Search
  • Follow NativePlanet
Share
» »കാശ്മീർ യാത്രാസമയം 20 മണിക്കൂര്‍ ലാഭം; ഹിമസാഗർ എക്സ്പ്രസ് ഇങ്ങനെ വഴി മാറ്റിയാൽ മതി, നിർദ്ദേശം

കാശ്മീർ യാത്രാസമയം 20 മണിക്കൂര്‍ ലാഭം; ഹിമസാഗർ എക്സ്പ്രസ് ഇങ്ങനെ വഴി മാറ്റിയാൽ മതി, നിർദ്ദേശം

യാത്രകൾ സുഖകരവും സൗകര്യപ്രദവുമാണെങ്കിലും ട്രെയിൻ യാത്രകളുടെ പോരായ്മ അതിനെടുക്കുന്ന സമയമാണ്. ദീർഘദൂര യാത്രകളിൽ രണ്ടും മൂന്നും നാലും ദിവസം ട്രെയിനിലിരുന്നു പോകുന്നത് പലപ്പോഴും ആലോചിക്കാനാവില്ല. കാശ്മീരിലേക്കും വടക്കു കിഴക്കൻ ഇന്ത്യയിലേക്കും ഒക്കെ പോകുന്ന യാത്രയാണെങ്കിൽ ഒന്നും പറയേണ്ട!

എന്നാലിതാ,കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് പോകുന്ന ഹിമസാഗർ എക്സ്പ്രസിന്‍റെ യാത്രാ സമയം കുറയ്ക്കുന്ന ഒരു നിർദ്ദേശം വന്നിരിക്കുകയാണ്. ചിന്തിച്ചു നോക്കിയാൽ ഇതല്ലേ മികച്ചത് എന്ന് പറയിപ്പിക്കുന്ന കിടിലൻ നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത് കന്യാകുമാരി ജില്ലാ റെയിൽ യൂസേഴ്സ് അസോസിയേഷനാണ്.

 Himasagar Express Via Konkan Network

PC:Belur Ashok

കന്യാകുമാരിയിൽ നിന്നാരംഭിക്കുന്ന കേരളം വഴി കശ്മീരിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഏക ട്രെയിനായ കന്യാകുമാരി- ശ്രീമാതാ വൈഷ്ണോദേവീ കത്ര സ്റ്റേഷൻ ഹിമസാഗർ എക്സ്പ്രസിന്റെ ആകെ യാത്രാ സമയം എഴുപത് മണിക്കൂറിനടുത്തു വരും. ഈ യാത്രാ സമയം 20 മണിക്കൂറോളം കുറച്ച് ആകെ 50 മണിക്കൂർ മാത്രമാക്കുന്നതാണ് അസോസിയേഷന്‍റെ നിര്‍ദ്ദേശമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കന്യാകുമാരിയിൽ നിന്നാരംഭിച്ച് കേരളത്തിലൂടെ കടന്ന് മംഗലാപുരത്തെത്തി കൊങ്കൺ റെയിൽവേ ലൈന്‍ വഴി പോകുന്ന വിധത്തിൽ യാത്ര റീറൂട്ട് ചെയ്യുകയാണെങ്കിൽ 20 മണിക്കൂർ സമയം ലാഭിക്കാമെന്നാണ് അസോസിയേഷന്‍ പറയുന്നത്. മാത്രമല്ല, മംഗലാപുരം വഴിയുള്ള കന്യാകുമാരി- കത്ര യാത്രാ യാത്രാസമയം കുറയ്ക്കുക മാത്രമല്ല , മംഗലാപുരം ഭാഗത്തു നിന്നുള്ളവരുടെ യാത്രാസമയത്തിലും കുറവ് വരുത്തും.

Mangalore-Katra-Train

മംഗലാപുരം സെൻട്രൽ-എസ്‌വി‌ഡി‌കെ നവയുഗ് പ്രതിവാര എക്‌സ്‌പ്രസ് 16687/688 കൊവിഡ് സമയത്ത് റദ്ദാക്കിയതിന് ശേഷം മംഗലാപുരം-കത്ര റൂട്ടിൽ നേരിട്ട് ട്രെയിൻ സർവീസ് ഇല്ലായെന്നും ഇതൊഴിവാക്കാൻ കന്യാകുമാരി-ശ്രീ മാതാ വൈഷ്‌ണോദേവി കത്ര എസ്‌വിഡികെ-ഹിംസാഗർ പ്രതിവാര എക്‌സ്‌പ്രസ് മംഗളൂരു ജംഗ്ഷൻ വഴി കൊങ്കൺ റെയിൽവേ ശൃംഖലയിലേക്ക് തിരിച്ചുവിടാൻ ആവശ്യപ്പെട്ട് അസോസിയേഷൻ റെയിൽവേ മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ഇത് കൂടാതെ, ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള ലക്ഷ്യസ്ഥാനങ്ങളും തീരദേശ കർണാടകയിലെ ലക്ഷ്യസ്ഥാനങ്ങളും യാത്രക്കാർക്ക് ആസ്വദിക്കാനും സാധിക്കും. നിലവിൽ തീരദേശ കർണ്ണാടകയെയും ജമ്മുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ട്രെയിൻ സർവീസില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Read More: അണിഞ്ഞൊരുങ്ങി ഗുണ്ടൽപേട്ട്; കണ്ണെത്തുന്നിടത്തെല്ലാം പൂക്കൾ, ബസിനു വന്നാൽ പക്ഷേ പണിപാളും!

kerala-Kashmir-Direct-Train

പാലക്കാട്- സേലം വഴി കത്രയിലേക്ക് പോകുന്നതിന് പകരം മംഗളൂരു- മഡ്ഗാവ്, പൻവേൽ, വഡോദര, കോട്ട, ഹസ്രത്ത് നിസാമുദ്ദീൻ- ജമ്മു താവി -വഴി കത്രയിലെത്തുന്ന യാത്രാ ദൂരം ഏകദേശം 215 കി.മീ കുറയ്ക്കും. കന്യാകുമാരിയിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് മണിക്കൂറും മംഗലാപുരത്ത് നിന്നുള്ള യാത്രക്കാർക്ക് 20 മണിക്കൂറും യാത്രാ സമയം കുറയുകയും ചെയ്യും.

നിലവിൽ കന്യാകുമാരിയിൽ നിന്നാരംഭിച്ച് തിരുവനന്തപുരം സെൻട്രൽ, കോട്ടയം, എറണാകുളം ടൗൺ,ആലുവാ, പാലക്കാട് ജംങ്ഷൻ വഴി കോയമ്പത്തൂര്‍- ചിറ്റൂർ- തിരുപ്പതി-വാറങ്കൽ-നാഗ്പൂർ-ആഗ്രാഡ നിസാമുദ്ദീൻ-ന്യൂ ഡൽഹി-കത്വാ- ജമ്മുതാവി- ഉദ്ദംപൂർ വഴിയാണ് ഹിമസാഗർ എക്സ്പ്രസ് കത്രയിലെത്തുന്നത്.

കേരളത്തിൽ തിരുവനന്തപുരം സെൻട്രൽ, കൊല്ലം ജംങ്ഷൻ, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവാ, തൃശൂർ, ഒറ്റപ്പാലം,പാലക്കാട് ജംങ്ഷൻ എന്നിങ്ങനെ 11 സ്റ്റോപ്പുകൾ ഹിമസാഗർ എക്സ്പ്രസിനുണ്ട്. കേരള, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു കാശ്മീർ എന്നിങ്ങനെ പത്ത് സംസ്ഥാനങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്.

katra-kanyakumari-himsagar-express-route-time

കന്യാകുമാരിയിൽ നിന്ന് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന ഹിമസാഗർ എക്സ്പ്രസ്തിങ്കളാഴ്ച രാവിലെ 10:35 ന് ശ്രീമാതാ വൈഷ്ണോദേവീ കത്ര റെയിൽവേ സ്റ്റേഷനിലെത്തും. കാശ്മീരിൽ നിന്നും തിരികെ വരുമ്പോൾ ചൊവ്വാഴ്ച പുറപ്പെടുന്ന യാത്ര വ്യാഴാഴ്ച രാത്രി 11.20ന് കന്യാകുമാരിയിലെത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+