Search
  • Follow NativePlanet
Share
» »ഊട്ടി-കൊടൈക്കനാല്‍ ഇ-പാസ് കാലാവധി നീട്ടി, മൂന്ന് മാസം കൂടി ഇ-പാസ് നിർബന്ധം

ഊട്ടി-കൊടൈക്കനാല്‍ ഇ-പാസ് കാലാവധി നീട്ടി, മൂന്ന് മാസം കൂടി ഇ-പാസ് നിർബന്ധം

തമഴ്നാട്ടിലെ ഊട്ടി-കൊടൈക്കനാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് നിർബന്ധമാക്കിയിരുന്ന ഇ-പാസ് സംവിധാനം നീട്ടി. വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കുന്നതിനും നീലഗിരിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമായി മദ്രാസ് ഹൈകോടതിയാണ് ഇ-പാസ് നിർബന്ധമാക്കിയത്.
മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെയായിരുന്നു കാലാവധിയെങ്കിലും വീണ്ടും മൂന്ന് മാസത്തേയ്ക്കു കൂടി ഇ-പാസ് സംവിധാനം നീട്ടിയിരിക്കുകയാണ്.

ശനിയാഴ്ചയോടു കൂടി ഇ-പാസ് ആവശ്യകത അവസാനിക്കാനിരിക്കെയാണ് സെപ്റ്റംബർ 30വരെ ഇ-പാസ് നീട്ടി മദ്രാസ് ഹൈകോടതി ഉത്തരവിട്ടത്. ഓഫ് സീസണിൽ രണ്ട് ഹിൽ സ്റ്റേഷനുകളിലേക്കുള്ള വിനോദസഞ്ചാരികളുടെ സഞ്ചാരം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനാണ് തീയതി നീട്ടിയത്.

Ooty Kodaikanal E-pass system Extend Till September 30

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ബാംഗ്ലൂരിലെ (ഐഐഎം-ബി) പ്രൊഫസർ അമർ സപ്രയ്ക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസർ സച്ചിൻ ഗുണ്ടേയ്ക്കും ഈ വിവരങ്ങൾ സഹായകമാകുമെന്ന് ജസ്റ്റിസുമാരായ എൻ. സതീഷ് കുമാർ, ഡി. ഭരത ചക്രവർത്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ഹിൽസ്റ്റേഷനുകളിൽ വിനോദസഞ്ചാരികളുടെ തിരക്ക് കൂടുതലായതിനാൽ ഘട്ട് റോഡുകളുടെ വാഹകശേഷി നിശ്ചയിക്കുന്നതിനുള്ള ശാസ്ത്രീയ പഠനം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഉ-പാസ് സംവിധാനം ഇവിടെ ഏർപ്പെടുത്തിയത്.

നേരത്തെ ഊട്ടി, കൊടൈക്കനാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സമ്മർ സീസണിലെ കണക്ക് എടുക്കുവാനാണ് ഇപാസ് ആരംഭിച്ചതെങ്കിലും പുതിയ നിർദ്ദേശം അനുസരിച്ച് ഇപ്പോൾ ഓഫ് സീസണിലും ഇത് തുടരും.
ഇവിടെ എത്തുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങൾ ശേഖരിക്കാൻ ഇ-പാസ് സംവിധാനം സഹായിക്കും. ഇതനുസരിച്ച് ഭാവിയിൽ തിരക്ക് നിയന്ത്രിക്കുന്നതടക്കമുള്ള നടപടികൾ അധികൃതർക്ക് സ്വീകരിക്കുകയും ചെയ്യാം.

എട്ട് ചെക്ക് പോസ്റ്റുകളിലൂടെ പ്രതിദിനം 20,000 വാഹനങ്ങൾ (11,500 കാറുകൾ,1,300 വാനുകൾ, 600 ബസുകൾ, 6,500 ഇരുചക്രവാഹനങ്ങൾ) നീലഗിരിയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നാണ് കണക്ക്.
വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഇ-പാസ് ലഭിക്കും.

ഊട്ടി, കൊടൈക്കനാൽ ഇ പാസ് ലഭിക്കാൻ

തമിഴ്നാട് സര്‍ക്കാരിന്‍റെ epass.tnega.org എന്ന വെബ്‌സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ഇവിടേക്ക് വരുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങൾക്കും ഇ- പാസ് നിർബന്ധമാണ്. ഈ വെബ്സൈറ്റില്‍ ലോഗിൻ ചെയ്ത് അപേക്ഷിക്കുമ്പോൾ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പർ എന്നിവയ്ക്കൊപ്പം യാത്രാ തീയതിയും സമയവും, യാത്രക്കാരുടെ എണ്ണം, വാഹന വിവരങ്ങൾ, എത്ര ദിവസം താമസിക്കുന്നു തുടങ്ങിയ വിവരങ്ങൾ നല്കണം.

തുടർന്ന് വെബ്‌സൈറ്റില്‍ രജിസ്റ്റർ ചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യ വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് ക്യു.ആര്‍. കോഡ് അവരുടെ മൊബൈൽ ഫോണിൽ ലഭിക്കും. ചെക്ക് പോസ്റ്റിൽ വെച്ച് ഇത് സ്കാന് ചെയ്ത ശേഷമായിരിക്കും കടത്തി വിടുക. സര്‍ക്കാർ ബസുകളിൽ പോകുന്നവര്‍ക്കും പ്രദേശവാസികൾക്കും ഇ-പാസിന്റെ ആവശ്യമില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ooty kodaikanal travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+