റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകാൻ പ്ലാൻ ഉണ്ടോ? വിമാനം ബുക്ക് ചെയ്യുന്നതിന് മുൻപേ സമയം നോക്കി തിരഞ്ഞെടുക്കാം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് വ്യോമനിയന്ത്രണങ്ങള്‍ പ്രാബല്യത്തിൽ വന്നു. അതിന്‍റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് പ്രവർത്തനങ്ങള്‍ നിശ്ചിത സമയത്തേയ്ക്ക് തടസ്സപ്പെടും. ജനുവരി 19 വെള്ളിയാഴ്ച മുതൽ 29 തിങ്കളാഴ്ച വരെയാണ് ഈ നിയന്ത്രണങ്ങൾ.
ഈ കാലയളവിൽ ഡൽഹി വുമാനത്താവളത്തിലേക്ക് രാവിലെ 10:20 AM മുതൽ ഉച്ചയ്ക്ക് 12:45 PM വരെ ഒരു വിമാനവും വരുകയോ ഇവിടെനിന്ന് പുറപ്പെടുകയോ ചെയ്യില്ല. സാധാരണ ദിവസങ്ങളിൽ ഏകദേശം 1,300 വിമാനങ്ങൾ ആണ് ഡൽഹിയിൽ കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ കൂടാതെ, ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങളുടെ ലാൻഡിംഗ് അല്ലെങ്കിൽ ടേക്ക് ഓഫിനും നിയന്ത്രണങ്ങൾ ബാധകമാണ്. ജനുവരി 19 മുതൽ 25 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:15 വരൊണ് ചാർട്ടേഡ് ഫ്ലൈറ്റുകൾക്കുള്ള നിയന്ത്രണങ്ങൾ.

PC: Bharatahs
അതേസമയം ജനുവരി 19 മുതൽ 25 വരെ 10 AM നും 1:15 PM നും ഇടയിൽ ഷെഡ്യൂൾ ചെയ്ത എയർലൈനുകളും ചാർട്ടേഡ് നോൺ-ഷെഡ്യൂൾഡ് ഫ്ലൈറ്റുകളും പ്രവർത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ എയർഫോഴ്‌സ് , ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് , ആർമി ഏവിയേഷൻ ഹെലികോപ്റ്ററുകൾ, ഒരു സംസ്ഥാനത്തിന്റെ ഗവർണർ/മുഖ്യമന്ത്രി എന്നിവരെ വഹിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള വിമാനം/ഹെലികോപ്റ്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായിരിക്കില്ല.
റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ സുരക്ഷയുടെയും ഭാഗമായി എല്ലാ വർഷവും ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ നടപ്പാക്കാറുണ്ട്. നിയന്ത്രണങ്ങൾ യാത്രക്കാർക്ക് അസൗകര്യങ്ങൾ ഉണ്ടാക്കുമെങ്കിലും, ദേശീയ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ അവ നിലനിർത്തുന്നു. ഇത് കൂടാതെ പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾക്കായി തങ്ങളുടെ എയർലൈനുകളുമായി ബന്ധപ്പെടാനും അതനുസരിച്ച് അവരുടെ എയർപോർട്ട് വരവ് ആസൂത്രണം ചെയ്യുകയും ചെയ്യാം.
കൂടാതെ ജനുവരി 26 നും 29 നും ഇടയിൽ രാവിലെ 6.00 മുതൽ രാത്രി 9.00 വരെ നിയന്ത്രണങ്ങൾ രൂപപ്പെടുത്തി, റിപ്പബ്ലിക് ദിനത്തിൽ രാവിലെ 6 മുതൽ രാത്രി 9 വരെ പൂർണ്ണമായും വിമാനങ്ങൾ നിർത്തിവച്ചുകൊണ്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എയർമാൻമാർക്ക് നോട്ടീസ് നൽകി.
2024 ജനുവരി 26-ന് നടക്കുന്ന 75-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ബഹുമാനപ്പെട്ട അതിഥിയായി പങ്കെടുക്കും.
അതേസമയം ഡല്‍ഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പരേഡ് കാണുന്നതിനുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങി. റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലൈനായി www.aamantran.mod.gov.in എന്ന സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടാതെ പ്രഗതി മൈതാനം (ഗേറ്റ് നമ്പർ 1) 2. ജന്തർ മന്തർ (മെയിൻ ഗേറ്റിന് സമീപം) 3. സേന ഭവൻ (ഗേറ്റ് നമ്പർ 2) 4. പാർലമെന്റ് ഹൗസ് റിസപ്ഷൻ ഓഫീസ്, എന്നിവിടങ്ങളിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. കൗണ്ടറുകൾ ജനുവരി 23 ഒഴികെയുള്ള ദിവസങ്ങളിൽ പ്രവർത്തിക്കും. രാവിലെ 10:00 മുതൽ 12.30 വരെയും ഉച്ചകഴിഞ്ഞ് 2:00 മുതൽ 4:3വരെയും ആണ് സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












