വമ്പൻ ആഘോഷങ്ങളോടെയാണ് കേരളത്തിലെ വന്ദേ ഭാരത് ട്രെയിൻ സർവീസുകൾക്ക് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25ന് തിരുവനന്തപുരം തമ്പാനൂരിൽ നിന്നാണ് ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. വന്ദേ ഭാരതിന്‍റെ ഉദ്ഘാടന ചടങ്ങുകൾക്കായി ദക്ഷിൺ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ മാത്രം ചെലവഴിച്ചത് 1.48 കോടിയെന്നാണ് മലാള മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവരാവകാശ രേഖയനുസരിച്ച് ചോദിച്ച ചോദ്യത്തിനാണ് ഉദ്ഘാടന ചെലവ് സംബന്ധിച്ച ഉത്തരവുള്ളത്.
മുന്‍ റെയിൽവേ ഉദ്യോഗസ്ഥനും മഹാരാഷ്ട്രയിൽ വിവരാവകാശ പ്രവര്‌ത്തകനുമായ അജയ് ബോസ് എന്നയാളുടെ ചോദ്യത്തിനാണ് തിരുവനന്തപുരം ഡിവിഷൻ മറുപടി നല്കിയതെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം 1.48 കോടി രൂപ ഉദ്ഘാടന ചടങ്ങുകൾക്ക് തിരുവനന്തപുരം ഡിവിഷൻ മാത്രം ചെലവാക്കിയ തുകയാണെന്നും ഉദ്ഘാടനത്തിന്റെ ആകെ ചെലവ് സംബന്ധിക്കുന്ന വിവരങ്ങൾ ദക്ഷിണ റെയിൽവേ യുടെ ആസ്ഥാനത്തുനിന്നു ലഭിക്കുമെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി റെയിൽവേ അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ യാത്രാ രംഗത്ത് വൻ മാറ്റങ്ങൾക്കാണ് വന്ദേഭാരതിന്റെ വരവോടെ തുടക്കമായത്. തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും അങ്ങേയറ്റത്തുള്ള കാസർകോഡിന് വെറും എട്ടു മണിക്കൂർ സമയത്തിൽ എത്തിച്ചേരാം എന്നതു തന്നെയാണ് വന്ദേ ഭാരതിനെ ജനപ്രിയമാക്കുന്നത്. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്.
തിരുവനന്തപുരം- കാസർകോട് വന്ദേ ഭാരത് സമയക്രമം
തിരുവനന്തപുരം സെൻട്രൽ- പുലർച്ചെ 05.20
കൊല്ലം - 06.08 am
കോട്ടയം - 07.24 am
എറണാകുളം ടൗൺ - 08.25 am
തൃശൂർ - 09.30 am am
ഷൊർണൂർ ജംഗ്ഷൻ - 10.02 am
കോഴിക്കോട് - 11.03 am
കണ്ണൂർ- ഉച്ചയ്ക്ക് 12.03 pm
കാസർകോട് - 13.25 pm.
കാസർകോട്-തിരുവനന്തപുരം- വന്ദേ ഭാരത് സമയക്രമം
കാസർകോഡ് ഉച്ചയ്ക്ക് 02.30 pm
കണ്ണൂർ - 03:28 pm
കോഴിക്കോട്- 04:28 pm
ഷൊർണൂർ ജംഗ്ഷൻ - 05:28 pm
തൃശൂർ- 06:10 pm
എറണാകുളം ടൗൺ - 07:17pm
കോട്ടയം - 08:10 pm
കൊല്ലം- 09.30 pm
തിരുവനന്തപുരം സെൻട്രൽ - 10.35 pm.

ആകെ 16 കോച്ചുകളാണ് കേരള വന്ദേ ഭാരതിനുള്ളത്. ഇതിൽ 914 സീറ്റുകൾചെയർകാറിലും 86 സീറ്റുകളുകൾ എക്സിക്യൂട്ടീവ് ചെയർകാറിലുമാണുള്ളത്.
തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിന് എസി ചെയർകാറിൽ 1590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2880 രൂപയും ആണ് ടിക്കറ്റ് നിരക്ക്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേയ്ക്ക് എ സി ചെയര്‍കാറില്‍ 1520 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2,815 രൂപയുമാണ് നിരക്ക്. എക്സിക്യൂട്ടിവ് കോച്ചിൽ ഭക്ഷണമടക്കം 2400 രൂപ, എക്കണോമി കോച്ചിൽ ഭക്ഷണമടക്കം 1400 രൂപ എന്നിങ്ങനെയാണ് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കുള്ള നിരക്ക്.
കാസർകോഡും തിരുവനന്തപുരവും ഒഴികെ കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, എന്നിവിടങ്ങളിലാണ് ഇതിനു സ്റ്റോപ്പുകളുള്ളത്. കുറച്ചുനാൾ മുൻപ് റെയിൽവേ പുറത്തുവിട്ട കണക്കുകളനുസരിച്ച് രാജ്യത്തെ തന്നെ ഏറ്റവും ജനപ്രിയ സര്‍വീസായി കേരള വന്ദേ ഭാരത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഉദ്ഘാടനം കഴിഞ്ഞുള്ള ആദ്യ ആഴ്ചകളിൽ ട്രെയിനിലെ ഒക്യുപന്‌സി റേറ്റ് വളരെ കൂടുതൽ ആയിരുന്നു. ലഭ്യമായ സീറ്റുകളുടെ എണ്ണവും ബുക്കിങ് നടത്തുവാൻ ശ്രമിക്കുന്ന ആളുകളുടെ എണ്ണവും തമ്മിലുള്ള ഈ അനുപാതം 215 ശതമാനം ആയിരുന്നെന്നാണ് കണക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













