ട്രെയിൻ യാത്രകളിൽ ഭക്ഷണം മിക്കപ്പോഴും റെയിൽവേ സ്റ്റേഷനിൽ നിന്നായിരിക്കും മിക്ക യാത്രക്കാരും കഴിക്കുക. ഒന്നുമില്ലെങ്കിലും ട്രെയിന് കാത്തിരിക്കുന്ന സമയത്ത ഒരു ചായയോ കുറഞ്ഞത് ഒരു പലഹാരമെങ്കിലും കഴിക്കാതിരിക്കില്ല. അങ്ങനെൊരു ശീലമുള്ളയാളാണ് നിങ്ങളങ്കിൽ അടുത്ത തവണ മേടിക്കുന്നതിനു മുൻപ് വില കൂടി ഒന്നു ശ്രദ്ധിച്ചോളൂ..

ദക്ഷിണ റെയിൽവേയുടെ കീഴിൽ വരുന്ന എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും സ്റ്റാറ്റിക് ഭക്ഷണ ശാലകളിലെ വിഭവങ്ങളുടെ നിരക്ക് പരിഷ്കരിച്ചു. ഏഴു രൂപ മുതൽ 36 രൂപ വരെയാണ് വിവിധ വിഭവങ്ങളുടെ വില വർധിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ ഇരുന്നു കഴിക്കുവാൻ സൗകര്യമില്ലാത്ത ഭക്ഷണ ശാലകളാണ് സ്റ്റാറ്റിക് ഭക്ഷണ ശാലകൾ.
ഇഡലിക്ക് 13 രൂപയിൽ നിന്നും 20 രൂപയായും പരിപ്പുവട, ഉഴുന്നു വട, സമോസ എന്നിവയുടെ വില സെറ്റിന് 17 രൂപയിൽ നിന്ന് 25 രൂപയായും ഉയർത്തി. 59 രൂപയുണ്ടായിരുന്ന ചോറ് മീൻകറി സെറ്റ് 95 രൂപയായും 13 രൂപയുടെ പഴംപൊരി 20 രൂപയായും 32 രൂപയുടെ മുട്ടക്കറി 50 രൂപയായും കടലക്കറി 28 രൂപയിൽ നിന്ന് 40 രൂപയായും 200 ഗ്രാം വെജിറ്റബിൾ ബിരിയാണിക്ക് 70 രൂപയായും മുട്ട ബിരിയാണിക്ക് 80 രൂപയായും ചിക്കൻ ബിരിയാണിക്ക് 100 രൂപയായും ഉയർത്തി. അതേ സമയം ചായ, കാപ്പി എന്നിവയുടെ നിരക്കിൽ മാറ്റങ്ങളില്ല.
ഫെബ്രുവരി 24 മുതൽ വിലവർധവ് നിലവിൽ വന്നു. എന്നാൽ ഐ ആർ സി ടി സി നേരിട്ട് നടത്തുന്ന റസ്റ്റോറന്‍റുകളിലെ വില നിരക്ക് പഴയതുപോലെ തുടരും. സ്റ്റാറ്റിക് സ്റ്റാളുകളിൽ റെയിൽ വേ നിർദ്ദേശിക്കുന്ന വലുപ്പവും വിലയും നിലവാരവുമാണ് ഭക്ഷണത്തിനുള്ളത്. റെയിൽവേയുടെ ലിസ്റ്റിലില്ലാത്ത മറ്റൊരു ഭക്ഷ്യവസ്തുവും ഈ സ്റ്റാളുകളിൽ വിൽക്കാറില്ല. ഇതിനു മുമ്പ് 2013ലാണ് സ്റ്റാറ്റിക് സ്റ്റാളുകളിലെ വിലവർദ്ധിപ്പിച്ചത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












