Search
  • Follow NativePlanet
Share
» »കേരളത്തിലെ 39 എക്സ്പ്രസ് ട്രെയിനുകൾ പാസഞ്ചറിലേക്ക്;കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 ൽ നിന്ന് പത്ത് രൂപയിലേക്ക്

കേരളത്തിലെ 39 എക്സ്പ്രസ് ട്രെയിനുകൾ പാസഞ്ചറിലേക്ക്;കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 ൽ നിന്ന് പത്ത് രൂപയിലേക്ക്

കേരളത്തിലെ ട്രെയിൻ യാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം. നാല് വർഷങ്ങൾക്കു മുൻപ് എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റിയ പാഞ്ചർ ട്രെയിനുകൾ വീണ്ടും പാസഞ്ചർ ട്രെയിനുകലുടെ വിഭാഗത്തിലേക്ക് വരുന്നു. കൊവിഡ് കാലത്ത് ആൾക്കൂട്ടവും തിരക്കും നിയന്ത്രിക്കുന്നതിനായാണ് പാസഞ്ചർ ട്രെയിനുകളെ അ​ൺ റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ എന്ന പേരിലേക്ക് മാറ്റിയത്. ജൂലൈ 1 മുതൽ ഈ എക്സ്പ്രസ് ട്രെയിനുകൾ പാസഞ്ചർ ട്രെയിനുകളായി ഓടിത്തുടങ്ങും.

140 ജോഡി ട്രെയിനുകൾ സാധാരണ രണ്ടാം ക്ലാസ് പാസഞ്ചർ വിഭാഗത്തിലേക്ക് മാറ്റാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ സർവീസ് നടത്തുന്ന 39 ട്രെ​യി​നു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഇതോടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയായി മാറും. നേരത്തെ 30 രൂപയായിരുന്നു മെമു, എക്സ്‌പ്രസ് തീവണ്ടികളിലെ മിനിമം ടിക്കറ്റ് നിരക്ക്. ഇത് ദൈനംദിന ട്രെയിൻ യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ നീക്കമാണ്.

Railway Restores 39 Express Trains to Passenger Category In Kerala Minimum Ticket Fare Reduced To 10 Rupees

നേരത്തെ, ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന് 50 ദിവസം മുമ്പ് ഔദ്യോഗിക അറിയിപ്പില്ലാതെ ഈ വർഷം മാർച്ചിൽ ഈ ട്രെയിനുകളുടെ മിനിമം നിരക്ക് 30 രൂപയിൽ നിന്ന് 10 രൂപയായി കുറച്ചത് ഇനി സ്ഥിരമായിരിക്കും. എന്നാൽ ഒ​ന്നി​ൽ ന​മ്പ​ർ ആ​രം​ഭി​ക്കു​ന്ന പാ​സ​ഞ്ച​റു​ക​ളെ എ​ക്സ്പ്ര​സു​ക​ളാ​ക്കി നി​ല​നി​ർ​ത്തി ഇ​പ്പോ​ഴും അ​വ​യി​ൽ മി​നി​മം നി​ര​ക്ക് 30 രൂ​പ​യാ​ണ് ഈ​ടാ​ക്കി വ​രു​ന്ന​ത്. തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ഓടുന്ന പാസഞ്ചർ ട്രെയിനുകൾ കോവിഡ് -19 ലോക്ക്ഡൗണിന് ശേഷം 2020 മാർച്ചിൽ എക്‌സ്‌പ്രസ് ട്രെയിനുകളാക്കി മാറ്റിയിരുന്നു.

പുതിയ മാറ്റങ്ങളെത്തുടർന്ന് റെയില്‍വേയുടെ യു ടി എസ് ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 'ഓര്‍ഡിനറി' വിഭാഗം എന്ന ഓപ്ഷൻ വന്നു. ഇതിൽ കുറഞ്ഞ നിരക്ക് 10 രൂപയാണ് കാണിക്കുന്നത്. 10 രൂപയ്ക്ക് 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. അടുത്ത 25-കിലോമീറ്ററില്‍ അഞ്ചുരൂപ വര്‍ധിക്കും.

ഇത് കൂടാതെ ദക്ഷിണ റെയിൽവേയുടെ പാസഞ്ചർ ട്രെയിനുകൾക്കു കോവിഡ് കാലത്തിനു മുൻപുള്ള നമ്പർ തിരിച്ചുവരികയാണ്. ഇപ്പോൾ പൂജ്യത്തിൽ തുടങ്ങുന്ന നമ്പരുകളെല്ലാം വീണ്ടും 5,6,7 എന്നീ നമ്പരുകളിലാകും. ഈ മാറ്റവും ജൂലൈ ഒന്നു മുതൽ വരും. 200 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ താ​ഴെ​യു​ള്ള പാ​സ​ഞ്ച​റു​ക​ളു​ടെ ന​മ്പ​റു​ക​ൾ പൂ​ജ്യ​ത്തി​ൽ തു​ട​ങ്ങു​ന്ന രീ​തി​യി​ലാ​ണ് നേരത്തെ ക്രമീകരിച്ചത്.. മ​റ്റ് പാ​സ​ഞ്ച​റു​ക​ളു​ടെ ന​മ്പ​ർ ഒ​ന്നി​ൽ ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ലും ക്ര​മീ​ക​രി​ച്ചു. ഇത് വീണ്ടും പഴയപോലെ 5,6,7 എന്നീ നമ്പരുകളിലാകും.

കേരളത്തിലോടുന്ന ട്രെയിനുകളുടെ നമ്പർ മാറ്റം

06771 ആലപ്പുഴ - കൊല്ലം പാസഞ്ചറിന്റെ നമ്പർ 56301
06770 കൊല്ലം- ആലപ്പുഴ പാസഞ്ചർ നമ്പർ 56302
06452 ആലപ്പുഴ - എറണാകുളം പാസഞ്ചർ നമ്പർ 56312
06451 എറണാകുളം - കായംകുളം പാസഞ്ചർ നമ്പർ 56319
06449 എറണാകുളം - ആലപ്പുഴ പാസഞ്ചർ നമ്പർ 66300
06768 കൊല്ലം - എറണാകുളം പാസഞ്ചർ നമ്പർ 66303
06769 എറണാകുളം - കൊല്ലംപാസഞ്ചർ നമ്പർ 66304
06777 എറണാകുളം - കൊല്ലം പാസഞ്ചർ നമ്പർ 66307
. 06778 കൊല്ലം - എറണാകുളം പാസഞ്ചർ നമ്പർ 66308
06441 എറണാകുളം - കൊല്ലം പാസഞ്ചർ നമ്പർ 66309.

06442 കൊല്ലം - എറണാകുളം പാസഞ്ചർ നമ്പർ 66310
06013 ആലപ്പുഴ- കൊല്ലം പാസഞ്ചർ നമ്പർ 66311.
06014 കൊല്ലം - ആലപ്പുഴ പാസഞ്ചർ നമ്പർ 66312
06015 എറണാകുളം - ആലപ്പുഴ പാസഞ്ചർ നമ്പർ 66313
06016 ആലപ്പുഴ - എറണാകുളം പാസഞ്ചർ നമ്പർ 66314
06785 കോട്ടയം - കൊല്ലം പാസഞ്ചർ നമ്പർ 66315
06786 കൊല്ലം - കോട്ടയം പാസഞ്ചർ നമ്പർ 66316.
06443 എറണാകുളം - കൊല്ലം പാസഞ്ചർ നമ്പർ 66321 06444 കൊല്ലം - എറണാകുളം പാസഞ്ചർ നമ്പർ 66322 എന്നിങ്ങനെയാണ് മാറുന്നത്. ജൂൺ 1 മുതൽ ഈ നമ്പറുകൾ നിലവിൽ വരുമെന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+