Search
  • Follow NativePlanet
Share
» » ട്രെയിൻ സര്‍വീസിൽ നിയന്ത്രണം; റദ്ദാക്കിയത് കേരളാ 4 ട്രെയിനുകൾ, വഴിതിരിച്ചുവിടുന്നവയുടെ പട്ടിക

ട്രെയിൻ സര്‍വീസിൽ നിയന്ത്രണം; റദ്ദാക്കിയത് കേരളാ 4 ട്രെയിനുകൾ, വഴിതിരിച്ചുവിടുന്നവയുടെ പട്ടിക

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സൗത്ത് സെൻട്രൽ റെയിൽവേയുടെ സെക്കന്തരാബാദ് ഡിവിഷനിലെ ഖമ്മം സ്റ്റേഷനിൽ പ്രീ എൻഐ/എൻഐഎൽ ജോലികൾ സുഗമമാക്കുന്നതിന് വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് പുറപ്പെടുന്നതും കേരളത്തിലേക്ക് വരുന്നതുമായ നിരവധി ട്രെയിനുകളുടെ സർവീസിനെ ഈ മാറ്റങ്ങൾ ബാധിക്കും.

Indian Railways Alert Major Train Cancellations Diversions

പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ

1. തിരുവനന്തപുരം നോർത്ത്- കോർബ ദ്വൈവാര എക്സ്പ്രസ്

തിരുവനന്തപുരം നോര്‍ത്തിൽ നിന്ന് രാവിലെ 6.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22648 തിരുവനന്തപുരം നോർത്ത്- കോർബ ദ്വൈവാര എക്സ്പ്രസ് ഫെബ്രുവരി 10, 13, 17 തിയതികളിൽ പൂർണ്ണമായും റദ്ദാക്കി.

2. കോർബ - തിരുവനന്തപുരം നോർത്ത് ദ്വൈവാര എക്സ്പ്രസ്

കോർബാ റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 7.40 ന് സർവീസ് തുടങ്ങുന്ന ട്രെയിൻ നമ്പർ 22647 കോർബ - തിരുവനന്തപുരം നോർത്ത് ദ്വൈവാര എക്സ്പ്രസ് ഫെബ്രുവരി 12, 15, 19 തിയതികളിലെ സർവീസ് പൂർണ്ണമായും റദ്ദാക്കി.

3. തിരുവനന്തപുരം നോർത്ത്- ഖോരഖ്പൂർ രപ്തിസാഗർ സൂപ്പർ ഫാസ്റ്റ്

തിരുവനന്തപുരം നോർത്തിൽ നിന്ന് ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുന്ന, രവിലെ 6.35 ന് പുറപ്പടുന്ന ട്രെയിന്‍ നമ്പർ 12512 തിരുവനന്തപുരം നോർത്ത്- ഖോരഖ്പൂർ രപ്തിസാഗർ സൂപ്പർ ഫാസ്റ്റ് ഫെബ്രുവരി 18, 19 തിയതികളിലലെ സർവീസ് പൂർണ്ണമായും റദ്ദാക്കി.

4. ഖോരഖ്പൂർ- തിരുവനന്തപുരം നോർത്ത്- രപ്തിസാഗർ സൂപ്പർ ഫാസ്റ്റ്

ഖോരക്പൂർ ജംങ്ഷനിൽ നിന്ന് രാവിലെ 6.40 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12511 ത്രൈവാര ഖോരഖ്പൂർ - തിരുവനന്തപുരം നോർത്ത് രപ്തിസാഗർ സൂപ്പർ ഫാസ്റ്റ് ഫെബ്രുവരി 14, 16 തിയതികളിലെ സർവീസ് പൂർണ്ണമായും റദ്ദാക്കി.

വഴിതിരിച്ചുവിട്ട ട്രെയിനുകള്‍

1. നിസാമുദ്ദീൻ- തിരുവനന്തപുരം സെൻട്രൽ സ്വർണ ജയന്തി സൂപ്പർഫാസ്റ്റ്

ഫെബ്രുവരി 14 ന് ഹസ്രത് നിസാമുദ്ദീനിൽ നിന്ന് വൈകിട്ട് 7.40 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12644 ഹസ്രത് നിസാമുദ്ദീൻ- തിരുവനന്തപുരം സെൻട്രൽ സ്വർണ ജയന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കാസിപേട്ട്, കാച്ചിഗുഡ, ധോനേ, ഗുണ്ടക്കൽ, രേണിഗുണ്ട ജംഗ്ഷനുകളിലൂടെ വഴിതിരിച്ച് വിടുകയും വാറങ്കൽ, വിജയവാഡ ജംങ്ഷൻ, ഗുഡ്ഡൂർ ജംങ്ഷനുകൾ ഒഴിവാക്കുകയും ചെയ്യും.

2. ഹസ്രത് നിസാുദ്ദീൻ- എറണാകുളം ജംങ്ഷൻ മില്ലേനിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

ഹസ്രത് നിസാമുദ്ദീൻ ജംങ്ഷനിൽ നിന്ന് രാവിലെ 5.10 ന് പുറപ്പെടുന്ന ട്രെയിൻ നമ്പര്‍ 12646 ഹസ്രത് നിസാുദ്ദീൻ- എറണാകുളം ജംങ്ഷൻ മില്ലേനിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഫെബ്രുവരി 11, 18 തിയതികളിൽ കാസിപേട്ട്, കാച്ചിഗുഡ, ധോനേ, ഗുണ്ടക്കൽ, രേണിഗുണ്ട ജംഗ്ഷനുകളിലൂടെ വഴിതിരിച്ച് വിടുകയും വാറങ്കൽ, വിജയവാഡ ജംങ്ഷൻ, ഗുഡ്ഡൂർ ജംങ്ഷൻ എന്നീ സ്റ്റേഷനുകൾ ഒഴിവാക്കുകയും ചെയ്യും.

3. ഇൻഡോര്‍ ജംങ്ഷൻ- തിരുവനന്തപുരം നോർത്ത് വീക്കിലി സൂപ്പർഫാസ്റ്റ്

ഇൻഡോര്‍ ജംങ്ഷനിൽ നിന്ന് വൈകിട്ട് 4.45 ന് പുറപ്പെടുന്ന ഇൻഡോര്‍ ജംങ്ഷൻ- തിരുവനന്തപുരം നോർത്ത് വീക്കിലി സൂപ്പർഫാസ്റ്റ് ഫെബ്രുവരി 10, 17 തിയതികളില്‍ കാസിപേട്ട്, കാച്ചിഗുഡ, ധോനേ, ഗുണ്ടക്കൽ, രേണിഗുണ്ട ജംഗ്ഷനുകളിലൂടെ വഴിതിരിച്ച് വിടുകയും വാറങ്കൽ,ഖമ്മം, വിജയവാഡ ജംങ്ഷൻ, തേനാലി ജംങ്ഷന്‍, ചിറാല, ഓംഗലെ, നെല്ലൂർ ഗുഡ്ഡൂർ ജംങ്ഷൻ എന്നീ സ്റ്റേഷനുകൾ ഒഴിവാക്കുകയും ചെയ്യും.

വൈകിപ്പുറപ്പെടുന്ന ട്രെയിൻ

ഫെബ്രുവരി 17, 19 തിയതികളിൽ തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 12.15 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം സെൻട്രൽ- ന്യൂ ഡൽഹി കേരളാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകി ഉച്ചയ്ക്ക് 1.15 ന് ആയിരിക്കും പുറപ്പെടുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: indian railway train kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+