Search
  • Follow NativePlanet
Share
» » 20 കോച്ചുകൾ അധികം, കയറാൻ ആളില്ല.. ഈ റൂട്ടിൽ ഇനി വന്ദേ ഭാരതിന് എട്ട് കോച്ച് റേക്ക്

20 കോച്ചുകൾ അധികം, കയറാൻ ആളില്ല.. ഈ റൂട്ടിൽ ഇനി വന്ദേ ഭാരതിന് എട്ട് കോച്ച് റേക്ക്

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ സീറ്റ് ഇല്ലാതെ വരുന്നതും ടിക്കറ്റ് ലഭ്യമല്ലാത്തതും നമുക്ക് പുതുമയുള്ള കാര്യമല്ല. എത്ര നേരത്തെ ബുക്ക് ചെയ്യാൻ ശ്രമിച്ചാലും ടിക്കറ്റ് കിട്ടാത്തത്ര ഡിമാൻസ് പല റൂട്ടുകളിലും ഉണ്ട്. എന്നാൽ ചില റൂട്ടുകളിൽ സംഗതി നേരെ തിരിച്ചാണ്. സീറ്റ് എത്രയുണ്ടെങ്കിലും യാത്ര ചെയ്യാൻ ആളില്ല. സീറ്റുകൾ കാലിയായി യാത്ര ചെയ്യുന്ന നിരവധി സർവീസുകളും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി സർവീസ് നടത്തുന്നു.

ആളു കുറഞ്ഞ വന്ദേ ഭാരത് സർവീകളിലേക്ക് ആളുകളെ ആകർഷിക്കുവാനും സര്‍വീസ് ലാഭകരാക്കുവാനും നിരവധി മാർഗ്ഗങ്ങള് റെയില്‍വേ പരീക്ഷിക്കാറുണ്ട്. സ്റ്റോപ്പുകൾ കൂട്ടിയും റൂട്ട് മാറ്റിയും സമയം കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ക്രമീകരിക്കുന്നതുമെല്ലാം അതിൽ ചിലതാണ്.

Indian Railways to Replace 20 Coach Vande Bharat With 8 Coaches on This Route-

ഇപ്പോഴിതാ, 20 കോച്ചിൽ സർവീസ് നടത്തുന്ന നാഗ്പൂർ- സെക്കന്ദരാബാദ് വന്ദേ ഭാരത് എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം കുറയ്ക്കുവാൻ ഒരുങ്ങുകയാണ് റെയിൽവേ. പ്രവർത്തനക്ഷമത വർധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് റെയിൽവേ കോച്ചുകളുടെ എണ്ണം എട്ടായി കുറയ്ക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരിനും തെലങ്കാനയിലെ സെക്കന്തരാബാദിനും ഇടയില്‍ ഓടുന്ന വന്ദേഭാരത് ട്രെയിന്‍
മഹാരാഷ്ട്രയിലെ വിദർഭ മേഖലയെ തെലങ്കാനയുമായി ബന്ധിപ്പിക്കുന്നു.

ഈ സർവീസ് രാജ്യത്തെ രണ്ടാമത്തെ 20 കോച്ചുള്ള വന്ദേ ഭാരത് എക്സ്പ്രസ് കൂടിയാണ്. ഇന്ത്യയിലെ 65-ാമത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ആയ ഇത് 2024 സെപ്റ്റംബർ 16 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. സെൻട്രൽ റെയിൽവേ (CR) സോണിന് കീഴിലാണ് ഈ വന്ദേ ഭാരത് സർവീസ് നടത്തുന്നത്.

20101/20102 നാഗ്പൂർ-സെക്കന്ദരാബാദ്-നാഗ്പൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ഫെബ്രുവരി 19 ബുധനാഴ്ച മുതൽ എട്ടു കോച്ചുകളിൽ ഓടിത്തുടങ്ങും. രാജ്യത്തെ മറ്റുപല വന്ദേ ഭാരത് സർവീസുകളെയും അപേക്ഷിച്ച് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം ഇതിൽ വളരെ കുറവാണ്. സെപ്റ്റംബർ-2024 മുതൽ ജനുവരി-2025 വരെയുള്ള കഴിഞ്ഞ 5 മാസങ്ങളിലെ ശരാശരി ഒക്യുപൻസി 20101 നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്‌സ്‌പ്രസ്സിന് 33.81 % ഉം 20102 സെക്കന്തരാബാദ്-നാഗ്പൂർ വന്ദേ ഭാരത് എക്‌സ്പ്രസ് 33.87% ഉം ആണ്.

എന്തുകൊണ്ട് ആളുകളുടെ എണ്ണം കുറവ്?

സർനീസം ആരംഭിച്ചപ്പോൾ മുതൽ തന്നെ നാഗ്പൂർ-സെക്കന്ദരാബാദ്-നാഗ്പൂർ വന്ദേ ഭാരത് എക്‌സ്പ്രസിൽ ആളുകളുടെ എണ്ണം കുറവായിരുന്നു. ഏറ്റവും തിരക്കേറിയ സീസണിലും അവധികളിലും പോലും ഭൂരിഭാഗം സീറ്റുകളും കാലിയായാണ് ഇത് സർവനീസ് നടത്തിയെതെന്നാണ് കണക്ക്. രാജധാനി, തുരന്തോ എക്‌സ്പ്രസ് അടക്കം മറ്റു 31 ട്രെയിനുകൾ ഇതേ റൂട്ടിൽ സർനീസ് നടത്തുന്നുണ്ട്. ഈ ട്രെയിനുകളിൽ കുറഞ്ഞ തുകയിൽ സര്വീസ് നടത്താം എന്നത് യാത്രക്കാരെ വന്ദേ ഭാരതിൽ നിന്ന് അകറ്റുന്ന ഒരു കാരണമാണ്.

കോച്ചുകളുടെ എണ്ണം കുറച്ചാലും വന്ദേ ഭാരത് നല്കുന്ന സൗകര്യങ്ങളിലോ ഗുണമേന്മയിലോ കുറവുകൾ ഉണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. വേഗതയേറിയ യാത്ര, മികച്ച സുഖസൗകര്യങ്ങൾ, അത്യാധുനിക ഓൺബോർഡ് സൗകര്യങ്ങൾ എന്നി എട്ടു കോച്ച് ട്രെയിനും അതേപടി തുടരും. കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നത് സേവന കാര്യക്ഷമത വർദ്ധിപ്പിക്കും, ടേൺറൗണ്ട് സമയം മെച്ചപ്പെടുത്തും, കൂടാതെ ഹൈടെക് റോളിംഗ് സ്റ്റോക്കിൻ്റെ ഒപ്റ്റിമൽ വിനിയോഗം ഉറപ്പാക്കുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.

നാഗ്പൂർ-സെക്കന്തരാബാദ് വന്ദേ ഭാരത് എക്സ്പ്രസ്: ടിക്കറ്റ് നിരക്ക്, സമയം

നാഗ്പൂർ-സെക്കന്തരാബാദ്-നാഗ്പൂർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുന്നു. ട്രെയിൻ നമ്പർ 20101 നാഗ്പൂർ-സെക്കന്തരാബാദ് വന്ദേ ഭാരത് എക്സ്പ്രസ് നാഗ്പൂരിൽ നിന്ന് രാവിലെ 05:00 മണിക്ക് പുറപ്പെട്ട് 12:15 ന് സെക്കന്തരാബാദിൽ എത്തിച്ചേരുന്നു. തിരികെ, ട്രെയിൻ നമ്പർ 20102 സെക്കന്തരാബാദ്-നാഗ്പൂർ വന്ദേ ഭാരത് എക്സ്പ്രസ് സെക്കന്തരാബാദിൽ നിന്ന് ഉച്ചയ്ക്ക് 13:00 മണിക്ക് പുറപ്പെട്ട് 20:20 ന് നാഗ്പൂരിൽ എത്തിച്ചേരുന്നു.

നാഗ്പൂരിൽ നിന്ന് സെക്കന്തരാബാദ് ജംഗ്ഷനിലേക്ക് എസി ചെയർ കാറിന് 1350 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2605 രൂപയുമാണ് നിരക്ക്.
സേവാഗ്രാം, ചന്ദ്രപൂർ, ബല്ലാർഷാ, രാമഗുണ്ടം, കാസിപേട്ട് എന്നീ അഞ്ച് സ്റ്റേഷനുകളിൽ നിർത്തുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+