Search
  • Follow NativePlanet
Share
» »നിങ്ങൾക്കാകാം ആ ഉടമ! മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങുന്ന തുകയ്ക്ക് ദ്വീപും വീടും! ഇതിലും മികച്ചൊരു ഡീൽ ഇല്ല

നിങ്ങൾക്കാകാം ആ ഉടമ! മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങുന്ന തുകയ്ക്ക് ദ്വീപും വീടും! ഇതിലും മികച്ചൊരു ഡീൽ ഇല്ല

സ്വന്തമായി ഒരു ദ്വീപ്... അതിന്റെ മുഴുവൻ ചുമതലയും നിങ്ങൾക്ക്. വിശാലമായ ഒരു പ്രദേശം മുഴുവനും സ്വന്തമാക്കി, വെള്ളത്തിനു നടുവിൽ ഒരു 'സാമ്രാജ്യം'! ഇങ്ങനെയൊന്ന് ആഗ്രഹിച്ചിട്ടില്ലെങ്കിലും കേൾക്കുമ്പോൾ കൊള്ളാമെന്നു തോന്നുന്നില്ലേ? നാട്ടിൽ നിന്നു മടുക്കുമ്പോൾ ഇടയ്ക്കു പോയി 'ചിൽ' ആയി വരാൻ പറ്റിയ ഒരിടം. അങ്ങനെയൊരു സ്ഥലം വില്പനയ്ക്കുണ്ടെങ്കിലോ? ഒരു കൈ നോക്കുന്നോ?പക്ഷേ, ഈ കിടിലൻ ദ്വീപ് ഇവിടെയെങ്ങുമല്ല, അടുത്തെങ്ങുമല്ല!

Cover Image PC:privateislandsonline.com

ദ്വീപ് വില്പനയ്ക്ക്

ദ്വീപ് വില്പനയ്ക്ക്

മധ്യ അമേരിക്കയിൽ നിക്കരാഗ്വ ബ്ലൂഫീല്‍ഡിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഇഗ്വാന ഐലന്‍ഡാണ് വില്പനയ്ക്കുള്ളത്. അഞ്ച് ഏക്കർ ഭൂമിയുള്ള ഈ ദ്വീപ് തീർത്തും സ്വകാര്യമായ ഒരു ദ്വീപാണ്. അഗ്നിപർവ്വത ദ്വീപുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇഗ്വാന ഐലൻഡ് ഒരു സ്വത്ത് എന്ന നിലയിലും വിനോദ സഞ്ചാര ആവശ്യങ്ങൾക്കായും മേടിക്കുവാൻ സാധിക്കുന്ന പ്രോപ്പർട്ടിയാണ്. നിക്കരാഗ്വ ബ്ലൂഫീല്‍ഡില്‍ നിന്ന് 19.5 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ ദ്വീപുള്ളത്.

PC:www.privateislandsonline.com

വെറും ദ്വീപ് മാത്രമല്ല

വെറും ദ്വീപ് മാത്രമല്ല

ഒരു ദ്വീപ് എന്നു പറയുമ്പോൾ കുറേ ഭൂമി മാത്രമല്ല ഇവിടെ വിൽക്കുന്നത്. പകരം ഒരു കിടിലൻ വീടും അതിനനുസരിച്ചുള്ള ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ഇവിടെയുണ്ട്.https://www.privateislandsonline.com/ എന്ന റിയൽ എസ്റ്റേറ്റ് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് മൂന്ന് കിടപ്പുമുറികളും രണ്ട് ബാത്ത്റൂമുകളും ഉണ്ട്. ഡൈനിംഗ് റൂം, ബാർ, ലിവിംഗ് ഏരിയ എന്നിവയും കൂടാതെ ജീവനക്കാർക്കായി അധിക താമസ സൗകര്യങ്ങൾ ദ്വീപിന്റെ മറുഭാഗത്തും ഉണ്ട്. 28 അടി നീളമുള്ള ഒരു നിരീക്ഷണ ഗോപുരം, വീടിനു ചുറ്റും കടൽക്കാഴ്ചകൾ കണ്ട് ചുറ്റിനടക്കുവാൻ അനുവദിക്കുന്ന ബോർഡ് വാക്ക് എന്നിവയും ഇതിന്റെ ഭാഗമാണ്.

 കണ്ടുണരുവാൻ

കണ്ടുണരുവാൻ

അതിമനോഹരമായ പ്രദേശമായാണ് ഈ ദ്വീപിനെ സൈറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കരീബിയൻ കടൽത്തിരമാലകളുടെ ശബ്ദവും കടലിലെ തെളിഞ്ഞ വെള്ളവും പകരംവയ്ക്കുവാനില്ലാത്ത സൂര്യോദയ അസ്തമയ കാഴ്ചകളും ആവശ്യത്തിലധികം സ്വകാര്യതയും ഈ ദ്വീപ് നിങ്ങൾക്ക് നല്കും. തെങ്ങുകളും വാഴകളും ഇവിടെ നിറയെയുണ്ട്.
ഒഴിവുസമയങ്ങൾ ചൂണ്ടയിട്ട് ആസ്വദിക്കാം അതിനായി ദ്വീപിന്റെ പടിഞ്ഞാറ് ദിശയിൽ സൗകര്യങ്ങൾ ഉണ്ട്. ദ്വീപിൽ സിഗ്നൽ ലഭിക്കുമോ എന്നാണ് സംശയമെങ്കിൽ അതും പ്രശ്നമില്ല! വൈഫൈ, ഫോണ്‍, ടിവി സിഗ്നലുകള്‍ ഇവിടെ ലഭ്യമാണ്. ബാക്ക്-അപ്പ് ജനറേറ്റർ, സെപ്റ്റിക് സിസ്റ്റം, വാട്ടർ ക്യാച്ച്‌മെന്റ് സിസ്റ്റം തുടങ്ങിയ കാര്യങ്ങളിലും ആശങ്കവേണ്ടതില്ല.

സാഹസികനാണോ? പോരെ!

സാഹസികനാണോ? പോരെ!

ഈ സൗകര്യങ്ങള്‍ പോരാ എന്നുണ്ടെങ്കിൽ ഒരു സ്വിമ്മിങ് പൂൾ കൂടി നിങ്ങൾക്ക് കൂട്ടിച്ചേർക്കാം. അതിനുള്ള സ്ഥലവും സൗകര്യവും ഇവിടെ ലഭ്യമാണ്. എന്നാൽ അതിന്റെ ആവശ്യം വന്നേക്കില്ല. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് കടലിലേക്കിറങ്ങി നീന്തുവാൻ സാധിക്കും. ഇനി ഫിഷിങ്ങിൽ താല്പര്യമുണ്ടെങ്കിലും ഇവിടം കിടിലനാണ്. നിക്കരാഗ്വയുടെ ഈ ഭാഗം മത്സസമ്പത്തിന് പേരുകേട്ടതാണ്. സ്നോർക്കലിംഗ്, സ്കൂബ തുടങ്ങിയ കടലിലേക്ക് ഇറങ്ങിയുള്ള സാഹസിക വിനോദങ്ങൾക്ക് ഇവിടെ സാധ്യതകളും സൗകര്യങ്ങളുമുണ്ട്.

വിലയോ?

വിലയോ?

മുംബൈയിൽ ഒരു മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റ് വാങ്ങുന്നതിന് തുല്യമായ തുകയ്ക്കാണ് ഇഗ്വാന ഐലൻഡ് വില്പന വില. അതായത് 3,76,627 പൗണ്ടിന് അഥവാ 3.76 കോടി ഇന്ത്യന് രൂപ. മഹാനഗരത്തിൽ ഒരു മൂന്ന് മുറി ഫ്ലാറ്റിനു പകരം ഒരു ദ്വീപ് മുഴുവനായി സ്വന്തമാക്കുവാനുള്ള അവസരമാണിത്. പ്രൈവറ്റ് ഐലൻഡ്‌സ് സിഇഒ ക്രിസ് ക്രോലോ ആതിഥേയത്വം വഹിച്ച എച്ച്ജിടിവി സീരീസായ "ഐലൻഡ് ഹണ്ടേഴ്സ്" ന്റെ ഒരു എപ്പിസോഡിൽ ഈ ദ്വീപ് പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ഓൺ-സൈറ്റ് മാനേജരും കെയർ ടേക്കറും അടങ്ങുന്ന സംഘം പുതി ഉയമസ്ഥർക്കായി കാത്തിരിക്കുകയാണ് എന്നാണ് സൈറ്റിൽ പറഞ്ഞിരിക്കുന്നത്.

PC:www.privateislandsonline.com

യുകെയിലെ ഈ അത്ഭുത ദ്വീപിന് വേണം പുതിയ രാജാവിനെ.. നിങ്ങള്‍ക്കുമാകാം ആ രാജാവ്!!യുകെയിലെ ഈ അത്ഭുത ദ്വീപിന് വേണം പുതിയ രാജാവിനെ.. നിങ്ങള്‍ക്കുമാകാം ആ രാജാവ്!!

കൺപീലി വരെ ഐസ് മൂടുന്നു; തണുപ്പിൽ വിറച്ച് റഷ്യന്‍ നഗരം..അമ്പരപ്പിക്കും കാഴ്ചകൾകൺപീലി വരെ ഐസ് മൂടുന്നു; തണുപ്പിൽ വിറച്ച് റഷ്യന്‍ നഗരം..അമ്പരപ്പിക്കും കാഴ്ചകൾ

Read more about: travel interesting facts islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X