Search
  • Follow NativePlanet
Share
» »സൗദിയിലേക്ക് പോകാൻ പറ്റിയ സമയം, വൻ ഇളവുമായി സൗദിയ എയർലൈൻസ്, 50 % വരെ ഇളവ്

സൗദിയിലേക്ക് പോകാൻ പറ്റിയ സമയം, വൻ ഇളവുമായി സൗദിയ എയർലൈൻസ്, 50 % വരെ ഇളവ്

സൗദി അറേബ്യയിലേക്ക് ഒരു യാത്ര നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ സ്വപ്നം പൂർത്തിയാക്കാനുള്ള സമയമാണിത്. അതും ഒരിക്കലും പ്രതീക്ഷിക്കാത്തത്രയും കുറഞ്ഞ ചെലവിൽ ഒരു യാത്ര. സൗദിയിലേക്കുള്ള യാത്രകൾക്ക് വമ്പൻ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് സൗദി എയർലൈൻസ് ആണ്. സൗദിയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമനാം വര ഇളവാണ് സൗദിയ എയർലൈൻസ് നല്കുന്നത്.

സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ യാത്ര ചെയ്യുവാനായി ഓഗസ്റ്റ് 17 മുതൽ 30 വരെയുള്ള സമയത്ത് എടുക്കുന്ന സൗദിയ എയർലൈൻ വിമാനടിക്കറ്റുകൾക്കാണ് ഈ ഇളവ് ലഭിക്കുന്നത്. ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് മാത്രമല്ല, സൗദി എയര്‍ലൈൻസിന്‍റെ എക്കണോമി ക്ലാസ് ടിക്കറ്റുകള്‍ക്കും ഈ ഓഫർ ബാധകമാണ്.

Saudia Airlines Offer 50% Off In Air Tickets

ഇത് കൂടാതെ, ഏതെങ്കിലും കാരണവശാൽ ആദ്യം ബുക്ക് ചെയ്ത ടിക്കറ്റിൽ ഏതെങ്കിലും മാറ്റങ്ങൾ വരുത്തേണ്ട ആവശ്യം യാത്രക്കാരനുണ്ടായാൽ അതിനായി പ്രത്യേക ചാര്‍ജുകൾ നല്കാതെ തന്നെ ടിക്കറ്റിൽ മാറ്റങ്ങൾ വരുത്തുവാനും യാത്രക്കാർക്ക് കഴിയും. യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തിയുള്ള നിരവധി കാര്യങ്ങളും സൗദിയ ഒരുക്കിയിട്ടുണ്ട്.

സൗദിയയുടെ വെബ്സൈറ്റ് വഴിയും മറ്റു മൊബൈൽ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റുകൾ ഓഫറോടെ ബുക്ക് ചെയ്യുവാൻ സാധിക്കും. സൗദി എയർലൈൻസ് നടത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും അൻപത് ശതമാനം വരെയുള്ള നിരക്കിളവ് ഓഫർ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര വിനോദസഞ്ചാര രംഗത്ത് വലിയ കുതിച്ചുചാട്ടങ്ങൾ നടത്താൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. സൗദിയിലേക്ക് വിദേശ വിനോദ സഞ്ചാരികലെ കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സൗദയുടെ ദേശീയ വിമാനകമ്പനിയായ സൗദിയ എയർലൈൻസ് ഇത്രയും വലിയ ഇളവ് പ്രഖ്യാപിച്ചത്. കൂടുതല്‍ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും സൗദിയ എയര്‍ലൈൻ വെബ്സൈറ്റുമായി ബന്ധപ്പെടാം.

ആത്മീയ ലക്ഷ്യസ്ഥാനങ്ങൾ മാത്രമല്ല, ചരിത്രപരമായി പ്രാധാന്യമുള്ള നിരവധി ലക്ഷ്യസ്ഥാനങ്ങൾ സൗദിയിലുണ്ട്. 2022 ൽ കഴിഞ്ഞ വർഷം സൗദി അറേബ്യക്ക് അകത്തും പുറത്തും നിന്നുമായി 93 ദശലക്ഷം സന്ദർശകർ എത്തിയെന്നാണ് കണക്ക്. സാംസ്കാരിക ലക്ഷ്യ സ്ഥാനങ്ങൾ, ചരിത്ര ഇടങ്ങൾ, ബീച്ചുകൾ, ക്യാംപിങ്, സാഹസിക ലക്ഷ്യസ്ഥാനങ്ങൾ, ആത്മീയ കേന്ദ്രങ്ങൾ എന്നിങ്ങനെ ഏതു തരത്തിലുള്ള സഞ്ചാരികൾക്കും ഇഷ്ടമാകുന്ന ഭൂമിയാണ് സൗദി അറേബ്യയുടേത്.

ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് എന്നു പേരിട്ടിരിക്കുന്ന ആഢംബര ട്രെയിൻ യാത്ര ഈ ശ്രേണിയിലെ പുതിയ പ്രഖ്യാപനങ്ങളിലൊന്നാണ്. മരുഭൂമിയിലൂടെ പഞ്ചനക്ഷത്ര സൗകര്യങ്ങളുമായി 1200 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ ലോകം കാത്തിരിക്കുന്ന പദ്ധതി കൂടിയാണ്. റിയാദിൽ നിന്നും ജോർദാനോട് ചേർന്നു കിടക്കുന്ന അല്‍ ഖുറായത്ത് വരെ നീണ്ടു കിടക്കുന്നതാണ് ഈ പാത.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+