സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് വടക്കു കിഴക്കൻ ഇന്ത്യ. സപ്ത സഹോദരിമാർ എന്നറിയപ്പെടുന്ന ഈ സംസ്ഥാനങ്ങൾ ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായ യാത്രാനുഭവമാണ് നല്കുന്നത്. എന്നാൽ ഇവിടേക്കുള്ള യാത്രയുടെ ബുദ്ധിമുട്ട് എത്തിച്ചേരുവാനുള്ള പ്രയാസമാണ്.
ശൈത്യകാലമായതോടെ രാജ്യത്തിന്‍റെ ഹോട്ട് ഡെസ്റ്റിനേഷനുകളിലൊന്നായി വടക്കു കിഴക്കൻ ഇന്ത്യ മാറിയിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടേക്ക് വിന്‍റർ യാത്രകൾ ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്തിന്‍റെ ഭംഗി ഏറ്റവുംകൂടുതൽ വെളിവാകുന്ന സമയം ശൈത്യാകാലമായതിനാല്‍ ഇനിവരുന്ന 3-4 മാസക്കാലയളവിൽ കൂടുതൽ സഞ്ചാരികളെ പ്രതീക്ഷിക്കുന്നു.

ഇപ്പോഴിതാ, നോർത്ത് ഈസ്റ്റ് ഇന്ത്യയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി കേന്ദ്ര സർക്കാർ മൂന്ന് പുതിയ വിമാനങ്ങൾ ആരംഭിച്ചതായി മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു.
മൂന്നു സർവീസുകൾ
അസം, അരുണാചൽ പ്രദേശ്, മേഘാലയ, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിലേക്ക് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുന്‍കൈയ്യെടുത്ത് മൂന്ന് വിമാന സർവീസുകൾ ആരംഭിച്ചു. ഇംഫാൽ-ഐസ്വാൾ-ഇംഫാൽ, ലിലിയബാരി-സിറോ-ലിലാബാരി,ഷില്ലോംഗ്-ലിലാബാരി-
ഷില്ലോംഗ് എന്നീ മൂന്നു റൂട്ടുകളിലാണ് പുതിയതായി വിമാനസർവീസ് വരുവാൻ പോകുന്നത്. ഇംഫാൽ-ഐസ്വാൾ-ഇംഫാൽ വിമാനം ആഴ്ചയിൽ അഞ്ച് തവണയും ലിലിയബാരി-സിറോ-ലിലാബാരി ആഴ്ചയിൽ രണ്ടുതവണയും ഷില്ലോങ്-ലിലാബാരി-ഷില്ലോങ് വിമാനം ആഴ്ചയിൽ നാല് തവണയും സർവീസ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ സർവീസുകൾ വടക്കു കിഴക്കൻ ഇന്ത്യയിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുമെന്നു മാത്രമല്ല, ഇവിടെയുള്ളവർക്ക് അത്യാവശ്യഘട്ടങ്ങളിൽ വിമാനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്യുവാനും സാധിക്കും. കാസിരംഗ, സീറോ, ലോക്തക് തടാകം, തവാങ്, ഷില്ലോങ് തുടങ്ങിവയാണ് ഇവിടെ ഏറ്റവുമധികം സഞ്ചാരികളത്തുന്ന ലക്ഷ്യസ്ഥാനങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















