Search
  • Follow NativePlanet
Share
» »സഞ്ചാരികളെത്തിത്തുടങ്ങി! തേക്കടി പുതുജീവനിലേക്ക്

സഞ്ചാരികളെത്തിത്തുടങ്ങി! തേക്കടി പുതുജീവനിലേക്ക്

ആറുമാസത്തിലധികം നീണ്ട അടച്ചിടലിനു ശേഷം തേക്കടി വീണ്ടും തുറന്നിരിക്കുകയാണ്

ആറുമാസത്തിലധികം നീണ്ട അടച്ചിടലിനു ശേഷം തേക്കടി വീണ്ടും തുറന്നിരിക്കുകയാണ്. മാസങ്ങളോളം സഞ്ചാരികളുടെ കാല്പാട് പതിയാതിരുന്ന പ്രദേശം തുറന്നതോടുകൂടി സഞ്ചാരികള്‍ എത്തിച്ചേരുവാന്‍ ആരംഭിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 5 മുതല്‍ ഇവി‌ടെ ബോട്ടിങ് പുനരാരംഭിച്ചിരുന്നുവെങ്കിലും വിരലിലെണ്ണാവുന്ന സ‍ഞ്ചാരികള്‍ മാത്രമായിരുന്നു ഇവിടെ എത്തിയിരുന്നത്. മിക്ക ദിവസങ്ങളിലും വെറും പത്തില്‍താഴെ ആളുകള്‍ മാത്രമാണ് എത്തിയിരുന്നത്. എന്നാല്‍ ലോക വിനോദ സഞ്ചാര ദിനമായ സെപ്റ്റംബര്‍ 27 ഞായറാഴ്ച എണ്‍പതിലധികം സഞ്ചാരികളാണ് ഇവിടെ എത്തിയത്. ആളുകള്‍ കരുതലോടെ വിനോദ സഞ്ചാരത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ നല്ല സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്.

thekkady

മാറ്റങ്ങള്‍ ഇങ്ങനെ
ആഹ്ലാദത്തിനും കൂടിച്ചേരലുകള്‍ക്കും ഉപരിയായി സുരക്ഷ കൂടി യാത്രകളുടെ ഭാഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വീണ്ടും തുറന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സുരക്ഷയ്ക്കും കരുതലിനും തന്നെയാണ് പ്രാഥമിക പരിഗണന നല്കിയിരിക്കുന്നത്. സര്‍ക്കാര്‍ പുറത്തിറക്കിയ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കാര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആകെ ശേഷിയുടെ പകുതി സന്ദര്‍ശകരെ മാത്രമാണ് ഇവിടെ അനുവദിക്കുന്നത്.

ബോട്ട് സര്‍വ്വീസുകള്‍
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച രണ്ട് ബോട്ട് സര്‍വ്വീലുകള്‍ മാത്രമേ ഇവിടെ നടത്തുന്നുള്ളു. നേരത്തെ അഞ്ച് ഉണ്ടായിരുന്ന ബോട്ട് സര്‍വ്വീസുകള്‍ രണ്ടായി ചുരുങ്ങിയിട്ടുണ്ട്. 9.30-നും 3.30-നുമായാണ് ബോട്ടിങ് ക്രമീകരിച്ചിരിക്കുന്നത്.
കൂടാതെ പ്രവേശനത്തിനും ബോട്ടിങ്ങിനും ലാന്‍ഡിങ്ങിലേക്കുള്ള ബസ് യാത്രയ്ക്കും ആനുപാതികമായ നിരക്കില്‍ വര്‍ധനവും ഉണ്ടായിട്ടുണ്ട്.

1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!

ധൈര്യമുണ്ടെങ്കില്‍ മാത്രം പരീക്ഷിക്കാം ഈ കാര്യങ്ങള്‍ധൈര്യമുണ്ടെങ്കില്‍ മാത്രം പരീക്ഷിക്കാം ഈ കാര്യങ്ങള്‍

ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!

ദൈവത്തിനും മനുഷ്യനുമിടയിയുള്ളവര്‍ താമസിക്കുന്ന സ്ഥലംദൈവത്തിനും മനുഷ്യനുമിടയിയുള്ളവര്‍ താമസിക്കുന്ന സ്ഥലം

Read more about: thekkady travel tips idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X