Search
  • Follow NativePlanet
Share
» »കൊഹിമയിലേക്കിനി ട്രെയിനില്‍ പോകാം...ദിമാപൂര്‍-കൊഹിമ റെയില്‍ പദ്ധതി പുരോഗമിക്കുന്നു

കൊഹിമയിലേക്കിനി ട്രെയിനില്‍ പോകാം...ദിമാപൂര്‍-കൊഹിമ റെയില്‍ പദ്ധതി പുരോഗമിക്കുന്നു

ദിമാപൂരില്‍ നിന്നും കൊഹിമയിലേക്കുള്ള റെയില്‍പാതയുടെ നിര്‍മ്മാണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്.

പ്രകൃതിസൗന്ദര്യത്തിന്‍റെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളുടെയും കാര്യത്തില്‍ വടക്കു-കിഴക്കന്‍ ഇന്ത്യയോളം അത്ഭുതപ്പെടുത്തുന്ന വേറൊരിടമില്ല. കാലാവസ്ഥയും ഭൂപ്രകൃതിയും മാത്രമല്ല, നമ്മളുട യാത്രകളില്‍ പരിചിതമല്ലാത്ത രീതികളും ആചാരങ്ങളും ആളുകളുമെല്ലാം ഇവിടെ കാണാം. കൃഷിരീതികളില്‍ മുതല്‍ വസ്ത്രധാരണത്തില്‍ വരെ ഇവര്‍ പുലര്‍ത്തുന്ന വ്യത്യസ്തത വളരെ ആകര്‍ഷണീയമാണ്.

എന്നാല്‍, വടക്കു കിഴക്കന്‍ ഇന്ത്യയില്‍ സുഗമമായ യാത്ര എന്നത് പലപ്പോഴും സംഭവിക്കുന്ന ഒന്നല്ല. പൊതുഗതാഗത മാര്‍ഗ്ഗങ്ങളുടെ അഭാവവും റോഡുകളും മറ്റും സൗകര്യങ്ങളും കുറവുള്ളതുമെല്ലാം ഇവിടേക്കുള്ള യാത്രകളെ ബാധിക്കുന്നു. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് കാലങ്ങളെ അപേക്ഷിച്ച് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഇവിടെ വന്നിട്ടുണ്ട്. പുതിയ പാതകള്‍ വരികയും റോഡ് കണക്റ്റിവിറ്റി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, പുതിയ വാര്‍ത്തകളനുസരിച്ച് നാഗാലാന്‍ഡ‍ിന്‍റെ തലസ്ഥാനമായ കൊഹിമയിലേക്ക് ഇനി ഉടന്‍തന്നെ ട്രെയിനില്‍ പോകാം. ദിമാപൂരില്‍ നിന്നും കൊഹിമയിലേക്കുള്ള റെയില്‍പാതയുടെ നിര്‍മ്മാണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്.

Cover PC: David Herron

ദിമാപൂര്‍-കൊഹിമ റെയില്‍പാത

ദിമാപൂര്‍-കൊഹിമ റെയില്‍പാത

നാഗാലാന്‍ഡില്‍ നടക്കുന്ന വലിയ വികസന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ദിമാപൂര്‍-കൊഹിമ റെയില്‍പാത. ഇന്ത്യന്‍ റ‌െയില്‍വേയെ സംബന്ധിച്ചെടുത്തോളം വെല്ലുവിളി നിറഞ്ഞ പദ്ധതികളിലൊന്നായ ഇത് ഉടന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. 51 മീറ്റർ ഉയരത്തിൽ 83 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ട്രാക്കാണ് ഇന്ത്യൻ റെയിൽവേ ഇവിടെ നിർമിക്കുന്നത്. ദിമാപൂരിൽ നിന്ന് ആരംഭിച്ച് സുബ്സയിലെ കൊഹിമയ്ക്ക് സമീപം അവസാനിക്കുന്ന രീതിയിലാണ് ട്രാക്കിന്‍റെ നിര്‍മ്മാണം.

PC:Varun Nambiar

ഏറ്റവും പുതിയ സാങ്കേതിക വിദ്യ

ഏറ്റവും പുതിയ സാങ്കേതിക വിദ്യ

ലഭ്യമായതില്‍ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകകളും നിര്‍മ്മാണ രീതികളുമാണ് ദിമാപൂര്‍-കൊഹിമ റെയില്‍പാതയ്ക്കുള്ളത്. 8 റെയില്‍വേ സ്റ്റേഷനുകൾ, 21 തുരങ്കങ്ങൾ, 22 റെയിൽ പാലങ്ങൾ എന്നിവയിലൂടെ ഈ റെയിൽ പാത കടന്നുപോകും. ഈ പ്രദേശം ഭൂകമ്പ മേഖല 5-ന്റെ പരിധിയിൽ വരുന്നതിനാൽ ഭൂകമ്പ സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, ഈ പ്രദേശം വളരെ ദുഷ്കരവും അപകട സാധ്യത കൂടിയതുമാണ്. അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളെ പരമാവധി ഉള്‍ക്കൊണ്ടുള്ള നിര്‍മ്മാണത്തിനാണ് ഇവിടെ മുന്‍ഗണന കൊടുത്തിരിക്കുന്നത്. ഈ റെയില്‍പാതയില്‍ തുരങ്കങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്. 6.5 കിലോമീറ്റര്‍ ദൂരമുള്ള തുരങ്കമാണ് ഇവയില്‍ ഏറ്റവും വലുത്.

PC: Ministry of Railways Twitter

ബൃഹദ് പദ്ധതി

ബൃഹദ് പദ്ധതി

യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, വിനോദസഞ്ചാരരംഗത്തും പുരോഗതിയിലേത്ത് സംസ്ഥാനത്തെ നയിക്കുവാന്‍ സാധിക്കുന്ന പദ്ധതിയായാണ് ദിമാപൂര്‍-കൊഹിമ റെയില്‍പാതയെ കരുതുന്നത്. വിനോദസഞ്ചാരം മാത്രമല്ല, 2.5 ദശലക്ഷത്തിലധികം ആളുകൾക്ക് തൊഴിലവസരങ്ങളും ഈ പദ്ധതി നല്കുന്നുണ്ട്.
നാഗാലാന്‍ഡിലെ നാല് ജില്ലകളിലൂടെ കടന്നുപോകുന്ന റെയില്‍പാത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ കീഴിലാണ് പദ്ധതി വരുന്നത്

PC: Ministry of Railways Twitter

മൂന്ന് ഘട്ടങ്ങള്‍

മൂന്ന് ഘട്ടങ്ങള്‍

മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാകുന്ന വിധത്തിലാണ് ഇതിന്‍‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. 2016-ൽ ആണ് ഇത് ആരംഭിച്ചത്. ദിമാപൂർ-കൊഹിമ റെയിൽ പാത നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് 6,648 കോടി രൂപ ചെലവ് വരും. മാത്രമല്ല, ദിമാപൂരില്‍ നിന്നും കൊഹിമയിലേക്കുള്ള യാത്രാ ദൂരവും സമയവും വലിയ രീതില്‍ ഈ കുറയുകയും ചെയ്യും.

PC: Ministry of Railways Twitter

 നിര്‍മ്മാണ പുരോഗതി

നിര്‍മ്മാണ പുരോഗതി

അടുത്തിടെ ഇന്ത്യൻ റെയിൽവേ ദിമാപൂർ-കൊഹിമ റെയിൽ പദ്ധതിയുടെ നിർമ്മാണ പുരോഗതി റിപ്പോർട്ട് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. അതനുസരിച്ച് 16 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ ഒന്നാം ഘട്ടം പൂർത്തിയായി. ഇതില്‍ ഉടന്‍തന്നെ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. 27 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാതയുടെ രണ്ടാം ഘട്ടം 2023-ഓടെ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മൂന്നാം ഘട്ടം 2026 ഓടെ ആയിരിക്കും പൂര്‍ത്തിയാവുക.

തുരങ്കങ്ങള്‍
3 തുരങ്കങ്ങള്‍ നിര്‍മ്മാണം പൂർത്തിയാക്കി., 3 എണ്ണത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു. 14 തുരങ്കങ്ങള്‍ മൊബിലൈസേഷൻ ഘട്ടത്തിലാണ്.

പാലങ്ങള്‍
മേജര്‍ സൂപ്പര്‍ സ്ട്രക്ചര്‍ പാലങ്ങളില്‍ 4 എണ്ണം പൂര്‍ത്തിയാക്കി, ബാക്കി 8 എണ്ണത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പാലത്തിന്റെ സബ് സ്ട്രക്ചര്‍ നിര്‍മ്മാണത്തില്‍ 11 പൂർത്തിയാക്കിയിട്ടുണ്ട്. 8 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗതിയിലാണ്.
മൈനർ നിര്‍മ്മിതികളില്‍ 198-ൽ 134ഉം പൂർത്തിയായി.
മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു, രണ്ട് സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗതിയിലാണ്.

PC:Christopher Burns

ഇപ്പോള്‍ യാത്ര ചെയ്യാം... പണം പിന്നെ നല്കാം.. വിദേശയാത്രകള്‍ക്കായി ഇന്ത്യക്കാര്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+