ഇന്ത്യയില്‍ നിന്നും നേപ്പാള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്കായി പുതിയ നിര്‍ദ്ദേശങ്ങള്‍ നേപ്പാള്‍ പുറപ്പെടുവിച്ചു. നേപ്പാള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ അധികൃതരെ കാണിക്കണമെന്നതാണ് പുതിയ നിര്‍ദ്ദേശം. കാഠ്മണ്ഡുവിലാണ് പുതിയ നിര്‍ദ്ദേശം നടപ്പാക്കുന്നത്.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കെയാണ് നേപ്പാളിന്‍റെ പുതിയ നടപടി. രാജ്യത്തെ കൊറോണ വൈറസിന്‍റെ വ്യാപനമാണ് ഇത്തരമൊരു നടപടിക്ക് പിന്നില്‍. പകര്‍ച്ച വ്യാധിയെ നേരിടുവാന്‍ മെച്ചപ്പട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുവാന്‍ ഇതുവഴി കഴിയുമെന്നാണ് കരുതുന്നത്.

റിപ്പോര്‍ട്ടുകളനുസരിച്ച് ജനങ്ങളുടെ സുഗഗമായ ദൈനം ദിന ജീവിതത്തിനും കൂടാതെ രോഗവുമായി ബന്ധപ്പെട്ട രേഖകള്‍ റെക്കോര്‍ഡായി സൂക്ഷിക്കുന്നതിനുമായാണ് രജിസ്ട്രേഷൻ സംവിധാനവും തിരിച്ചറിയൽ കാർഡും നേപ്പാൾ നടപ്പാക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയ്ക്കും നേപ്പാളിനും തുറന്ന അതിർത്തിയാണ് ഉള്ളത്. എന്നാല്‍ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ തങ്ങളുടേതാക്കി നേപ്പാള്‍ കഴിഞ്ഞ മേയ് മാസത്തില്‍ പുതിയ ഭൂപടം പുറത്തു വിട്ടിരുന്നത് വലിയവിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതനുസരിച്ച് ഇന്ത്യയുടെ ഭാഗമായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ തങ്ങളുടേതാണ് എന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്.
മെയ് മാസത്തിൽ കലാപാനി തർക്കം രൂക്ഷമായതിനുശേഷം ഇന്ത്യയുടെ അതിർത്തിയിൽ സായുധ സേനയെ വിന്യസിക്കുന്നത് നേപ്പാൾ വര്‍ദ്ധിപ്പിച്ചിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












