Search
  • Follow NativePlanet
Share
» »രാജ്യത്തെ നാല്പതോളം വിമാനത്താവളങ്ങളിൽ ബോംബ് ഭീഷണി, സുരക്ഷ ശക്തമാക്കി

രാജ്യത്തെ നാല്പതോളം വിമാനത്താവളങ്ങളിൽ ബോംബ് ഭീഷണി, സുരക്ഷ ശക്തമാക്കി

മുംബൈ, ജയ്പൂർ, പാറ്റ്ന ഉൾപ്പെടെ രാജ്യത്തെ നാല്പതോളം വിമാനത്താവളങ്ങളിൽ ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട്. നാല്പതോളം വിമാനത്താവങ്ങൾക്കാണ് ബോംബ് ഭീഷണി മെയിലുകൾ ലഭിച്ചതതെന്ന് ടിവി9 റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിൽ സ്ഫോടനം നടത്തുമെന്നു സൂചിപ്പിച്ച് അയച്ച ഭീഷണി മെയില്‍ ലഭിച്ചയുടൻ തന്നെ വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി തുടർന്ന് വിമാനത്താവളത്തിൽ തിരച്ചിൽ നടത്തി.

വിമാനത്താവളം വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മുംബൈ, പട്‌ന വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള നിരവധി മെയിലുകൾ ലഭിക്കുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

Several Aiports In India Received Threat Mails Including Mumbai

ജയപ്രകാശ് നാരായൺ ഇൻ്റർനാഷണൽ എയർപോർട്ടിനും മറ്റ് 41 എയർപോർട്ടുകൾക്കും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായും ബോംബ് ഭീഷണി വിലയിരുത്തൽ കമ്മിറ്റി (ബിടിഎസി) യോഗം വിളിച്ചുചേർക്കുകയും ഭീഷണി അവ്യക്തമാണെന്ന് കണ്ടെത്തുകയും ചെയ്തതായി പട്‌ന എയർപോർട്ട് ഡയറക്ടർ അഞ്ചൽ പ്രകാശ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഭീഷണിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നേരത്തെ, ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 286 യാത്രക്കാരുമായി ദുബായിലേക്കുള്ള വിമാനം വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് പുറപ്പെടാൻ വൈകിയിരുന്നു. വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ അന്താരാഷ്ട്ര വിമാനത്തിൽ വിശദമായ പരിശോധന നടത്തിയിരുന്നു. രാവിലെ 10.30ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഭീഷണി വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായതിനെതുടർന്ന് വിമാനത്തിന് യാത്ര തുചരാൻ പറക്കാൻ അനുമതി നൽകിയതായും പോലീസ് അറിയിച്ചു

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news airport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+