Search
  • Follow NativePlanet
Share
» »ക്വാറന്‍റൈന്‍ കേന്ദ്രമായി പ്രേതഗ്രാമം...കഥയിങ്ങനെ

ക്വാറന്‍റൈന്‍ കേന്ദ്രമായി പ്രേതഗ്രാമം...കഥയിങ്ങനെ

കാലങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഗ്രാമങ്ങളാണ് ക്വാറന്‍റൈന്‍ ഗ്രാമങ്ങളായി മാറിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ പൗരിയ്ക്ക് സമീപത്തുള്ള ഗ്രാമങ്ങളാണ് പ്രേതഗ്രാമങ്ങളായി അറിയപ്പെടുന്നത്.

കൊറോണ കാലത്ത് ആളുകള്‍ തങ്ങളുടെ നാടുകളിലേക്ക് തിരികെ മടങ്ങുകയാണ്. അതിഥി നാടുകളില്‍ നിന്നും ജന്മ ദേശത്തേയ്ക്ക് തിരികെ വരുന്നവര്‍ക്കായി പ്രതിരോധ മാര്‍ഗ്ഗങ്ങളും ക്വാറന്‍റൈനും ഒരുക്കേണ്ടത് ഓരോ സംസ്ഥാനങ്ങളുടെയും കടമയാണ്. ഇങ്ങനെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ പ്രേതഗ്രാമങ്ങളില്‍ ഒരുക്കിയിരിക്കുകയാണ് ഉത്തരാഖണ്ഡ്. കാലങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഗ്രാമങ്ങളാണ് ക്വാറന്‍റൈന്‍ ഗ്രാമങ്ങളായി മാറിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ പൗരിയ്ക്ക് സമീപത്തുള്ള ഗ്രാമങ്ങളാണ് പ്രേതഗ്രാമങ്ങളായി അറിയപ്പെടുന്നത്.

 1-1589804644

പ്രേതഗ്രാമങ്ങളായി മാറിയത് ഇങ്ങനെ
പ്രേതഗ്രാമങ്ങളെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും പ്രേതങ്ങളൊന്നും ഇവിടെയില്ല. ഇവിടുത്തെ പല കെട്ടുകഥകളില്‍ നിന്നുമാണ് ഈ ഗ്രാമത്തിന് പ്രേതഗ്രാമത്തിന്‍റെ പരിവേഷം ലഭിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവിടെ ആളുകള്‍ നാടും വീടും ഉപക്ഷിച്ച് ആളുകള്‍ പോവുകയായിരുന്നുവത്രെ. അത്യാവശ്യം വേണ്ട സൗകര്യങ്ങള്‍ ഇല്ലാത്തതും തൊഴിലില്ലായ്മയും താഴ്ന്ന ജീവിത രീതികളുമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഈ പ്രദേശവാസികളെ എത്തിച്ചത്. ഇവിടെയുള്ളതിലും മികച്ച സാധ്യതകള്‍ തങ്ങള്‍ക്കു അടുത്തുള്ള മറ്റു ഗ്രാമങ്ങളില്‍ ലഭിച്ചപ്പോള്‍ അവര്‍ തങ്ങളുടെ നാടും വീടുമ ഉപേക്ഷിച്ച് പോവുകയായിരുന്നു. അങ്ങനെ ആരാലും ഇല്ലാതെ ഒറ്റപ്പെട്ടു പോയതുകൊണ്ടാണ് ഇവിടം പ്രേതഗ്രാമങ്ങള്‍ എന്നറിയപ്പെടുന്നത്.

ആരുമില്ലാതെ കിടക്കുന്നതിനാല്‍
ജനങ്ങള്‍ ആരും സമീപത്ത് താമസിക്കാത്തതിനാല്‍ ആണ് ഇവിടം ക്വാറന്‍റൈന്‍ ഗ്രാമങ്ങളാക്കി മാറ്റിയത്. ആദ്യം ക്വാറന്‍റൈന്‍ കേന്ദ്രങ്ങളായി നിശ്ചയിച്ച ഇടങ്ങള്‍ എല്ലാം ജനവാസമുള്ള കേന്ദ്രങ്ങള്‍ക്കു സമീപത്തുള്ളവയായിരുന്നു. ഇവിടെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ വരുന്നത് കൂടുതല്‍ അപകടമാകും എന്നതിനാലാണ് ആരും താമസിക്കാത്ത ഇടങ്ങളിലേക്ക് ഈ കേന്ദ്രങ്ങള്‍ മാറ്റിയത്. ക്വാറന്‍റൈന്‍ കേന്ദ്രമാക്കി മാറ്റിയതിനു ശേഷം അഞ്ഞൂറിലധികം ആളുകളെ ഇവിടെ ക്വാറന്‍റൈന്‍ ചെയ്തിട്ടുണ്ട്.

പുരാവസ്തുവകുപ്പ് പോലും സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ടയെക്കുറിച്ച് അറിയാമോ?പുരാവസ്തുവകുപ്പ് പോലും സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ടയെക്കുറിച്ച് അറിയാമോ?

ദഗ്ഷായ്..കരളലിയിപ്പിക്കുന്ന കഥയുള്ള ഹിമാലയൻ ഗ്രാമംദഗ്ഷായ്..കരളലിയിപ്പിക്കുന്ന കഥയുള്ള ഹിമാലയൻ ഗ്രാമം

തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രംതലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം

Read more about: lockdown uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X