലിനീകരണത്തോത് വീണ്ടും കൂടിയത്.

ദീപാവലിയും ഡൽഹിയിലെ വായുമലിനീകരണവും

ദീപാവലി ആഘോഷങ്ങൾ തുടങ്ങുന്നതോടെ വായൂ മലിനീകരണത്തിന്‍റെ അളവ് ഇനിയും കുതിച്ചുയരും. ദീപാവലി ആഘോഷങ്ങൾ നിയന്ത്രിച്ചാൽ മാത്രമേ മലിനീകരണത്തോത് കുറച്ചുകൊണ്ടുവരാൻ സാധിക്കൂ. പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഉണ്ടെങ്കിലും ദീപാവലിക്ക് പടക്കം പൊട്ടിച്ചാല്‌ വായു മലിനീകരണത്തിന്‍റെ അളവ് 450 കടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മണിക്കൂറുകളോളം നഗരത്തിലുടനീളം പടക്കങ്ങൾ പൊട്ടിക്കുന്നത് ദീപാവലിക്ക് ഇവിടെ സ്ഥിരമാണ്. ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായു ഗുണനിലവാരം കുത്തനെ താഴുന്നത് സ്ഥിരമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi diwali travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+