Search
  • Follow NativePlanet
Share
» » നാ‌ട്ടുതോ‌‌ടുകളിലൂ‌‌ടെ മറവന്‍തുരുത്ത് കാണാം.. സ്‌ട്രീറ്റ് പ്രോജക്റ്റിന് തുടക്കമായി

നാ‌ട്ടുതോ‌‌ടുകളിലൂ‌‌ടെ മറവന്‍തുരുത്ത് കാണാം.. സ്‌ട്രീറ്റ് പ്രോജക്റ്റിന് തുടക്കമായി

കേരള ഉത്തരവാദിത്വ ‌ടൂറിസത്തിന്‍റെ സ്ട്രീറ്റ് പദ്ധതിയില്‍ കോ‌ട്ടയം മറവന്‍തുരുത്തില്‍ വാട്ടർ സ്ട്രീറ്റ് ആരംഭിച്ചു.

നാ‌ട്ടുതോ‌‌‌ടുകളിലെ‌ യാത്രകളിലൂ‌ടെ മറവന്‍തുരുത്തിനെ സ‍ഞ്ചാരികള്‍ക്ക് പരിചയപ്പെ‌ടുത്തുന്ന സ്‌ട്രീറ്റ് പ്രോജക്റ്റിന് തു‌ടക്കമായി. കേരളത്തിലെ ഉത്തരവാദിത്വ ടൂറിസത്തിന്‍റെ ഭാഗമായി ന‌ടപ്പിലാക്കുന്ന സ്ട്രീറ്റ് (STREET-Sustainable, Tangible, Responsible, Experiential, Ethnic Tourism) പദ്ധതി കേരളാ വിനോദസഞ്ചാരത്തിന്‍റെ മുഖം മാറ്റുമെന്നാണ് കരുതപ്പെ‌ടുന്നത്. സന്ദര്‍ശകര്‍ക്ക് ഒരു പ്രദേശത്തെ വ്യത്യസ്തമായ രീതിയില്‍ അറിയുവാനും അവിടുത്തെ അനുഭവങ്ങള്‍ ആസ്വദിക്കുവാനും അതുവഴി പ്രാദേശിക വിനോദ സഞ്ചാരം വളര്‍ത്തുവാനുമാണിത് ലക്ഷ്യം വയ്ക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ട്രീറ്റ് പദ്ധതിയില്‍ വലിയ പങ്ക് വഹിക്കുന്നു.

maravanthuruth street project

സംസ്ഥാന ടൂറിസം വാഗ്ദാനം ചെയ്യുന്ന അനുഭവങ്ങളുടെ നിലവിലുള്ള പട്ടികയിലേക്ക് പുതിയതും രസകരവുമായ സവിശേഷതകൾ ചേർക്കുക എന്നതാണ് ഈ സ്ട്രീറ്റ് പദ്ധതികളുടെ പിന്നിലെ ആശയം.

കേരളാ ‌ടൂറിസത്തിന്‍റെ ആദ്യ സ്ട്രീറ്റ് പദ്ധതിയാണ് മറവന്‍തുരുത്തിലേത്. കോട്ടയം ജില്ലയില്‍ വൈക്കത്തിന് സമീപം സ്ഥിതി ചെയ്യുന്ന മറവന്‍തുരുത്ത് ഇപ്പോള്‍ മാതൃകാ ഗ്രാമമായി മാറിയിരിക്കുകയാണ്. മറവൻതുരുത്തിനെ ഒരു സുസ്ഥിരവും അനുഭവസമ്പത്തുള്ളതുമായ ഒരു ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കുകയാണ് കേരള ടൂറിസം ലക്ഷ്യമിടുന്നത്. ഇതിന്‍റെ ആദ്യ ചുവ‌ട് വയ്പ് എന്ന നിലയിലാണ് വാട്ടർ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

പഞ്ചായത്തിലെ പതിനഞ്ചോളം നാട്ടു തോടുകൾ വൃത്തിയാക്കി സഞ്ചാരികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതാണ് പദ്ധതി. നാട്ടുകാരുടെ സഹകരണത്തോടെ തോടുകള്‍ വൃത്തിയാക്കി സംരക്ഷിച്ചുകൊണ്ട് അതിലൂടെ ഗ്രാമത്തെ തൊട്ടറിഞ്ഞുള്ള യാത്രയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കനാലുകളിൽ കയാക്കിംഗ്, നൈറ്റ് സഫാരി എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്ട്രീറ്റ് പ്രോജക്ടുകളിലൂടെ ഉത്തരവാദിത്ത ടൂറിസം കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഉപഭോക്താക്കളിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ലോക ടൂറിസം ഭൂപടത്തിലെ വൈക്കം... കാണാം കായലും നാട്ടുകാഴ്ചകളുംലോക ടൂറിസം ഭൂപടത്തിലെ വൈക്കം... കാണാം കായലും നാട്ടുകാഴ്ചകളും

നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍

Read more about: kottayam kerala tourism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X