കേരളത്തിൽ ട്രെയിനുകളുടെ സമയത്തിൽ വ്യത്യാസം വരുത്തി റെയിൽവേ. ട്രെയിനുകൾ റെയിൽവേ സ്റ്റേഷനുകളിൽ രാവിലെ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയങ്ങളിലാണ് മാറ്റം. മറ്റു സ്റ്റേഷനുകളിലെത്തുന്ന സമയത്തില്‍ മാറ്റമില്ല. ഹസ്റത് നിസാമുദ്ദീൻ- എറണാകുളം ജംങ്ഷൻ മംഗള എക്സ്പ്രസ്, ഗുരുവായൂർ-പുനലൂർ പ്രതിദിന എക്സപ്രസ് തുടങ്ങിയവയുടെ സമയത്തിലാണ് വ്യത്യാസം.
മധുര-തിരുവനന്തപുരം പ്രതിദിന അമൃത എക്സ്പ്രസിന്‍റെ സമയത്തിലും ജൂലൈ മൂന്ന് തിങ്കളാഴ്ച മുതൽ മാറ്റം വരും. ഗുരുവായൂർ - പുനലൂർ പ്രതിദിന എക്സ്പ്രസ് രാവിലെ പൂങ്കുന്നത്തു നിന്നും പത്ത് മിനിറ്റ് താമസിച്ച് 6.16ന് ആയിരിക്കും പുറപ്പെടുകയെന്ന് സമാലിക മലയാളം റിപ്പോർട്ട് ചെയ്തു. ട്രെയിനുകളുടെ സമയക്രമത്തിൽ വന്ന മാറ്റം വിശദമായി നോക്കാം.

1. ഹസ്റത് നിസാമുദീൻ - എറണാകുളം ജംക്‌ഷൻ മംഗള എക്സ്പ്രസ് (12618) തൃശൂരിൽ രാവിലെ 6.10ന് എത്തും. ആലുവ- 07.01ന് എത്തി 07.03ന് സ്റ്റേഷൻ വിടും. എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ 8.00 മണിക്കും എത്തും.
2. രാവിലെ 10.10ന് പുറപ്പെട്ടിരുന്ന എറണാകുളം ജംക്‌ഷൻ - ഹസ്റത് നിസാമുദീൻ മംഗള എക്സ്പ്രസ് (12617) പുതുക്കിയ സമയം അനുസരിച്ച് പുറപ്പെടുന്ന സമയത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. എറണാകുളം ജംക്‌ഷൻ നിന്നും ട്രെയിന് രാവിലെ 10.30ന് പുറപ്പെടും. ആലുവ : 10.53ന് എത്തി 10.55ന് വിടും. തൃശൂർ സ്റ്റേഷനില്‍ ഉച്ചയ്ക്ക് 12.02ന് എത്തി 12.05ന് സ്റ്റേഷൻ വിടും.
3. ഗുരുവായൂർ - പുനലൂർ പ്രതിദിന എക്സ്പ്രസ് (16328) ന്‍റെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 6.06ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി പൂങ്കുന്നത്ത് നിന്നും 6.16ന് പുറപ്പെട്ടും. തൃശൂർ- 6.24/6.26, ഒല്ലൂർ- 6.35/6.36, പുതുക്കാട്- 6.46/6.47, ഇരിങ്ങാലക്കുട- 6.58/6.59, ചാലക്കുടി- 7.05/7.06, കറുകുറ്റി- 7.16 /7.17, അങ്കമാലി- 7.24/7.25, ആലുവ- 7.35/7.37, കളമശേരി- 7.45/7.46, ഇടപ്പള്ളി- 7.58/7.59, എറണാകുളം ടൗൺ- 8.10/8.13, തൃപ്പൂണിത്തുറ- 8.30/8.31, മുളന്തുരുത്തി- 8.40/8.41, പിറവം റോഡ്- 8.52/8.53, വൈക്കം റോഡ്- 8.59/9.00 എന്നിങ്ങനെയാകും സ്റ്റേഷനുകളിൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന സമയം.

4. മധുര-തിരുവനന്തപുരം പ്രതിദിന അമൃത എക്സ്പ്രസിന്‍റെ സമയത്തിലും ജൂലൈ മൂന്ന് തിങ്കളാഴ്ച മുതൽ മാറ്റം വരും. തൃശൂരിനും തിരുവനന്തപുരത്തിനും ഇടയിൽ ട്രെയിന്‍എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയം നേരത്തെയാക്കിയതാണ് മാറ്റം. നേരത്തെ 11.12 ന് എത്തിയിരുന്ന ട്രെയിൻ ഇനി മുതൽ രാത്രി 10.35ന് തൃശൂരിലെത്തും.
ആലുവ- 11.28/11.30, എറണാകുളം ടൗൺ- 11.53/11.58 കോട്ടയം- പുലർച്ചെ 1.02/1.05, ചെങ്ങന്നൂർ- 1.40/1.42, കായംകുളം- 2.05/2.07, കൊല്ലം ജംക്‌ഷൻ- 2.42/2.45, വർക്കല ശിവഗിരി- 3.09/3.10, തിരുവനന്തപുരം സെൻട്രൽ- 4.45 എന്നിങ്ങനെയാണ് റൂട്ടിലെ മറ്റു സ്റ്റേഷനുകളിലെത്തുന്ന സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














