ബാംഗ്ലൂര്‍: അന്തര്‍ സംസ്ഥാന യാത്രികര്‍ക്കായി കര്‍ണ്ണാടക പുതിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അണ്‍ലോക്ക് 3യുടെ നിയമങ്ങള്‍ പാലിച്ചാണ് പുതിയ നിര്‍ദ്ദേശം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്കുണ്ടായിരുന്ന 14 ദിവസത്തെ ക്വാറന്‍റൈന്‍ അടക്കമുള്ള നിബന്ധനകള്‍ പിന്‍വലിച്ചു. കൂടാതെ ആളുകളുടെ യാത്രകള്‍ക്കും അന്തര്‍ സംസ്ഥാന ചരക്കു നീക്കത്തിനും യാതൊരുവിധ തടസ്സങ്ങളുമുണ്ടാവില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചു.
ഇത് കൂടാതെ റോഡ്, റെയില്‍ അല്ലെങ്കില്‍ വായു മാര്‍ഗ്ഗം സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള നിബന്ധനകളിലും പല മാറ്റങ്ങളും വന്നിട്ടുണ്ട്.

കർണാടകയിൽ എത്തുന്ന എല്ലാ അന്തർസംസ്ഥാന യാത്രക്കാർക്കും ബിസിനസ്സ് യാത്രക്കാർ, വിദ്യാർത്ഥികൾ, തൊഴിൽ യാത്രയ്ക്ക് വരുന്ന തൊഴിലാളികൾ, യാത്രക്കാർ തുടങ്ങി എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ക്കും സംസ്ഥാനത്ത് താമസിക്കുന്നതിന്റെ ഉദ്ദേശ്യവും ദൈർഘ്യം കണക്കിലെടുക്കാതെ തന്നെ പുതിയ സര്‍ക്കുലര്‍ ബാധകമായിരിക്കും.
ഇതനുസരിച്ച് സേവാ സിന്ധു രജിസ്ട്രേഷന്‍ ആവശ്യമില്ല. കൂടാതെസംസ്ഥാന അതിര്‍ത്തിയിലെ മെഡിക്കല്‍ ചെക്കപ്പ്, കൊവിഡ് ടെസ്റ്റ് തുടങ്ങിയവ ഉണ്ടായിരിക്കില്ല.
കയ്യില്‍ സീല്‍ പതിപ്പിക്കില്ല, കൂടാതെ താമസിപ്പിക്കുന്ന വീട്ടില്‍ നോട്ടീസ് പതിപ്പിക്കില്ല തുടങ്ങി നിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്, രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കാം,രോഗലക്ഷണം ഉള്ളവര്‍ സ്വയം ഐസൊലേഷന്‍ നടത്തി ചികിത്സ നേടുക തുടങ്ങിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













