Search
  • Follow NativePlanet
Share
» » തിരുപ്പതി യാത്ര ചിലവേറുമോ? വിശദമായി അറിയാം

തിരുപ്പതി യാത്ര ചിലവേറുമോ? വിശദമായി അറിയാം

ഹൈന്ദവ വിശ്വാസികൾക്കിടയിലെ ഏറ്റവും പുണ്യസ്ഥാനങ്ങളിലൊന്നാണ് തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം

ഹൈന്ദവ വിശ്വാസികൾക്കിടയിലെ ഏറ്റവും പുണ്യസ്ഥാനങ്ങളിലൊന്നാണ് തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം. വിശ്വാസങ്ങൾകൊണ്ട് അമ്പരപ്പിക്കുന്ന ഇവിടം രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്. കോടിക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും ഇവിടേക്ക് എത്തുന്നത്. ഇവിടെ എത്തിച്ചേർന്നാലും ദർശനം ലഭിക്കുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. മണിക്കൂറുകൾ ക്യൂ നിന്നാൽ മാത്രമേ ചിലപ്പോൾ ബാലാജിയെ ദർശിക്കുവാൻ സാധിക്കു. എന്നാൽ മുന്‍കൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്താൽ ദര്‍ശനം എളുപ്പത്തില്‍ നടക്കും, എന്നാൽ ഈ ടിക്കറ്റുകള്‍ ബുക്കിങ് തുടങ്ങി വളരെ വേഗത്തിൽ വിറ്റുതീരും.

Tirupati Balaji Darshan

നേരത്തെ, ജനുവരി ഫെബ്രുവരി മാസങ്ങളിൽ തിരുപ്പതി ദർശനം നടത്തുവാൻ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക ദർശനത്തിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. ജനുവരി 12 മുതൽ ഫെബ്രുവരി 28 വരെ ഭക്തർക്ക് 300 രൂപയ്ക്ക് പ്രത്യേക ദർശന ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ജനുവരി 9-ാം തിയതി ഈ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

സ്പെഷ്യൽ എൻട്രി ദർശൻ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ tirupatibalaji.ap.gov.in വഴി വേണം സ്പെഷ്യൽ ദർശൻ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ.
ഹോം പേജിൽ കാണുന്ന ഓൺലൈൻ ബുക്കിങ് (Online Booking) എനന് ഓപ്ഷൻ ആദ്യം ഇതിനായി തിരഞ്ഞെടുക്കണം. ഇതിനു ശേഷം വരുന്ന ടിടിഡി ദർശന്‍ ബുക്കിങ് ഓൺലൈൻ (TTD Darshan Booking Online) എന്നത് തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങൾ ഇതിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കണം. ഇതിനായി ഇമെയിൽ ഐഡിയും പാസ്‌വേഡും നൽകാം. അതിനു ശേഷം സബ്മിറ്റ് (Submit) ക്ലിക്ക് ചെയ്യുക.
ഇതിനു ശേഷം ഓൺലൈൻ ബുക്കിംഗ് ഫോം പൂരിപ്പിക്കുകയാണ് വേണ്ടത്. ഇതിനാവശ്യനായ വിവരങ്ങളും ഡോക്യുമെന്‍റുകളും ചേർത്ത് വേണം സമർപ്പിക്കുവാൻ.
ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി ഓൺലൈൻ പേയ്‌മെന്റുകൾ നടത്താം.
പണമടച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് ഇമെയിൽ വഴിയോ ടിടിഡി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തോ 300 രൂപ ടിടിഡി ടിക്കറ്റ് ലഭിക്കും. ഈവർഷം ജനുവരി 12 മുതൽ 28 വരെയുള്ള തിയതികളിലെ സ്പെഷ്യൽ എൻട്രി ദർശൻ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു.

തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രംതിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം

സര്‍വദര്‍ശൻ പ്രത്യേകത

ടിക്കറ്റ് എടുക്കാതെ, സാധാരണ പോലെ ക്യൂവിൽ നിന്നുള്ള ദർശനമാണ് സര്‍വദര്‍ശൻ എന്നറിയപ്പെടുന്നത്. ധർമ്മ ദർശനം എന്നും ഇതിനു പേരുണ്ട്. പ്രത്യേകതയുള്ള ദിവസങ്ങളോ മറ്റോ ആണെങ്കിൽ മണിക്കൂറുകള് കാത്തുനിൽക്കേണ്ടി വന്നേക്കാം. വൈകുണ്ഡം കോംപ്ലക്സിലെ ക്യൂ വഴിയാണ് ഈ ദർശനം സാധ്യമാകുന്നത്.

അതേ സമയം, തിരുമലയിലെ കോട്ടേജുകളുടെയും ഗസ്റ്റ് ഹൗസുകളുടെയും നിരക്കും തിരുമല തിരുപ്പതി ദേവസ്വം അധികൃതർ വർധിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ചിലതിന്റെ വാടക പത്ത് മടങ്ങോളം വർധിച്ചതായി നേരത്തെ ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 150 രൂപ വാടകയിൽ നിന്നും 1700 രൂപയിലേക്ക് കുത്തനെയുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

നാരായണഗിരി ഗസ്റ്റ് ഹൗസിന്റെ വാടകയാണ് 150ൽ നിന്നും 1700 ആയിട്ടുള്ളത്. സ്പെഷ്യൽ കോട്ടേജിന്റെ നിരക്ക് 750 രൂപയിൽ നിന്നും 2200 ആയും ഉയർത്തിയിട്ടുണ്ട്. എന്നാൽ സാധാരണക്കാർക്കു കൂടി താങ്ങാനാകുന്ന നിരക്കിൽ വാടക ക്രമീകരിക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ മൂന്ന് പതിറ്റാണ്ടോളെ മുന്നത്തെ വാടകയാണ് പരിഷ്കരിച്ചതെന്നും മറ്റുപല സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നുമാണ് അധികൃതർ പറയുന്നത്.

തിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാംതിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെവെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെ

Read more about: tirupati travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X