വീണ്ടുമൊരു അന്താരാഷ്ട്ര വനിതാദിനം കൂടി വരികയാണ്. മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി 1975 ൽ ആണ് ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത്. അന്നുമുതൽ വളരെ പ്രാധാന്യത്തോടുകൂടിയാണ് ലോകം ഈ ദിവസം ആചരിക്കുന്നത്. സമൂഹത്തിൽ വനികൾക്കു തുല്യനീതി ഉറപ്പുവരുത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്.
കേരളത്തിലും സർക്കാർ തലത്തിലും സംഘടനാ തലത്തിലും വിവിധ രീതിയിൽ വനിതാദിനം ആഘോഷിക്കുന്നു.

PC:Kunal Kalra/Unsplash
മെട്രോയിൽ കുറഞ്ഞ നിരക്കിൽ യാത്ര
കൊച്ചി മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് കിടിലൻ കിഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വളരെ കുറഞ്ഞ നിരക്കിലുള്ള യാത്ര തന്നെയാണ് പ്രധാന ആകര്‍ഷണം. വെറും ഇരുപത് രൂപ കയ്യിലുണ്ടെങ്കിൽ മാർച്ച് എട്ടാം തിയതി ബുധനാഴ്ച എത്ര ദൂരവും എത്ര തവണ വേണമെങ്കിലും ഏതു സ്റ്റേഷനിലും നിന്ന് സ്ത്രീകൾക്ക് യാത്ര ചെയ്യാം.
ഇതോടൊപ്പം മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലെ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ത്രീകള്‌ക്ക് സൗജന്യമായി ഉപയോഗിക്കാം.
കോഴിക്കോട് സൗജന്യ പ്രവേശനം
വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാറിന്റെ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണിത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സരോവരം ബയോ പാർക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാൻഡ് ബാങ്ക്സ് ബീച്ച്, അരിപ്പാറ ഡെസ്റ്റിനേഷൻ എന്നീ സ്ഥലങ്ങളിലാണ് സ്ത്രീകൾക്ക് സൗജന് പ്രവേശനം. സംസ്ഥാന സർക്കാറിന്റെ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്.
ഇടുക്കിയിലും സൗജന്യ പ്രവേശനം
ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ വാഗമൺ മെഡോസ്, അഡ്വഞ്ചർ പാർക്ക്, രാമക്കൽമേട്, പാഞ്ചാലിമേട്, റാപ്പിൾ വാട്ടർ ഫാൾസ്, അരുവിക്കുഴി, ഇടുക്കി പാർക്ക്, ഹിൽവ്യൂ പാർക്ക്, മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലാണ് സൗജന്യ പ്രവേശനം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












