ആംസ്റ്റർഡാം.. കനാലുകളുടെ നാട്. സൈക്കിളുകളുടെയും ട്യൂലിപ് പുഷ്പങ്ങളുടെയും നാട്. യൂറോപ്പിലേക്ക് ആറ്റുനോറ്റ് ആശിച്ച് ഒരു യാത്ര പോകുമ്പോൾ കാണാൻ മനസ്സിലുറപ്പിച്ചിരിക്കുന്ന ഇടം. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഇനി എത്ര പേരുടെ പ്രിയപ്പെട്ട ഇടമായി ആംസ്റ്റർഡാം യാത്രാ ലിസ്റ്റിൽ കാണുമെന്നറിയില്ല. മറ്റൊന്നുമല്ല, വിനോദ സഞ്ചാരികൾക്കായി ഏർപ്പെടുത്തുന്ന ടൂറിസ്റ്റ് ടാക്സ് കുത്തനെ ഉയർത്തുവാൻ പോവുകയാണ് രാജ്യം.
അമിതമായി സഞ്ചാരികൾ എത്തിച്ചേരുന്നതു മൂലം ചെറുതല്ലാത്ത പ്രശ്നങ്ങൾ ഇപ്പോൾ ആംസ്റ്റർഡം നേരിടുന്നുണ്ട്. ഈ പ്രതിസന്ധിക്കൊരു പരിഹാരം എന്ന നിലയിലാണ് ടൂറിസ്റ്റ് ടാക്സിൽ വര്‍ധനവ് വരുത്തി എത്തിച്ചേരുന്ന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ അധികൃതർ ശ്രമിക്കുന്നത്. ആദ്യഘട്ടത്തിൽ സാധാരണ സഞ്ചാരികളെ ബാധിക്കില്ലെന്നാണ് കരുതുന്നത്.

2024 ഓടെ വിനോദസഞ്ചാര നികുതി 12യ5 ശതമാനമായി ഉയർത്തുവാൻ ഈ അടുത്ത് സിറ്റി കൗൺസിൽ തീരുമാനിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്. ആംസ്റ്റർഡാമിൽ രാത്രി ചെലവഴിക്കുവാനോ താമസിക്കുവാനോ എത്തുന്നവരെയും ക്രൂസ് ഷിപ്പിൽ വരുന്ന സഞ്ചാരികളെയും ആണ് ഈ നികുതി വലയ്ക്കുക.
ഇങ്ങനെ വിനോദ സഞ്ചാര നികുതിയായി ലഭിക്കുന്ന പണം ആംസ്റ്റർഡാം നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി മാറ്റിവയ്ക്കുമെന്നാണ് അധികൃതർ പറയുന്നത്. ശേഷിക്കം മുകളിൽ സഞ്ചാരികൾ എത്തിയതിനെ തുടർന്നുണ്ടായ അമിത ടൂറിസത്തിന്‍റെ പ്രത്യാഘാതങ്ങൾ മാറ്റാനം വൃത്തിയുള്ള തെരുവുകൾ പരിപാലിക്കുന്നതിനും സമീപപ്രദേശങ്ങളിലെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഈ തുക വിനിയോഗിക്കുമത്രെ.
കണക്കനുസരിച്ച് സന്ദർശകർക്ക് ഒരു രാത്രിക്ക് ശരാശരി റൂം നിരക്ക് €175 ($183.90) അടിസ്ഥാനമാക്കി €21.80 ($22.91) നികുതിയായി വരും. നേരത്തെ ഈ നികുതി €15.25 ($16.03)ആയിരുന്നു.
ക്രൂയിസ് യാത്രക്കാർക്കുള്ള നികുതിയും ഒരു വ്യക്തിക്ക് പ്രതിദിനം €8 ($8.41) ൽ നിന്ന് €11 ($11.56) ആയും വർദ്ധിക്കും.
പുതിയ നികുതി പ്രാബല്യത്തിൽ വരുന്നതോടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളില്‍ ഏറ്റവും കൂടുതൽ വിനോസഞ്ചാര നികുതിയുള്ള നഗരമായും ലോകത്തിലെ ഏറ്റവും ഉയർന്ന ടൂറിസ്റ്റ് നികുതി നിരക്കുകളിൽ നാലാം സ്ഥാനത്തും ആംസ്റ്റർഡാം എത്തും. ഭൂട്ടാൻ, വെനീസ്,തായ്ലൻഡ്, ന്യൂസിലാൻഡ്, ബെൽജിയം,വാലൻസിയ, ബാര്‍സലോണ, ഹവായ്, ബാലി, ഹണോലുലു തുടങ്ങി പല നഗരങ്ങളിലും സന്ദർശകരിൽ നിന്ന് ഇപ്പോൾ തന്നെ വിനോസഞ്ചാര നികുതി ഈടാക്കി വരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












