Search
  • Follow NativePlanet
Share
» »കപ്പലല്ല, ഇനി ഓടുന്നത് ആഢംബര ട്രെയിൻ, മരുഭൂമിയിലെ സ്വപ്നം, പഞ്ചനക്ഷത്ര സൗകര്യങ്ങളുമായി 1200 കിലോമീറ്റർ

കപ്പലല്ല, ഇനി ഓടുന്നത് ആഢംബര ട്രെയിൻ, മരുഭൂമിയിലെ സ്വപ്നം, പഞ്ചനക്ഷത്ര സൗകര്യങ്ങളുമായി 1200 കിലോമീറ്റർ

സൗദി അറേബ്യ എന്നുമൊരു അത്ഭുത ലോകമാണ്. ചരിത്രത്തിലെ ഒരുപാട് കാഴ്ചകൾ ഒളിപ്പിച്ചുവെച്ച ഇടം. ഇവിടുത്തെ ഓരോ ഇടങ്ങളും മറ്റൊരു കാലഘട്ടത്തിലേക്കാണ് സന്ദര്‍ശകരെ കൊണ്ടുപോകുന്നത്. കുറച്ചുകാലം മുൻപു വരെ പലതും സഞ്ചാരികൾക്കു മുന്നിൽ അടഞ്ഞു കിടന്നിരുന്നുവെങ്കിലും വിനോദസഞ്ചാര രംഗത്ത് പല മാറ്റങ്ങളും രാജ്യം കൊണ്ടുവന്നതോടെ സൗദിയുടെ കാഴ്ചകൾ ലോകത്തെ അമ്പരപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

അതിലേറ്റവും പുതിയ പ്രഖ്യാപനമാണ് ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് എന്നു പേരിട്ടിരിക്കുന്ന ആഢംബര ട്രെയിൻ യാത്ര. മരുഭൂമിയുടെ മായികകാഴ്ചകൾ കണ്ട്, സൗദിയുടെ കാണാക്കാഴ്ചകളിലൂടെ ഒരുക്കുന്ന യാത്ര എല്ലാ സുഖസൗകര്യങ്ങളോടെയും ആസ്വദിക്കാം. ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് എന്ന പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ മരുഭൂമിയിലൂടെ സ്വപ്നതുല്യമായ ഒരു യാത്രയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

Dream of the Desert Cruise Train

PC:Jennifer Latuperisa-Andresen/Unsplash

സൗദിയുടെ സംസ്കാരത്തിനു രീതികൾക്കും യോജിച്ച വിധത്തിൽ ഇറ്റലി ആസ്ഥാനമായ ലോകപ്രസിദ്ധ ലക്ഷ്വറി ട്രാവലിങ് ഹോസ്പിറ്റാലിറ്റി കമ്പനിയായ അഴ്‌സെനാലേ ഗ്രൂപ്പാണ് ഈ ട്രെയിൻ നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൗദി അറേബ്യ റെയില്‍വേ ഇതിന്റെ കരാറുകൾ അഴ്‌സെനാലേയുമായി ഒപ്പിട്ടു കഴിഞ്ഞു.

2025 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് പദ്ധതിക്ക് 419 കോടി രൂപ (51 ദശലക്ഷം ഡോളർ) ആണ് നിലവിൽ പ്രതീക്ഷിക്കുന്ന ചിലവ്. ട്രെയിന് നിർമ്മാണത്തിനായാണ് ഈ ചിലവ് കണക്കാക്കുന്നത്. ഇത് കൂടാതെ, വീണ്ടും 88 കോടി രൂപയോളം തുകയും നിക്ഷേപാവശ്യങ്ങൾക്കായി വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Dream of the Desert Cruise Train

ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് റൂട്ട്
സൗദിയുടെ തലസ്ഥാനമായ റിയാദിൽ നിന്നും അതിർത്തിയിൽ ജോർദാനോട് ചേർന്നു കിടക്കുന്ന അല്‍ ഖുറായത്ത് എന്ന സ്ഥലം വരെയാണ് ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് ട്രെയിൻ സഞ്ചരിക്കുന്നത്. ആകെ 1,200 കിലോമീറ്ററോളം ദൂരമാണ് ഈ യാത്രയുള്ളത്. അല്‍ വാസിം, ഹെയില്‍, അള്‍ ജൗഫ് എന്നീ മൂന്ന് ഇടങ്ങളിലാണ് പ്രധാന സ്റ്റേഷനുകൾ വരിക

സൗദി ആഭ്യന്തര ടൂറിസത്തിനും അന്താരാഷ്ട്ര വിനോദസഞ്ചാര രംഗത്തിനും ഒരുപോലെ ഉണർവ് നല്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ പദ്ധതി വഴി സഞ്ചാരികൾക്ക് സൗദിയുടെ നിഗൂഢ കാഴ്ചകളിലേക്ക് കടന്നു ചെല്ലാം.

സൗദി വിനോദസഞ്ചാരം
ടൂറിസം രംഗത്ത് ഏറ്റവും പുതിയ കുറേയധികം മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്. പുതിയതായ അവതരിപ്പിച്ച ടൂറിസം വിസയും മറ്റും ഒരുപാട് അന്താരാഷ്ട്ര സ‍ഞ്ചാരികളെ രാജ്യത്തേയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയതായി അവതരിപ്പിച്ച ടൂറിസ്റ്റ് വിസയനുസരിച്ച് 90 ദിവസം വരെ രാജ്യത്ത് തങ്ങുവാൻ വിസ സന്ദർശകരെ അനുവദിക്കുന്നു.

Dream of the Desert Cruise Train

ഇതു കൂടാതെ,പേഴ്സണൽ വിസിറ്റ് വിസയും രാജ്യം നേരത്തെ അനുവദിച്ചു തുടങ്ങിയിരുന്നു. സൗദിയുടെ പൗരത്വം ഉള്ളവർക്ക് തങ്ങളുടെ വിദേശികളായ സുഹൃത്തുക്കളെയും പരിചയക്കാരെയും സൗദി സന്ദർശനത്തിനായി കൊണ്ടുവരാൻ അനുവദിക്കുന്നതാണിത്. രാജ്യം മുഴുവൻ സന്ദർശിക്കുവാൻ അനുവദിക്കുന്നതാണ് പേഴ്സണൽ വിസിറ്റ് വിസ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world train interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+