Search
  • Follow NativePlanet
Share
» »വാലന്‍റൈൻ ദിനം: ആഘോഷിക്കുന്നവരറിയണം ഈ ചരിത്രവും

വാലന്‍റൈൻ ദിനം: ആഘോഷിക്കുന്നവരറിയണം ഈ ചരിത്രവും

പ്രണയിക്കുന്നവർക്ക് ഒന്നുകൂടി തങ്ങളുടെ പ്രണയത്തെ കരുതലോടെ ചേർത്തു പിടിക്കുവാനുള്ള സമയമാണ് വാലന്‍റൈൻസ് ദിനം.
സ്നേഹിക്കുന്നവർക്ക് എന്നും പ്രണയദിനമാണെങ്കിലും ആഘോഷിക്കുവാൻ ഈ ഒരു വാലന്‍റൈൻ ദിനം തന്നെ വേണം.
സ്നേഹിച്ചും സമ്മാനങ്ങൾ നല്കിയും ഒരിക്കലും മറക്കാത്ത ഓർമ്മകളുണ്ടാക്കുവാൻ പ്രണയിതാക്കൾ കാത്തിരിക്കുന്ന ഈ ദിനത്തിന് പറയുവാൻ ഒരു വലിയ കഥയുണ്ട്...

വാലന്‍റൈൻ ദിനം: ചരിത്രം പറയുന്നതിങ്ങനെ

വാലന്‍റൈൻ ദിനം: ചരിത്രം പറയുന്നതിങ്ങനെ

വാലന്‍റൈൻ ദിനം എന്നാൽ മനസ്സിലെത്തുക പ്രണയിക്കുന്നവരും ചുവന്ന പൂക്കളും ചോക്ലേറ്റും ഒക്കെയാണ്. എന്നാൽ ഈ ദിനത്തിന്‍റെ ചരിത്രത്തിലേക്ക് പോയാലോ കേൾക്കേണ്ടത് പകയുടെയും ചോരയുടെയും കഥയാണ്. പ്രണയത്തിനായി ജീവൻപോലും ബലി നല്കേണ്ടി വന്ന വാലന്‍റൈൻ എന്ന കത്തോലിക്ക ബിഷപ്പിന്‍റെ കഥ. വിവാഹം നിരോധിച്ചപ്പോൾ പ്രണയിക്കുന്നവരെ ഒന്നിപ്പിക്കുവാൻ മുൻകൈയ്യെടുത്ത വാലന്‍റൈൻ ബിഷപ്പിന്റെ കഥയാണ് വാലൻറൈൻ ദിനത്തിന്റെ ചരിത്രം.

ക്ലോഡിയസിന്‍റെ കാലം

ക്ലോഡിയസിന്‍റെ കാലം

റോമാ സാമ്രാജ്യം ക്ലോഡിയസ് ചക്രവർത്തി ഭരിക്കുന്ന സമയം. അക്കാലത്ത് അവിടുത്തെ കത്തോലിക്കാ സഭയുടെ ബിഷപ്പ് വാലന്‍റൈൻ എന്ന പുരോഹിതനായിരുന്നു. ആ നാട്ടിലെ ആളുകൾ കുടുംബത്തിനു വേണ്ടിയാണ് കൂടുതൽ സമയം ചിലവഴിക്കുന്നതെന്നും യുദ്ധത്തിന് ആരും പ്രാധാന്യം നല്കുന്നില്ല എന്നും ചക്രവർത്തിക്കൊരു തോന്നലുണ്ടായി. അന്നുതന്നെ അദ്ദേഹം ആ നാട്ടിൽ വിവാഹം നിരോധിക്കുകയും ചെയ്തു. അതോടെ കഷ്ടത്തിലായത് ആ നാടു മുഴുവനുമായിരുന്നു.

ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാം, ഏറ്റവും ഒടുവിലായി വന്ന ആറു രാജ്യങ്ങൾഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാം, ഏറ്റവും ഒടുവിലായി വന്ന ആറു രാജ്യങ്ങൾ

വിവാഹം നടത്തിക്കൊടുക്കുവാൻ

വിവാഹം നടത്തിക്കൊടുക്കുവാൻ

അക്കാലത്ത് പ്രണയിക്കുന്നവർക്ക് തങ്ങളുടെ പ്രണയം പൂർണ്ണമാവാത്ത അവസ്ഥയായിരുന്നു. വിവാഹം കഴിക്കുവാനും പ്രണയിക്കുവാനും ഒന്നും കഴിയാത്ത അവസ്ഥ. അവരുടെ ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയ ബിഷപ്പ് സ്നേഹിക്കുന്നവരുടെ വിവാഹം അവരുടെ സമ്മതത്തോടെ രഹസ്യമായി നടത്തിക്കൊടുക്കുവാൻ തുടങ്ങി. ഇതറിഞ്ഞ ചക്രവർത്തി അദ്ദേഹത്തെ ഇരുമ്പഴിക്കുള്ളാക്കി. എന്നാൽ ഇവിടെവെച്ച് അദ്ദേഹം ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിലായി. അവരുടെ പ്രണയത്തിന്റെ ശക്തി മൂലം ആ പെൺകുട്ടിക്ക് കാഴ്ച ലഭിച്ചുവെന്നാണ് വിശ്വാസം. എന്തുതന്നെയായാലും ഇതറിഞ്ഞ ചക്രവർത്തി വാലന്‍റൈന്‍റെ തല വെട്ടുവാൻ ഉത്തരവിട്ടു. തന്‍റെ വിധിയറിഞ്ഞ അദ്ദേഹം അവിടെ ഒരു പേപ്പറിൽ പെൺകുട്ടിക്കായി "ഫ്രം യുവർ വാലൻന്റൈൻ" എന്നെഴുതി ഒരു കുറിപ്പ് വെച്ചു. പിന്നീട് ആ ദിനം പ്രണയിതാക്കളുടെയും പരസ്പരം സ്നേഹിക്കുന്നവരുടെയും ദിനമായ വാലന്‍റൈൻ ദിനമായി ആഘോഷിക്കുവാൻ തുടങ്ങിയത്രെ.

മകൾക്ക് കാഴ്ച ലഭിക്കുവാൻ

മകൾക്ക് കാഴ്ച ലഭിക്കുവാൻ

മുകളിൽ പറഞ്ഞ കഥയല്ലാതെ അതിനോട് ചേർന്നു നിൽക്കുന്ന മറ്റൊരു കഥയും ഈ പ്രണയ ദിനത്തെക്കുറിച്ച് പ്രചാരത്തിലുണ്ട്. റോമയിൽ അവിടുത്തെ മതമല്ലാത്ത മറ്റു മതങ്ങളെല്ലാം ചക്രവർത്തി നിരോധിച്ചിരുന്ന സമയം. കടുത്ത ക്രൈസ്തവ വിശ്വാസി ആയിരുന്ന വാലന്‍റൈൻ തന്റെ വിശ്വാസം തുടർന്നു പോന്നിരുന്നു. അദ്ദേഹത്തിന് അത്ഭുത സിദ്ധികളുണ്ട് എന്നു ആളുകൾ വിശ്വസിച്ചിരുന്ന സമയം കൂടിയായിരുന്നു അത്. ആ സമയത്ത് ഇതേക്കുറിച്ച് കേട്ടറിഞ്ഞ റോമിലെ ജയിലർ തന്‍റെ അന്ധയായ മകളുമായി അദ്ദേഹത്തെ കാണാനെത്തി. തന്‍റെ ശക്തികൊണ്ട് വാലന്‍റൈൻ മകൾക്ക് കാഴ്ച കൊടുക്കണം എന്നായിരുന്നു അദ്ദേഹം ആവശ്യം. തന്നേക്കൊണ്ട് ആവുന്നത് ചെയ്യാം എന്ന് വാലന്‍റൈൻ വാക്കും നല്കി. പ്രാർഥനയോടും ചികിത്സയോടുമൊപ്പം അദ്ദേഹം ആ കുട്ടിക്ക് ചരിത്രവും മറ്റ് അറിവുകളും പകർന്ന് നല്കി. അങ്ങനെ മുന്നോട്ട് പോകേ ഒരിക്കൽ വാലന്‍റൈന്റെ വിശ്വാസത്തെക്കുറിട്ട് അറിഞ്ഞ റോമാ സൈനികർ അവിടെയെത്തി അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി . ചക്രവർത്തിയുടെ ഉത്തരവനുസരിച്ച് മരിക്കുന്നതിൻറെ തലേന്ന് വാലന്‍റൈൻ ആ പെൺകുട്ടിക്കായി ഒരു കത്തെഴുതി. അത് അവസാനിപ്പിച്ചത് എന്ന് സ്വന്തം വാലെന്റൈൻ എന്നായിരുന്നു. പിറ്റേന്ന് വാലന്‍റൈൻ തൂക്കിലേറ്റപ്പെട്ടു. വാലന്‍റൈൻ നല്കിയ കത്തുമായി വീട്ടിലെത്തിയ ജയിലർ കത്ത് മകൾക്ക് നല്കി. കത്ത് തുറന്നപ്പോൾ അതിനുള്ളിൽ ഒരു മ‍ഞ്ഞ റോസാപ്പൂവും ഉണ്ടായിരുന്നുവത്രെ. ആ കത്ത് തുറന്ന സമയത്ത് ആ പെൺകുട്ടിക്ക് കാഴ്ച തിരിച്ചുകിട്ടിയെന്നും വാലന്‍റൈന്റെ സന്ദേശവും മഞ്ഞ റോസാപ്പൂവുമാണ് ആ കുട്ടി ആദ്യമായി കണ്ടതെന്നും ചരിത്രം പറയുന്നു. അന്നുമുതലാണ് വാലന്‍റൈൻ ആഘോഷങ്ങള്‍ തുടങ്ങിയതത്രെ.

 ഒരാഴ്ച നീളുന്ന ആഘോഷം

ഒരാഴ്ച നീളുന്ന ആഘോഷം

ഇന്ന് വാലന്‍റൈൻ ആഘോഷങ്ങൾ ഒരാഴ്ച നീണ്ടു നിൽക്കുന്നതാണ്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് ഈ ആഴ്ച നീണ്ടു നിൽക്കുന്നത്. റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമീസ് ഡേ, ഹഗ് ഡേ, കിസ് ഡേ, പിന്നെ വാലന്‍റൈൻ ഡേ എന്നിങ്ങനെയാണ് പ്രണയവാരത്തിലെ ദിനങ്ങൾ ആഘോഷിക്കുന്നത്.

സന്ദേശങ്ങൾ

സന്ദേശങ്ങൾ

ഉള്ളിലെ പ്രണയം പറയാതെ പറയുന്നതും തുറന്നെഴുതുന്നതുമടക്കം പ്രണയ സന്ദേശങ്ങൾ അയക്കുന്ന സമയമാണ് വാലന്‍റൈൻ ദിനം. ഇന്ന് വാലന്‍റൈൻ ദിനം എന്നത് ഒരു കച്ചവട സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് എന്നു നിസംശയം പറയാം.

കടൽത്തീരവും പ്രണയവും... പ്രണയദിനത്തിൽ ഇതാ ഗോവയിലേക്ക് പോരൂ!കടൽത്തീരവും പ്രണയവും... പ്രണയദിനത്തിൽ ഇതാ ഗോവയിലേക്ക് പോരൂ!

വാലന്‍റൈൻസ് ദിനം- പങ്കാളിക്കൊപ്പം ആഘോഷിക്കാം ഓരോ നിമിഷവുംവാലന്‍റൈൻസ് ദിനം- പങ്കാളിക്കൊപ്പം ആഘോഷിക്കാം ഓരോ നിമിഷവും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X