രാജ്യം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തിന്‍റെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മയ്ക്കായി ജനുവരി 26ന് രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആണ് ആഘോഷിക്കുന്നത്. ഡൽഹിയിൽ കര്‍ത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് തന്നെയാണ്ഈ ദിവസത്തിന്‍റെ ആകർഷണം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഈ വര്‌ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥി. 13,000 പ്രത്യേക അതിഥികൾക്കാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ക്ഷണം ഉള്ളത്. 75-ാമത് റിപ്പബ്ലിക് ദിന പരേഡിന്‍റെ തീം വികസിത് ഭാരത്, ലോകതാന്ത്രിക് കി മാതൃക എന്നതാണ്. സ്ത്രീകളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതൽ ഉറപ്പുവരുത്തുന്ന ഒരു പരേഡ് ആണ് ഈ വർഷം നടക്കുക.

ഇന്ത്യൻ സൈന്യം, നാവികസേന, വ്യോമസേന, പോലീസ്, അർദ്ധസൈനിക സംഘടനകൾ എന്നിവയുടെ പങ്കാളിത്തം ഉൾക്കൊള്ളുന്ന മഹത്തായ റെജിമെന്റൽ പരേഡുകൾക്ക് തലസ്ഥാന നഗരമായ ഡൽഹി സാക്ഷ്യം വഹിക്കും. അതോടൊപ്പം തന്നെ തിരഞ്ഞടുത്ത സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയങ്ങൾ തുടങ്ങിയവയടെ ടാബ്ലോയും ഈ ദിവസത്തെ പ്രത്യേകതയാണ്.
ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാൻ കഴിയുക എന്നത് ഓരോ രാജ്യസ്നേഹിയെ സംബന്ധിച്ചെടുത്തോളവും ഏറ്റവും അഭിമാനം നിറഞ്ഞ നിമിഷങ്ങളാണ്. പൊതുജനങ്ങൾക്ക് പരേഡ് തത്സമയം കാണാനുള്ള അവസരവും ഉണ്ട്. എന്നാൽ ഭൂരിഭാഗം ആളുകളും ടിവിയിൽ ആണ് റിപ്പബ്ലിക് ദിന പരേഡും അനുബന്ധമായ മറ്റു ചടങ്ങുകളും കാണുന്നത്.
ജനുവരി 26 രാവിലെ 9.30 മുതൽ ദൂരദർശൻ ചാനലിൽ റിപ്പബ്ലിക് ദിന പരേഡ് തത്സമയം സംപേക്ഷണം ചെയ്യും. ഇത് കൂടാതെ ദൂരദർശന്‍റെയും ഓൾ ഇന്ത്യ റേഡിയോയുടെയും ഔദ്യോഗിക യൂ ട്യൂബ് ചാനലിൽ പരേഡിന്‍റെ തത്സമയ സ്ട്രീമിങ്ങും ഉണ്ടായിരിക്കും. കൂടാതെ ഈ ചാനലുകൾ റിപ്പബ്ലിക് ദിന കമന്‍ററിക്ക് തത്സമയ ആംഗ്യ ഭാഷ വ്യാഖ്യാനം നൽകും.
റിപ്പബ്ലിക് ദിന പരേഡ് 2024: സമയവും വിശദാംശങ്ങളും
തീയതി: ജനുവരി 26
ദിവസം: വെള്ളിയാഴ്ച
ആരംഭിക്കുന്ന സമയം: 9:30-10:00 am
പരേഡ് പാത: വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെ
പരേഡ് ദൂരം: 5 കി.മീ
സ്ഥലം: കർത്തവ്യ പാത, ന്യൂഡൽഹി
ടിക്കറ്റ് നിരക്ക്: റിസർവ്ഡ് അല്ലെങ്കിൽ റിസർവ് ചെയ്യാത്ത സീറ്റുകൾക്ക് ₹500 ഉം ₹20 ഉം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












