Search
  • Follow NativePlanet
Share
» »സൂപ്പർ ആപ്പ്, 24 മണിക്കൂറിൽ ടിക്കറ്റ് റീഫണ്ട്.. മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ

സൂപ്പർ ആപ്പ്, 24 മണിക്കൂറിൽ ടിക്കറ്റ് റീഫണ്ട്.. മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ

സൂപ്പർ ആപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേ സംബന്ധമായും ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ടും യാത്രക്കാരുടെ എല്ലാ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും ഒറ്റ ആപ്പ് എന്നതാണ് സൂപ്പർ ആപ്പ്. ടിക്കറ്റ് ബുക്കിങ് മുതൽ ട്രെയിൻ ട്രാക്കിങ്, റെയില്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം ഇനി സൂപ്പർ ആപ്പ് മതിയാവും.

യാത്രക്കാർക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം നല്കുക എന്ന ലക്ഷ്യത്തിലാണ് നിലവിലുള്ള ഇന്ത്യൻ റെയില്‍വേയുടെ പ്രധാന ആപ്പുകളെയെല്ലാം ഒറ്റ ആപ്പിലേക്ക് കൊണ്ടുവരുന്നത്. റെയില്‍ മദാദ് (Rail Madad),യുടിഎസ് (UTS), സതാര്‍ക്ക് (Sa-tark),നിരീക്ഷന്‍, ഐആര്‍സിടിസി എയര്‍, പോര്‍ട്ട്‌റീഡ് എന്നീ ആപ്പുകളെയാണ് റെയില്‍വേ സൂപ്പര്‍ ആപ്പ് നുകീഴിൽ ' കൊണ്ടുവരുന്നത്. ട്രെയിൻ യാത്രക്കാർ ഇപ്പോൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പുകളിലൊന്ന് ഐആർസിടിസി റെയിൽ കണക്ട് ആണ്.

00 days agenda of railways

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില് വരുന്ന പുതിയ സര്‍ക്കാരിനുള്ള ആദ്യ 100 ദിവസ കർമ്മ പരിപാടികളിലാണ് ഈ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സൂപ്പർ ആപ്പ് കൂടാതെ പിഎം റെയില്‍ യാത്രി ബീമ യോജന ഇന്‍ഷൂറന്‍സ് സ്കീം, സ്ലീപ്പര്‍ വന്ദേഭാരത്, 24 മണിക്കൂറിൽ ടിക്കറ്റ് ക്യാൻസലേഷൻ നിരക്ക് റീഫണ്ട് ചെയ്യുക തുടങ്ങിയവയും കർമ്മ പദ്ധതികളിൽ റെയിൽവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടിക്കറ്റ് റീഫണ്ട് 24 മണിക്കൂറിൽ

ട്രെയിൻ യാത്രക്കാർ‌ അവരുടെ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയോ വെയിറ്റിങ് ലിസ്റ്റ് അനുസരിച്ച് തനിയെ റദ്ദാവുകയോ ചെയ്താൽ വെറും 24 മണിക്കൂറിനുള്ളിൽ പണം തിരികെ അക്കൗണ്ടില്‍ എത്തുന്ന പദ്ധതിയും റെയിൽവേ ആവിഷ്കരിച്ചിട്ടുണ്ട്. നിലവിൽ ഇത്തരത്തിൽ റെയില്‍വേയിൽ നിന്ന് റീഫണ്ട് ലഭിക്കാൻ മൂന്ന് ദിവസമാണ് വേണ്ടത്.

റെയിൽവേയുടെ 100 ദിവസത്തെ അജണ്ട

യാത്രക്കാർക്കായി പ്രധാനമന്ത്രി റെയിൽ യാത്രി ബീമാ യോജന ഇൻഷുറൻസ് പദ്ധതി ആരംഭിക്കുക

11 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമുള്ള 40,900 കിലോമീറ്റർ നീളമുള്ള മൂന്ന് സാമ്പത്തിക ഇടനാഴികൾ

ടിക്കറ്റ് റദ്ദാക്കി 24 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് റീഫണ്ട് ലഭിക്കുന്ന ഈസി റീഫണ്ട് സ്കീം

റെയില്‍വേ സൂപ്പർ ആപ്പ്

ധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി പൂർത്തിയാകുമ്പോൾ ജമ്മുവിൽ നിന്ന് കശ്മീരിലേക്ക് ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതി

ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ റെയിൽവേ പാലം കമ്മീഷൻ

വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പുകൾ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+