Search
  • Follow NativePlanet
Share
» »ബെംഗളൂരു ഓഫീസ് സമയം മാറുമോ?കർണ്ണാടകയിലെ ഈ ജില്ലകളിൽ ഓഫീസുകൾ ഉച്ചവരെ...കാരണം, ബാംഗ്ലൂരിനും പരീക്ഷിക്കാം

ബെംഗളൂരു ഓഫീസ് സമയം മാറുമോ?കർണ്ണാടകയിലെ ഈ ജില്ലകളിൽ ഓഫീസുകൾ ഉച്ചവരെ...കാരണം, ബാംഗ്ലൂരിനും പരീക്ഷിക്കാം

ബെംഗളൂരു ഉൾപ്പെടെ കർണ്ണാടകയിലെ പല ജില്ലകളും കഠിനമായ ചൂടിലൂടെയാണ് കടന്നു പോകുന്നത്. ബാംഗ്ലൂരിലും സമീപ ജില്ലകളിലും ഇടയ്ക്കിടെ മഴ പെയ്തു പോകുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും സ്ഥിതി അങ്ങനെയല്ല. ഉഷ്ണതരംഗത്തിന് സമാനമായ അവസ്ഥയാണ് കലബുർഗി, റായ്ച്ചൂർ പോലെ പല ജില്ലകളിലും അനുഭവപ്പെടുന്നത്. ഇപ്പോഴിതാ, കനത്ത ചൂട് അനുഭവപ്പെടുന്ന ജില്ലകളിലെ പ്രത്യേക അവസ്ഥ പരിഗണിച്ച് ജോലി സമയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് അധികൃതർ.

കലബുറഗി ഡിവിഷനിലെ ഏഴ് ജില്ലകളിലെയും ബെലഗാവി ഡിവിഷനിലെ വിജയപുര, ബാഗൽകോട്ട് എന്നി ജില്ലകളിലെയും ഏപ്രിൽ, മേയ് മാസങ്ങളിലെ സർക്കാർ ഓഫീസുകളുടെ സമയത്തിലാണ് മാറ്റം. ഈ രണ്ടു മാസങ്ങളിലും ഉഷ്ണതരംഗം കണക്കിലെടുത്ത് രാവിലെ 8.00 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെയാകും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുക.

Karnataka Changes Working Hours For Govt Offices In 9 Districts

കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷനാണ് ഈ നിർദ്ദേശം ആദ്യം മുന്നോട്ടുവച്ചതെന്ന് സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ സാഹചര്യത്തിൽ കൂടിവരുന്ന താപനില കാരണം ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബെലഗാവി ഡിവിഷനിലെ വിജയവുര, ബാഗൽകോട്ട്, കലബുറഗി ഡിവിഷനുകളിലെ എല്ലാ ജില്ലകളിലും ഓഫീസ് സമയം പുനക്രമീകരിക്കുവാൻ ഉത്തരവായെന്നാണ് സർക്കുലറിൽ പറയുന്നത്.

ഈ ജില്ലകളിലെ സർക്കാർ ഓഫീസുകൾ പുതിയ സമയക്രമം അനുസരിച്ച് പ്രവർത്തിക്കും. അടിയന്തര സാഹചര്യങ്ങളിൽ അധിക ജോലി ഏൽപ്പിക്കേണ്ടി വന്നാൽ അത് സമയപരിധി കണക്കാക്കാതെ നിർവ്വഹിക്കണം. ഈ ജില്ലകളിലെ സർക്കാർ ജീവനക്കാർ മാറ്റം വരുത്തിയ സമയങ്ങളിൽ യാതൊരു വീഴ്ചയോ തടസ്സമോ കൂടാതെ പതിവുപോലെ തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കേണ്ടതാണ്.

കൂടാതെ ഒരു തരത്തിലും പൊതുജനങ്ങളെ ബുദ്ധമുട്ടിപ്പിക്കില്ലെന്നുംഅടിയന്തര സാഹചര്യങ്ങളിൽ ജില്ലാ കളക്ടർ/ജില്ലാ പഞ്ചായത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ഏതെങ്കിലും ജോലി നിർവഹിക്കാൻ നിർദ്ദേശിച്ചാൽ, അവർ സമയപരിധിയില്ലാതെ, അസൗകര്യം സൃഷ്ടിക്കാതെ തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കേണ്ടതാണ് എന്ന് സർക്കുർ സൂചിപ്പിക്കുന്നു.

ബെംഗളൂരു ഓഫീസ് സമയം മാറുമോ?

സർക്കുലറിൽ പറയുന്നതനുസരിച്ച് കലബുറഗി ഡിവിഷനിലെ ഏഴ് ജില്ലകളിലെയും ബെലഗാവി ഡിവിഷനിലെ വിജയപുര, ബാഗൽകോട്ട് എന്നി ജില്ലകളിലെയും ഏപ്രിൽ, മേയ് മാസങ്ങളിലെ സർക്കാർ ഓഫീസുകളുടെ സമയക്രമം മാത്രമാണ് മാറ്റിയിരിക്കുന്നത്. കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ ഓഫീസ് സമയക്രമം മാറ്റമില്ലാതെ തുടരും. നഗരം സാധാരണ പ്രവൃത്തി സമയങ്ങളിൽ പ്രവർത്തിക്കുന്നത് തുടരും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore karnataka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+