Search
  • Follow NativePlanet
Share
» »ബാഗ് പാക്ക് ചെയ്ത് കാടു കയറാൻ സമയമായി, ജിം കോർബെറ്റ് ദേശീയോദ്യാനം തുറന്നു..

ബാഗ് പാക്ക് ചെയ്ത് കാടു കയറാൻ സമയമായി, ജിം കോർബെറ്റ് ദേശീയോദ്യാനം തുറന്നു..

സഞ്ചാരികളെ, ബാഗ് പാക്ക് ചെയ്തോളൂ.. ഇനിയുള്ള യാത്രകളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരിടം കൂടി. വിന്‍റർ ടൂറിസത്തിന്‍റെ ഭാഗമായി ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനം സ‍ഞ്ചാരികൾക്കായി തുറന്നു. ഒക്ടോബർ 15 ഞായറാഴ്ച മുതലാണ് ദേശീയോദ്യാനം തുറന്നത്. അന്നു തന്നെ നാനൂറോളം സ‍ഞ്ചാരികൾ ദേശീയോദ്യാനത്തിൽ എത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സാഹസിക സഞ്ചാരികളുടെയും ഫോട്ടോഗ്രാഫർമാരുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ജിം കോർബെറ്റ് ദേശീയോദ്യാനം നൈനിറ്റാൾ ജില്ലയുടെ ഭാഗമാണ്. ആഭ്യന്തര സഞ്ചാരികളും വിദേശികളുമടക്കം നിരവധി ആളുകളാണ് ഇവിടേക്ക് ഓരോ വർഷവും എത്തിച്ചേരുന്നത്. സഫാരി ആസ്വദിക്കുവാനാണ് കൂടുതലും ആളുകൾ എത്തുന്നത്.

Jim Corbett National Park Opens For Visitors

മഴക്കാലത്ത് ഇവിടേക്കുള്ള റോഡും മറ്റ് സൗകര്യങ്ങളും മോശമാകുന്നത് കാരണം ബിജ്‌റാനി, ധികാല, ഗാർജിയ തുടങ്ങിയ മേഖലകൾ മഴക്കാലത്ത് അടച്ചിട്ടിരുന്നു. ഇവയെല്ലാം പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി അറ്റുകുറ്റപ്പണികൾ നടത്തി

നിലവിൽ ബിജ്‌റാനി, ജിർണ, ധേല, ഗാർജിയ എന്നീ സോണുകൾ മാത്രമാണ് വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുന്നത്. മറ്റു സോണുകളായ സോനാനദി, പക്രോ, ധികാല, ദുർഗാ ദേവി എന്നിവിടങ്ങളിൽ സഫാരി അടുത്ത മാസം മുതലാവും സന്ദര്‍ശകർക്ക് സഫാരി ചെയ്യുവാൻ സാധിക്കുക. അതേ സമയം ഫോറസ്റ്റ് റെസ്റ്റ് ഹൗസിനുളളിലെ താമസം നവംബർ 15 മുതൽ മാത്രമേ ആരംഭിക്കുകയുള്ളൂ. എന്നാൽ ഇതിനുള്ള ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

നവീകരിച്ച റിസർവേഷൻ സംവിധാനവും പുതിയ സൗകര്യങ്ങളും വന്നതോടെ സഞ്ചാരികൾക്ക് കൂടുതൽ സുഗമമായ സൗകര്യങ്ങൾ ഇത്തവണ പ്രതീക്ഷിക്കാം. വ്യാജ പാസുകൾ വഴിയുള്ള പ്രവേശനവും മറ്റും തടയുവാന് പ്രവേശന കവാടത്തിൽ സ്കാനറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നവംബർ 15-ന് ധികാല സോൺ വീണ്ടും തുറക്കുകയും സിടിആർ ബുക്കിങ്ങിനായി അവർ പുതിയ വെബ്‌സൈറ്റ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കുവാൻ യോജിച്ചത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ദേശീയോദ്യാനമായ ഇവിടം 973-ൽ പ്രൊജക്റ്റ് ടൈഗർ ആദ്യമായി തുടങ്ങിയ സ്ഥലം കൂടിയാണ്.
1936 ൽ ഹെയ്ലി നാഷണൽ പാർക്ക് എന്ന പേരിലാണ് ഈ ദേശിയോദ്യാനം പ്രവർത്തനമാരംഭിക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം, രാംരംഗ ദേശീയോദ്യാനം, എന്നിങ്ങനെ പേരുമാറി അവസാനം ജിം കോർബെറ്റ് ദേശീയോദ്യാനമായി മാറുകയായിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+