Search
  • Follow NativePlanet
Share
» »സൈലന്‍റ് വാലി തുറന്നു, പ്രവേശനം ഈ നിബന്ധനകള്‍ക്കനുസരിച്ച്

സൈലന്‍റ് വാലി തുറന്നു, പ്രവേശനം ഈ നിബന്ധനകള്‍ക്കനുസരിച്ച്

കഴിഞ്ഞ അഞ്ച് മാസമായി അട‌ച്ചി‌ട്ടിരുന്ന കേന്ദ്രങ്ങള്‍ ഓരോ ഘട്ടമായി തുറക്കുന്ന പ്രവര്‍ത്തന സജ്ജമാക്കുന്നതിന്‍റെ ഭാഗമാണ് പരീക്ഷണാര്‍ഥം ഇവ തുറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്,

കൊവിഡ് രോഗ വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ട സൈലന്‍റ് വാലി ദേശീയോദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നു. സൈരന്ധ്രീ സഫാരിയും കീരിപ്പാറ ട്രെക്കിങ്ങും ബൊമ്മിയാംപടി ട്രെക്കിങ്ങുമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. കര്‍ശനമായ നിബന്ധനകളോടു കൂടി മാത്രമേ സന്ദര്‍ശകരെ പ്രവേശിപ്പിക്കുകയുള്ളൂ.
സംസ്ഥാനത്തെ 60 ഇക്കോ-ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം 2020 മാര്‍ച്ച് 10-ന് താത്കാലികമായി നിര്‍ത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് മാസമായി അട‌ച്ചി‌ട്ടിരുന്ന കേന്ദ്രങ്ങള്‍ ഓരോ ഘട്ടമായി തുറക്കുന്ന പ്രവര്‍ത്തന സജ്ജമാക്കുന്നതിന്‍റെ ഭാഗമാണ് പരീക്ഷണാര്‍ഥം ഇവ തുറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

silent valley

PC:NISHAD.K.SALEEM

നിയന്ത്രണങ്ങള്‍
65 വയസ്സിനു മുകളിലും പത്ത് വയസ്സില്‍ താഴെയുമുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.
ഹോട്ടലുകളില്‍ താമസിക്കുന്നതിനും കഫറ്റേരിയയില്‍ നിന്നു ഭക്ഷണം കഴിക്കുന്നതിനും അനുമതിയുണ്ടാവില്ല.
ഭക്ഷണം പാര്‍സലായി ലഭിക്കും.

കൊവിഡ് മുന്‍കരുതലുകള്‍
എല്ലാ സന്ദര്‍ശകരുടെയും താപനില പരിശോധിക്കും.
ആവശ്യഘട്ടങ്ങളില്‍ വൈദ്യസഹായം നല്കും
പ്രത്യേക വാഹനങ്ങളും സ്ഥലവും ഇതിനായി ഒരുക്കും
മാസ്ക്, സാനിറ്റൈസര്‍, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പ്രവേശന കവാടത്തില്‍ തന്നെ ഒരുക്കും.

സന്ദര്‍ശകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ മാത്രമായിരിക്കും ലഭിക്കുക
പാര്‍ക്കിങ്ങിനു മുന്‍പ് വാഹനങ്ങളുടെ ടയറുകള്‍ സാനിറ്റൈസ് ചെയ്യുക.
പകല്‍ സമയത്തുള്ള ട്രക്കിങ്ങ് മാത്രമേ അനുവദിക്കുകയുള്ളൂ. ഒരു ബാച്ച് ഏഴു പേര്‍ ഉള്‍പ്പെടുന്നതായിരിക്കും.
കാടിനുള്ളില്‍ കയറുന്നതിനു മുമ്പും ഇറങ്ങുമ്പോഴും കൈകളും കാലുകളും സാനിറ്റൈസ് ചെയ്യുക.
സഫാരി വാഹനത്തില്‍ സാധാരണയില്‍ നിന്നും പകുതി ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ.

താജ് മഹലും ആഗ്രാകോട്ടയുമില്ല, ആഗ്ര സെപ്റ്റംബര്‍ ഒന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കുംതാജ് മഹലും ആഗ്രാകോട്ടയുമില്ല, ആഗ്ര സെപ്റ്റംബര്‍ ഒന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും

ഓണത്തിന് പൂക്കളമിട്ട് നീലക്കുറിഞ്ഞി പൂത്തു!സഞ്ചാരികളേ പോരെ!ഓണത്തിന് പൂക്കളമിട്ട് നീലക്കുറിഞ്ഞി പൂത്തു!സഞ്ചാരികളേ പോരെ!

70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!

Read more about: national park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X