മഴയിൽ അലച്ചു കുത്തിയൊഴുകുന്ന ഇരുവഞ്ഞിപ്പുഴയും ചാലിപ്പുഴയും ഇതാ ഒരുങ്ങിക്കഴിഞ്ഞു. സാഹസിക പ്രേമികളെ ആവേശത്തിന്‍റെ പരകോടിയിലെത്തിക്കുന്ന, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ഫെസ്റ്റിവലുകളിലൊന്നായ മലബാർ റിവർ ഫെസ്റ്റിവൽ 2023 ആരംഭിക്കുവാൻ ഇനി ദിവസങ്ങൾ മാത്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കയാക്കിങ് മത്സരത്തിന് മത്സരത്തിനെത്തിയവർ പരിശീലനം ആരംഭിച്ചു കഴിഞ്ഞു,
ഇത്തവണ നിരവധി പരിപാടികളാണ് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 4,56 തിയതികളിൽ കയാക്കിങ് മത്സരങ്ങൾ നടക്കും. ഫെസ്റ്റിവലിന് മുന്നോടിയായുള്ള പരിപാടികൾക്ക് ജൂലൈ 29 ശനിയാഴ്ച തുടക്കമാകും. ലോക ചാംപ്യന്മാർ ഉൾപ്പെടെയുള്ളവരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കേരളത്തിനെ സാഹസിക ജല വിനോദ രംഗത്ത് ലോകത്തിനു മുന്നിലെത്തിക്കുന്ന പരിപാടി വൻ ജനപങ്കാളിത്തത്തോടെയാണ് ഓരോ തവണയും നടക്കുന്നത്.

സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇന്ത്യൻ കനോയിങ് ആൻഡ് കയാക്കിങ് അസോസിയേഷനും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഒമ്പതാമത് അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരം ഓഗസ്റ്റ് നാല്, അഞ്ച്, ആറ് തിയതികളിൽ നടക്കും.
മലബാര് റിവര് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രീ ഇവന്‍റുകൾക്ക് ശനിയാഴ്ച തുടക്കമാകും, ഒയിസ്‌ക ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ജൂലൈ 29 ന് ഓമശ്ശേരി റൊയാഡ് ഫാം ഹൗസിൽ മഡ് ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കും. പുല്ലൂരാംപാറ സ്പോർട് അക്കാഡമിയുടെ നേതൃത്വത്തിൽ ശനിാഴ്ച രാവിലെ 7 മണിക്ക് ക്രോസ് കൺട്രി മത്സരവും ഉണ്ടായിരിക്കും. പുല്ലൂരാംപാറ മുതൽ കോടഞ്ചേരി വരെ പുരുഷന്മാർക്കും നെല്ലിപൊയിൽ മുതൽ കോടഞ്ചേരി വരെ സ്ത്രീകർക്കുമായാണ് മത്സരം.
ജൂലൈ 30 ഞായറാഴ്ച പുലിക്കയത്തേയ്ക്ക് സൈക്ലിങ് ടൂർ നടത്തും, കോഴിക്കോട്, കൽപ്പറ്റ, അരീക്കോട് എന്നിവിടങ്ങളിൽ നിന്നാണ് സൈക്ലിങ് ടൂർ നടത്തുക. തുഷാരഗിരിയിൽ നിന്ന് കക്കടാംപൊയിലേക്ക് മഴ നടത്തം, കോടഞ്ചേരിയില്സൈക്ലിങ്, മാരത്തോൺ, നീന്തൽ എന്നിവ ഉൾപ്പെടുന്ന ട്രയാലത്തോൺ മത്സരങ്ങളും മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തും.

ഓഗസ്റ്റ് 2, 3 തിയതികളിൽ പൂവാറംതോട് നിന്നു കക്കാടംപൊയിലേക്ക് ഓഫ്റോഡ്എക്സ്പെഡിഷൻ, ഓഗസ്റ്റ് 3ന് പൂവാറംതോട് പട്ടംപറത്തൽ മത്സരം എന്നിവയും ഉണ്ടാകും. കൂടാതെ ജൂലൈ 31 മുതൽ ആഗസ്റ്റ് 6 വരെ ചിത്രകാരൻ കെ ആർ ബാബുവിന്റെ നേതൃത്വത്തിൽ തിരുവമ്പാടി തമ്പലമണ്ണയിൽ ചിത്രപ്രദർശനവും നടത്തും.
പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി കയാക്കിങ് ഫെസ്റ്റിവൽ കാണാനും കോഴിക്കോട് വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങൾ കണ്ടുവരുവാനും സാധിക്കുന്ന തരത്തിൽ കോഴിക്കോട് ഡിടിപിസിയും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും ചേർന്ന് മൺസൂൺ ഉല്ലാസ യാത്ര നടത്തും. വനപർവ്വം, തുഷാരഗിരി, കയാക്കിങ് മേള നടക്കുന്ന പുലിക്കയം, അരിപ്പാറ വെള്ളച്ചാട്ടം, തുഷാരഗിരി വെള്ളച്ചാട്ടം, കോഴിപ്പാറ വെള്ളച്ചാട്ടം, കക്കടാംപൊയിൽ,നായാടംപൊയിൽ കയാക്കിങ് സെന്‍റർ തുടങ്ങിയ സ്ഥലങ്ങൾ കണ്ടു വരാൻ കഴിയുന്ന വിധത്തിലാണ് യാത്ര.
രാവിലെ 7.00 മണിക്കും 7.30 നും കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന തരത്തിൽ രണ്ടു പാക്കേജുകളുണ്ട്. 750 രൂപ, 1150 എന്നിങ്ങനെ രണ്ടു നിരക്കുകളുണ്ട്. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ഉൾപ്പെടെയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9447278388, 9287542601, 9287542637 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











