Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ആദ്യ എയർ ട്രെയിൻ ഡൽഹി വിമാനത്താവളത്തിൽ; ടെർമിനലുകളിലേക്കുള്ള യാത്ര എളുപ്പം, ചെലവ് 2000 കോടി

ഇന്ത്യയിലെ ആദ്യ എയർ ട്രെയിൻ ഡൽഹി വിമാനത്താവളത്തിൽ; ടെർമിനലുകളിലേക്കുള്ള യാത്ര എളുപ്പം, ചെലവ് 2000 കോടി

വിമാനത്താവളത്തിൽ ഒരു ടെർമിനലിൽ നിന്നും മറ്റൊന്നിലേക്ക് ലഗേജുമെടുത്ത് പോകുന്നത് ആലോചിക്കുമ്പോൾ തന്നെ ഒരു മടുപ്പാണ്. ഡൽഹി വഴിയാണ് യാത്രയെങ്കിൽ ഇതൊക്കെ ഇനി പഴങ്കഥയാകും ഇന്ത്യയിലെ ആദ്യത്തെ എയർ ട്രെയിൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്നു. ഡല്‍ഹി വിമാനത്താവളത്തിലെ ഒന്നും രണ്ടും മൂന്നും ടെർമിനലുകളിലേക്കുള്ള യാത്ര സുഗമവും എളുപ്പവുമാക്കുന്ന എയർ ട്രെയിൻ 2027 അവസാനത്തോടെ എത്തും.

എയർ ട്രെയിൻ അഥവാ ഓട്ടോമാറ്റിക് പീപ്പിള്‍ മൂവര്‍ ഡൽഹി അന്താരാഷ്ട്ര വിമാനാവളത്തിൽ കൊണ്ടുവരുവാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. യാത്രക്കാർക്ക് വിമാനത്താവളത്തിനുള്ളിലെ സഞ്ചാരത്തിന് കൂടുതൽ സൗകര്യങ്ങൾ നല്കുവാനും ടെർമിനലുകളിലെ തിരക്ക് കുറയ്ക്കുവാനും എയർ ട്രെയിൻ സഹായിക്കും. ടെർമിനലുകൾക്കിടയിൽ തടസ്സമില്ലാത്ത യാത്ര ലഭ്യമാകുന്നതോടെ സുഗമമായ നടത്തിപ്പും അധികൃതര്‍ക്ക് ഉറപ്പാക്കാം.

രാജ്യത്തെ ഏറ്റവും തിരക്കേറിയ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്ന്, രണ്ട്, മൂന്ന് ടെര്‍മിനലുകള്‍, എയ്‌റോസിറ്റി, കാര്‍ഗോസിറ്റി എന്നിവയെ ബന്ധിപ്പിച്ചായിരിക്കും എയര്‍ട്രെയിന്‍ പ്രവർത്തിക്കുക. 7.7 കിലോമീറ്റർ ദൈർഘ്യമാണ് ഇതിനുള്ളത്. റിപ്പോർട്ടുകൾ അനുസരിച്ച് ടെർമിനൽ 1 , ടെർമിനൽ 2 അല്ലെങ്കില്‍ 3, കൂടാതെ എയ്റോസിറ്റി, കാർഗോ സിറ്റി എന്നിങ്ങനെ നാല് സ്റ്റോപ്പുകൾ ആയിരിക്കും എയർ ട്രെയിനിന് ഉണ്ടാകുക. വിമാനത്താവളത്തിൻ്റെ വെബ്‌സൈറ്റിലെ വിശദാംശങ്ങൾ അനുസരിച്ച്, ഈ സംവിധാനം യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുകയും എ എസ് ക്യൂ സ്കോറുകൾ വർദ്ധിപ്പിക്കുകയും കാർബൺ ഉദ്‌വമനം കുറയ്ക്കുകയും ചെയ്യും.

ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (ഡിബിഎഫ്ഒടി) മോഡലിൽ പദ്ധതി നടപ്പിലാക്കാൻ ആണ് ഡൽഹി വിമാനത്താവളം നിർദ്ദേശിക്കുന്നത്.ഇതിയി ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ, നവംബർ മാസങ്ങളിൽ ലേലം പൂ‍ർത്തിയാകുമെന്നാണ് സൂചന. വിവിധ കമ്പനികളുടെ പ്രോജക്ട്, മോഡൽ എന്നിവ വിലയിരുത്തിയ ശേഷമേ കരാർ നല്കുകയുള്ളൂ. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപായി കരാർ നല്കുമെന്നും 2027 അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും റിപ്പോർട്ടുകളുണ്ട്.

മോണോറെയിലുകൾക്ക് സമാനമായി പ്രവർത്തിക്കുന്ന എയർ ട്രെയിനുകൾ ലോകത്തിലെ പല നഗരങ്ങളിലും വിമാനത്താവളങ്ങളിലും പ്രവർത്തിക്കുന്നു. പൊതുവേ ഈ എയർ ട്രെയിൻ സേവനം സൗജന്യമാണ്. ടെർമിനലുകൾക്കിടയിൽ തടസ്സമില്ലാത്ത ഗതാഗതം നൽകുന്നു. എയർ ട്രെയിനുകൾ ചെറിയ ഇടവേളകളിൽ നിയുക്ത സ്റ്റേഷനുകളിൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്നു.

എന്തുകൊണ്ട് ഡൽഹി വിമാനത്താവളത്തിൽ എയർ ട്രെയിൻ വരണം

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം. ഓരോ വർഷവും 70 ദശലക്ഷത്തിലധികം യാത്രക്കാർ ആണ് ഇതുവഴി കടന്നു പോകുന്നത്. അടുത്ത 6-8 വർഷത്തിനുള്ളിൽ എയർപോർട്ട് അതിൻ്റെ ശേഷി ഇരട്ടിയാക്കി 130 ദശലക്ഷമായി ഉയർത്താൻ പദ്ധതിയിടുന്നു. അതുകൊണ്ടു തന്നെ വിമാനത്താവളത്ിലെ ഗതാഗതം നിയന്ത്രിക്കുന്നതിനും സുഗമമാക്കുന്നതിനും എയർ ട്രെയിൻ അത്യാവശ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi airport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+