Search
  • Follow NativePlanet
Share
» »യുനസ്കോ വിളിക്കുന്നു.. സൗദി കാണാം; ചെലവില്ലാതെ പോകാം, എല്ലാം സൗജന്യം

യുനസ്കോ വിളിക്കുന്നു.. സൗദി കാണാം; ചെലവില്ലാതെ പോകാം, എല്ലാം സൗജന്യം

ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്നാഗ്രഹിക്കാത്ത ആരും കാണില്ല. എന്നാൽ ഇക്കാര്യത്തിലാണെങ്കിൽ ഇല്ലാത്ത തടസ്സങ്ങളും കാണില്ല. യാത്ര പോകുവാനുള്ള പണം മുതൽ സമയവും ജോലി ചെയ്യുന്നവരാണെങ്കിൽ അവധിയും എന്നിങ്ങനെ യാത്ര പോകുന്നതിനേക്കാൾ പോകാതിരിക്കുവാനാണ് കൂടുതലും കാരണം.

എന്നാൽ കുറച്ചു ദിവസത്തെ മാത്രം അവധിയോ ഒഴിവുദിവസങ്ങളോ ഉണ്ടെങ്കിൽ ഒരു കിടിലൻ യാത്രയ്ക്കൊരുങ്ങിക്കോളൂ. അതും ചെറിയ യാത്രയൊന്നുമല്ല. യുനസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെയും സൗദി ഗവൺമെന്‍റിന്‍റെയും അതിഥിയായി പങ്കെടുക്കുവാൻ സാധിക്കുന്ന വേൾഡ് ഹെറിറ്റേജ് യങ് പ്രൊഫഷണൽസ് ഫോറം 2023 ആണ് നിങ്ങളെ കാത്തിരിക്കുന്നത്.

Read More: സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ചRead More: സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

Unesco World Heritage Comittee Invites Young Professionals

PC:NEOM/Unspash

വേൾഡ് ഹെറിറ്റേജ് യങ് പ്രൊഫഷണൽസ് ഫോറം 2023

45-ാമത് വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ ഭാഗമായി യുനസ്കോ വേൾഡ് ഹെറിറ്റേജ് എജ്യുക്കേഷൻ പ്രോഗ്രാം, സൗദി ഹെറിറ്റേജ് കമ്മീഷൻ, വിദ്യാഭ്യാസം, സംസ്കാരം, എന്നിവയ്ക്കായുള്ള ദേശീയ കമ്മിറ്റി മുഖേന സൗദി അറേബ്യയുടെ സാംസ്കാരിക മന്ത്രാലയം എന്നിവ ചേർന്നു നടത്തുന്ന വേൾഡ് ഹെറിറ്റേജ് യങ് പ്രൊഫഷണൽസ് ഫോറം 2023 ആണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യോഗ്യരായ ആളുകളെ ക്ഷണിക്കുന്നത്.

2023 സെപ്റ്റംബർ 3 മുതൽ 12 വരെ സൗദി അറേബ്യയിലെ റിയാദിയും അൽ- അഹ്സാ ഒയാസിസിലും വെച്ച് നടത്തുന്ന ഫോറം മുന്നോട്ട് നോക്കാം- പ്രകൃതിയുടെയും സാംസ്കാരിക പൈതൃകം സംരക്ഷിക്കലിന്‍റെയും വരുന്ന 50 വർഷങ്ങൾ (Looking Ahead: The Next 50 Years of Protecting Natural and Cultural Heritage) എന്ന തീമിലാണ് സംഘടിപ്പിക്കുന്നത്. വേൾഡ് ഹെറിറ്റേജ് കൺവെൻഷന്റെ 5 പതിറ്റാണ്ടിലെ മുൻകാല നേട്ടങ്ങൾ മനസ്സിലാക്കാനും വിലയിരുത്താനുമുള്ള അവസരമായാണ് ഇതിനെ കണക്കാക്കുന്നത്.

places to visit in saudi arabia

Read Also: ഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യംRead Also: ഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യം

ലോകമെമ്പാടു നിന്നും വെറും 30 പേർക്ക് മാത്രമാണ് ഇതില്‍ പങ്കെടുക്കുവാനുള്ള അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ആളുകൾക്ക് സൗദിയിലേക്കും തിരിച്ചും എക്കണോമി ക്ലാസിലുള്ള വിമാനയാത്ര, താമസസൗകര്യം, പ്രാദേശിക യാത്രകൾ, ഭക്ഷണ ചെലവുകൾ എന്നിവ ലഭിക്കും. അത് കൂടാതെ പ്രസിദ്ധമായ അൽ ഹസ്സ ഒയാസിസ് സന്ദർശിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.

അപേക്ഷിക്കാനുള്ള യോഗ്യതകൾ

വേൾഡ് ഹെറിറ്റേജ് യങ് പ്രൊഫഷണൽസ് ഫോറത്തിൽ പങ്കെടുക്കുവാൻ ചില നിബന്ധനകൾ ഉണ്ട്.
നിങ്ങളുടെ പ്രായം 23നും 32നും ഇടയിലായിരിക്കണം.
ലോക പൈതൃകം, സംരക്ഷണം, പുരാവസ്തുശാസ്ത്രം, വാസ്തുവിദ്യ, സംരക്ഷണം, നഗര ആസൂത്രണം & പുനരുജ്ജീവനം, പുനരുദ്ധാരണം, കലാ ചരിത്രം,
ടൂറിസം, കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയിലേതെങ്കിലും ഒന്നിൽ നിങ്ങൾക്ക് പരിചയമുണ്ടായിരിക്കണം.
ഈ ഫോറത്തിൽ പങ്കെടുത്ത് ലഭിക്കുന്ന കാര്യങ്ങൾ തങ്ങളുടെ രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നവരായിരിക്കണം,
ഫോറം നടക്കുന്ന മുഴുവൻ സമയവും പങ്കെടുക്കുവാൻ കഴിയുന്നവരായിരിക്കണം,.
ഇത് കൂടാതെ, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉള്ളവരായിരിക്കണം തുടങ്ങിയവയാണ് ഫോറത്തിൽ പങ്കെടുക്കുന്നതിനു വേണ്ട യോഗ്യതകൾ

saudi arabia tourism

Read More: സൗദി അറേബ്യ: ടൂറിസ്റ്റ് വിസയിൽ വരുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇക്കാര്യംRead More: സൗദി അറേബ്യ: ടൂറിസ്റ്റ് വിസയിൽ വരുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം

ഈ പൊതുയോഗ്യതകൾ കൂടാതെ ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യം, പ്രൊഫഷണൽ പശ്ചാത്തലങ്ങളുടെ വൈവിധ്യം, ഫോറത്തിലൂടെ നേടുന്ന അനുഭവം പങ്കുവയ്ക്കുവാനുള്ള കഴിവ്, ലോകപൈതൃക സ്ഥലങ്ങളുടെ മാനേജ്മെന്‍റ് പ്രാക്ടീസിലുള്ള അറിവ് തുടങ്ങിയ കാര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും ആളുകളെ തെരഞ്ഞെടുക്കുന്നത്.

വേൾഡ് ഹെറിറ്റേജ് യംഗ് പ്രൊഫഷണൽസ് ഫോറത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കണം.
അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 4 ജൂൺ 2023 23:59 CET ആണ്.
തിരഞ്ഞെടുത്ത അപേക്ഷകരെ ഇമെയിൽ വഴി അറിയിക്കും. താല്പര്യമുള്ളവർക്ക് ഈ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം- ലിങ്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X