നവരാത്രിയും ദുർഗ്ഗാപൂജയും കഴിഞ്ഞ് ഇനി വരുന്നത് ദീപാവലിയാണ്.രാജ്യം മുഴുവൻ ഒരുപോലെ ആഘോഷിക്കുന്ന ഒരു ദിനമായതിനാൽ അതിനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കൊൽക്കത്ത, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകൾ ഏറ്റവുമധികം യാത്ര ചെയ്യുന്ന സമയം കൂടിയാണിത്. ദീപാവലി കൂടാതെ, ബീഹാറിൽ നിന്നുള്ളവർക്ക് ഇത് ഛാത്ത് പൂജയുടെ സമയമാണ്. ഈ തിരക്ക് കണക്കിലെടുത്ത് നിരവധി ട്രെയിനുകളാണ് വിവിധ റൂട്ടുകളിൽ പ്രത്യേക സർവീസ് നടത്തുന്നത്.
ഇപ്പോഴിതാ, ദീപാവലി യാത്രകളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന റൂട്ടില്‍ യാത്രക്കാരുടെ സൗകര്യാർത്ഥം പ്രത്യേക വന്ദേ ഭാരത് എക്സ്പ്രസ്
ട്രെയിൻ സർവീസുകൾ ഒരുക്കിയിരിക്കുകയാണ് റെയിൽവേ. യാത്രക്കാരുടെ ടിക്കറ്റ് ക്ഷാമം പരിഹരിക്കാൻ റെയിൽവേ വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുന്നത് ഡൽഹി-പാട്നാ റൂട്ടിലാണ്. ഛാത്ത് പൂജയ ആഘോഷിക്കുന്ന, ഡൽഹി ഭാഗത്തു നിന്നുള്ള ബീഹാറികൾക്ക നാട്ടിലെത്തുവാനുള്ള സൗകര്യത്തിനാണ് ഈ വന്ദേ ഭാരത് ഓടുക.

ഡൽഹിക്കും പാട്നയ്ക്കും ഇടയിലുള്ള യാത്രാ സമയം 11.5 മണിക്കൂറിൽ ഓടിയെത്തുന്ന വിധത്തിലാണ് ഡൽഹി-പാട്നാ വന്ദേ ഭാരത് സർവീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തിലാണ് റെയിൽവേ ഈ സര്‍വീസ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. ചെയർ കാർ സീറ്റിങ് ആണ് ഇതിനുണ്ടായിരിക്കുക. വിശദമായ സമക്രമം, റൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവ അറിയാം.
ഡൽഹിയിൽ നിന്ന് ഒക്ടോബർ 30, നവംബർ 1,3,6 എന്നീ തിയതികളിൽ പട്നയിലേക്കും പാട്നയിൽ നിന്ന് ഡെൽഹിയിലേക്ക് ഒക്ടോബർ 31,നവംബർ 2 ,4,7 എന്നീ തിയതികളിലുമാണ് സ്പെഷ്യൽ സർവീസ്. ഡൽഹിയും പട്നയും ഒഴികെ അറാ, ബക്‌സർ, ഡിഡിയു, പ്രയാഗ്‌രാജ്, കാൺപൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ഡൽഹി- പാട്നാ വന്ദേ ഭാരത് സ്പെഷ്യൽ
ട്രെയിന്‍ നമ്പർ 02252 ഡൽഹി- പാട്നാ വന്ദേ ഭാരത് സ്പെഷ്യൽ
ന്യൂ ഡല്‍ഹി റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ 8.25 ന് പുറപ്പെട്ട് പാട്നയിൽ രാത്രി 8.00 മണിക്ക് എത്തും. 11 മണിക്കൂര് 35 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 2575 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 4655 രൂപയുമാണ് നിരക്ക്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ചായ, പ്രഭാത ഭക്ഷണം, ഡിന്നർ എന്നിവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു,
ന്യൂ ഡല്‍ഹി - 08:25
കാൻപൂർ സെൻട്രൽ - 13:02
പ്രയാഗ്രാജ് ജംങ്ഷന്‍ - 15:05
ഡിഡി ഉപാധ്യായ ജംങ്ഷൻ - 16:50
ബക്സർ - 18:15
അരാ ജംങ്ഷന്‍ - 19:08
പാട്നാ - 20:00
പാട്ന- ന്യൂ ഡൽഹി വന്ദേ ഭാരത് സ്പെഷ്യൽ
പാട്നയിൽ നിന്ന് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പാട്ന- ന്യൂ ഡൽഹി വന്ദേ ഭാരത് സ്പെഷ്യൽ രാവിലെ 7.30 ന് പുറപ്പെട്ട് രാത്രി 7.00 മണിക്ക് ഡൽഹിയിൽ എത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












