കിടിലൻ കാഴ്ചകളാണ് ഡെൽഹിയുടെ അട്രാക്ഷൻ. ചരിത്രയിടങ്ങൾ മുതൽ ദേവാലയങ്ങളും ഉദ്യാനങ്ങളും രാഷ്ട്രപതിഭവനും പാർലമെൻറ് ഹൗസും ഉൾപ്പെടെ സഞ്ചാരികളുടെ യാത്രാ മോഹങ്ങൾക്കും കാഴ്ചകൾക്കും സംതൃപ്തി നല്കുന്ന കുറേ സ്ഥലങ്ങൾ. ഇതിലേക്ക് ഇപ്പോഴിതാ പുതിയൊരു ഇടം കൂടി വരാൻ പോവുകയാണ്. കുട്ടികളെ മുതൽ മുതിർന്നവരെ വരെ അമ്പരപ്പിക്കുന്ന ഒരു കിടിലൻ പാർക്ക് ഡല്‍ഹിയിൽ വരികയാണ്. രാജ്യത്തെ ആദ്യത്തെ ഡിനോസർ പാർക്ക്.
ജുറാസിക് പാർക്ക് പോലെയുള്ള ഡിനോസർ പാർക്ക് എന്നു വിശേഷിപ്പിക്കുന്ന ഈ പാർക്ക് വേസ്റ്റ്-ടു-ആർട്ട് ദിനോസർ പാർക്ക് എന്നാവും അറിയപ്പെടുക.മുനിസിപ്പൽ കോർപ്പറേഷൻ സരായ് കാലെ ഖാനിൽ തുറക്കുന്ന ഇതിന്റെ പ്രത്യേകത ഇവിടുത്തെ ദിനോസറിന്‍റെ രൂപങ്ങൾ
സ്ക്രാപ്പ് മെറ്റൽ, ഉപേക്ഷിച്ച ടയറുകൾ, കാറുകളുടെ അവശിഷ്ടങ്ങൾ, ഹോർട്ടികൾച്ചർ മാലിന്യങ്ങൾ എന്നിവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.

കാഴ്ചയിൽ തന്നെ കൗതുകം തോന്നിപ്പിക്കുന്ന ദിനോസറുകളുടെ രൂപങ്ങളാവും ഇവിടെ തയ്യാറാക്കുക. 9 മുതൽ 65 അടി വരെ ഉയരവും 54 അടി വരെ നീളവുമുള്ള 54 ഭീമാകാരമായ ദിനോസർ പകർപ്പുകളുടെ ശേഖരം പ്രദർശിപ്പിക്കും. ഇത്തരത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ പാര്‍ക്കായിരിക്കും ഇതെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്.
വെറും പ്രതിമ മാത്രമല്ല, പേടിപ്പിക്കുന്ന വിധത്തില്‍ അലറുകയും തീതുപ്പുകയും പോലുള്ളവയും ഇവിടെ പ്രതീക്ഷിക്കാം. ഇത് കൂടാതെ പ്രസിദ്ധമായ ജുറാസിക് പാർക്ക് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പാർക്ക് ലൈറ്റ്, സൗണ്ട് ഇഫക്റ്റുകൾ എന്നിവയും ദിനോസറുകൾ വാഹനങ്ങളെ തകർക്കുന്നത് പോലുള്ള ചിത്രത്തിലെ ഐക്കണിക് രംഗങ്ങളും ഇവിടെ പുനർനിർമ്മിക്കുന്നു.
ഏകദേശം 300 ടൺ പാഴ് വസ്തുക്കൾ ഉപയോഗിച്ച് ആണ് ഇവിടെ പാർക്ക് നിർമ്മാണം പൂർത്തിയാകുക. ഇതിന്‍റെ നിർമ്മാണം 80 ശതമാനത്തോളം പൂർത്തിയാക്കിയിട്ടുണ്ട്. ലോകത്തിലെ വ്യത്യസ്തങ്ങളായ 15 ഇനം ഡിനോസറുകളെ ഇവിടെ കാണാം. കോലോഫിസിസ്, ബ്രോന്റോസോറസ്, വെലോസിറാപ്റ്റർ, സിന്റോസോറസ്, ഡീനോസൂച്ചസ്, രാജസൗറസ്, പ്രെനോസെഫേൽ, അങ്കിലോസോറസ്, ട്രൈസെറാടോപ്‌സ്, അമർഗസോറസ്, സ്പിനോസോറസ്, ടൈറനോസോറസ്, ഡിപ്ലോഡോക്കസ്, സ്റ്റെഗോസോറസ് തുടങ്ങിയവയാണ് ഇവിടെ ഒരുങ്ങുന്ന ഡിനോസറുകള്‍.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












