ഏറ്റവും മികച്ച സൗകര്യങ്ങൾ നല്കുന്ന വന്ദേ ഭാരത് എക്സ്പ്രസുകള്‍ വളരെ വേഗത്തിലാണ് ട്രെയിന്‍ യാത്രക്കാരുടെ ഇഷ്ടപ്പെട്ട സർവീസായി മാറിയത്. ലക്ഷ്യസ്ഥാനത്ത് വേഗത്തിലെത്താം എന്നതിലുപരിയായി മെച്ചപ്പെട്ട സീറ്റിങ്, ഭക്ഷണം, വൃത്തി തുടങ്ങിയവയെല്ലാം വന്ദേ ഭാരതിനെ ജനപ്രിയമാക്കിയ കാര്യങ്ങളാണ്. ഓരോ പുതിയ സർവീസ് ആരംഭിക്കുമ്പോഴും കൂടുതൽ സൗകര്യങ്ങൾ റെയിൽവേ ഉറപ്പുവരുത്തുന്നു.
സീറ്റിങ്ങിന്റെ കാര്യത്തിൽ ചെയർ കാറുകളിൽ ഒതുങ്ങിയിരുന്ന വന്ദേ ഭാരതിന് സ്ലീപ്പർ കോച്ചുകൾ വരികയാണെന്നുള്ള വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഇന്‍റഗ്രൽ കോച്ച് ഫാക്ടറി ഇതിനായുള്ള പരിശ്രമത്തിലാണെന്നും വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ അടുത്ത വർഷത്തോടെ പുറത്തിറങ്ങുമെന്നുമായിരുന്നു വാർത്തകൾ. അതേസമയം, മൊത്തത്തിലൊരു മേക്ക് ഓവറിന് തയ്യാറെടുക്കുകയാണ് വന്ദേ ഭാരത് എന്നാണ് വാർത്തകൾ.

PC: PTI Images
മറ്റു മാറ്റങ്ങൾക്കും മെച്ചപ്പെടുത്തലുകൾക്കുമൊപ്പം വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാനുഭവം നൽകുന്നതിനായി റെയിൽവേ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നാണ് ടൈംസം നൗ റിപ്പോർട്ട് ചെയ്യുന്നത്. ഉയർന്ന് സുരക്ഷയും സൗകര്യങ്ങളും യാത്രക്കാർക്ക് ഉറപ്പുവരുത്തുന്നതിനായി 25 മെച്ചപ്പെടുത്തലുകളും മാറ്റങ്ങളും വരും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) സന്ദർശിച്ചപ്പോൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഐസിഎഫിൽ ഉൽപ്പാദിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിനുകൾ 25 മെച്ചപ്പെടുത്തലുകൾ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് വന്ദേ ഭാരത് ട്രെയിനുകളിൽ വരുന്ന മാറ്റങ്ങൾ താഴെപ്പറയുന്നവയാണ്.
1. യാത്രക്കാർക്ക് കൂടുതൽ സൗകര്യത്തിനായി നന്നായി ചെരിയുവാൻ സാധിക്കുന്ന സീറ്റുകൾ, ഇത് യാത്ര കൂടുതൽ സുഖകരമാക്കും.
2. സീറ്റിൽ മികച്ച കുഷ്യനുകൾ
3.വെള്ളം തെറിക്കുന്നത് ഒഴിവാക്കുവാൻ ലാവറ്ററികളിൽ കൂടുതൽ ആഴമുള്ള വാഷ് ബേസിനുകൾ
4.സീറ്റിനടിയിൽ ബാറ്ററി ചാർജ് ചെയ്യാൻ മെച്ചപ്പെട്ട സൗകര്യം
5.എക്സിക്യൂട്ടീവ് ചെയർ കാറിനെ സീറ്റ് കവറിന്‍റെ നിറം ചുവപ്പിൽ നിന്നും നീലയാക്കി മാറ്റും.
6. എക്സിക്യൂട്ടീവ് ചെയർ കാറിൽ ദീർഘിപ്പിച്ച ഫൂട് റെസ്റ്റുകൾ.
7. വീൽച്ചെയറുകൾക്കായി പ്രത്യേകം പോയിന്‍റുകൾ
8. ശുചിമുറികളിൽ മികച്ച ലൈറ്റിങ് സംവിധാനം
9. മികച്ച റോളർ ബ്ലൈൻഡ് തുണികൾ
10. ശൗചാലയങ്ങളിലും ബേസിനുകളിലും മികച്ച രീതിയിലുള്ള നീരൊഴുക്ക്
11. ശുചിമുറിയിൽ കൈപ്പിടികൾ.

12. എക്സിക്യൂട്ടീവ് ചെയർ കാറില്‍ മാഗസിൻ ബാഗുകൾ
13. അടിയന്തര ഘട്ടങ്ങളില് ഉപയോഗിക്കാനാി എളുപ്പത്തിൽ എടുക്കുവാൻ ചുറ്റിക ബോക്‌സ്( ഹാമ്മർ ബോക്സ്)
14. അടിയന്തര സാഹചര്യത്തിൽ ട്രെയിൻ ഡ്രൈവറുമായി മികച്ച കണക്റ്റിവിറ്റിക്കായി എമർജൻസി ടോക്ക്ബാക്ക് യൂണിറ്റ്(talk back unit)
15. മെച്ചപ്പെട്ട അഗ്നിശമന സംവിധാനം
16. ലഗേജ് റാക്ക് ലൈറ്റുകൾക്ക് സുഗമമായ നിയന്ത്രണങ്ങൾ
17. മെച്ചപ്പെട്ട എയർ കണ്ടീഷനിംഗ്.
അതേ സമയം രാജ്യത്ത് 25 റൂട്ടുകളിലായി 50 സർവീസുകളാണ് വന്ദേ ഭാരതിനുള്ളത്. 2019 ഫെബ്രുവരി 18നാണ് ന്യൂ ഡൽഹി- വാരണാസി റൂട്ടിൽ ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത്
ട്രെയിൻ ആരംഭിച്ചത്. 2023 ഏപ്രിൽ 25 നാണ് കേരളത്തിലെ പതിനഞ്ചാമത്തെ വന്ദേ ഭാരത് സർവീസായി തിരുവനന്തപുരം- കാസര്‍കോഡ് വന്ദേ ഭാരത് എക്സ്പ്രസ് വന്നത്.
597 കിലോമീറ്റർ ദൂരം എട്ടു മണിക്കൂർ 5 മിനിറ്റിൽ ഇത് പിന്നിടും.
വ്യാഴാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കേരളാ വന്ദേ ഭാരത് സർവീസ് നടത്തുന്നുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച വന്ദേ ഭാരത് കൂടിയാണ് കേരളത്തിലേത്.കാസർകോഡ്- തിരുവനന്തപുരം റൂട്ടിൽ
ശരാശരി ഒക്യുപൻസി റേറ്റ് 128 ശതമാനമാണെന്നാണ് ഔദ്യോഗിക കണക്കുകൾ.
Cover Image PC: PTI
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













