» »ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത തലസ്ഥാനം

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത തലസ്ഥാനം

Written By:

ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമാണ് എന്നതാണ് ഛണ്ഡിഗഢിന്റെ ഏറ്റവും വലിയ പ്രത്യേകത. ശിവാലിക്ക് മലനിരകൾക്ക് താഴെ സ്ഥിതി ചെയ്യുന്നതിനാൽ ഛാണ്ഡിഗഢ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ഛണ്ഡി ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് ഈ സ്ഥലത്തിന് ഛണ്ഡിഗഢ് എന്ന പേരു ലഭിച്ചത്.

ആസൂത്രിത നഗരം

വ്യക്തമായി ആസൂത്രണത്തോട് കൂടിയാണ് ഈ നഗരം നിർമ്മിക്കപ്പെട്ടത്. അതിനാൽ ആസൂത്രിത നഗരം എന്നാണ് ഈ നഗരം അറിയപ്പെടുന്നത്. ഇന്ത്യ വിഭജനത്തിന്‌ ശേഷം ലാഹോറിന്‌ പകരം പഞ്ചാബിന്‌ പുതിയൊരു തലസ്ഥാനം ആവശ്യമായി വന്നപ്പോള്‍ മുന്‍ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു പുതിയൊരു ആസൂത്രിത നഗരം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നഗരാസൂത്രികനും ഫ്രഞ്ച്‌ ആര്‍കിടെക്‌റ്റുമായ ലി കോര്‍ബുസിയര്‍ 1950 ല്‍ രൂപകല്‍പന ചെയ്‌തതാണ്‌ ഛണ്ഡിഗഢ്‌ നഗരം

ഛത്‌ബീര്‍ സൂ

ഛത്‌ബീര്‍ സൂ

ഛാണ്ഡിഗഢിൽ നിന്നും 17 കിലോമീറ്റര്‍ അകലെ മൊഹാലി ജില്ലയില്‍ ഛണ്ഡിഗഢ്‌ -സിര്‌ഡകാപൂര്‍-പട്യാല റോഡിലാണ്‌ ഛത്‌ബീര്‍ സൂ സ്ഥിതി ചെയ്യുന്നത്‌. 1977 ഏപ്രില്‍ 13 ന്‌ ഉദ്ഘാടനം ചെയ്‌ത സൂ ആദ്യം അറിയപ്പെട്ടരുന്നത്‌ മഹേന്ദ്ര ചൗധരി സുവോളജിക്കല്‍ പാര്‍ക്‌ എന്നായിരുന്നു. 202 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കാണ്‌.

Photo Courtesy: navdeep

ഗവണ്‍മെന്റ്‌ മ്യൂസിയം

ഗവണ്‍മെന്റ്‌ മ്യൂസിയം

സെക്‌ടര്‍ 10 ല്‍ സ്ഥിതി ചെയ്യുന്ന ഗവണ്‍മെന്റ്‌ മ്യൂസിയവും ആര്‍ട്‌ ഗ്യാലറിയും വളരെ പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ്‌. ലീ കോര്‍ബുസിയര്‍ നിര്‍മ്മിച്ച മ്യൂസിയത്തില്‍ വിശാലമായ സന്ദര്‍ശക മുറി ലൈബോറട്ടറി, ശേഖരണ സ്ഥലം, താല്‍കാലിക പ്രദര്‍ശന ഹാള്‍, ഓഡിറ്റോറിയം, കഫറ്റേറിയ എന്നിവയെല്ലാം ഉണ്ട്‌. ഗാന്ധര ശില്‍പങ്ങള്‍, ചരീത്രാതീത കാലത്തെ ഫോസിലുകള്‍ തുടങ്ങി നിരവധി പുരാവസ്‌തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.
Photo Courtesy: Sanyam Bahga

ഗവണ്‍മെന്റ്‌ മ്യൂസിയം

ഗവണ്‍മെന്റ്‌ മ്യൂസിയം

കലയെയും സംസ്‌കാരത്തെയും കുറിച്ചുള്ള ആറായിരത്തിൽപ്പരം പുസ്‌തകങ്ങള്‍ ഇവിടുത്തെ ലൈബ്രറിയിലുണ്ട്‌. ഗവണ്‍മെന്റ്‌ മ്യൂസിയത്തിലും ആര്‍ട്‌ ഗ്യാലറിയിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന പുരാതനവും നവീനവുമായ കലാരൂപങ്ങള്‍ സ്വദേശത്തെയും വിദേശത്തെയും സന്ദര്‍ശകരെ ഒരു പോലെ ആകര്‍ഷിക്കുന്നു.

Photo Courtesy: Sanyam Bahga

റോസ് ഗാർഡൻ

റോസ് ഗാർഡൻ

1967 ല്‍ നിര്‍മ്മിച്ച റോസ്‌ഗാര്‍ഡന്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉദ്യാനമായാണ്‌ കണക്കാക്കുന്നത്‌. സക്കീര്‍ ഹുസ്സൈന്‍ റോസ്‌ ഗാര്‍ഡന്‍ എന്ന്‌ പൊതുവെ അറിയപ്പെടുന്ന റോസ്‌ ഗാര്‍ഡന്‍ 17 ഏക്കര്‍ സ്ഥലത്ത്‌ വ്യാപിച്ച്‌ കിടക്കുന്നു 17,000 ത്തില്‍ പരം വ്യത്യസ്‌ത ചെടികള്‍ ഇവിടെയുണ്ട്‌. ഇതില്‍ 1600 ലേറെ വ്യത്യസ്‌തതരം റോസ്‌ ചെടികള്‍ ആണ്‌.
Photo Courtesy: Dipak123

റോസ് ഗാർഡൻ

റോസ് ഗാർഡൻ

റോസ്‌ ചെടിക്ക്‌ പുറമെ കര്‍പ്പൂര തുളസി, മഞ്ഞ ഗുല്‍മോഹര്‍ തുടങ്ങി ഔഷധഗുണമുള്ള നിരവധി സസ്യങ്ങളും ഇവിടെയുണ്ട്‌. എല്ലാ വര്‍ഷവും റോസ്‌ ഫെസ്റ്റിവല്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്‌. സംസ്‌കാരിക പരിപാടികളും മത്സരങ്ങളും മേളയോടനുബന്ധിച്ച്‌ നടത്താറുണ്ട്‌. നഗരത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി പേര്‍ ഇതില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്‌.

Photo Courtesy: Gagsrippin

സുഖ്ണ തടാകം

സുഖ്ണ തടാകം

ശിവാലിക്ക് മലനിരകളുടെ അടിവാരത്താണ് മനുഷ്യ നിർമ്മിതമായ ഈ തടാകം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Nitin Badhwar

ശാന്തികുഞ്ജ്

ശാന്തികുഞ്ജ്

ഛണ്ഢിഗഢിലാണ് ശാന്തികുഞ്ജ് എന്ന് അറിയപ്പെടുന്ന സുന്ദരമായ ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Gagsrippin

ക്യാപിറ്റോൾ ഹൈക്കോടതി

ക്യാപിറ്റോൾ ഹൈക്കോടതി

ഛണ്ഢിഗഢിലെ ഹൈക്കോടതി സമുച്ഛയം
Photo Courtesy: Sanyam Bahga

പഞ്ചാബ് യൂണിവേഴ്സിറ്റി

പഞ്ചാബ് യൂണിവേഴ്സിറ്റി

പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ ഗാന്ധിഭവന് മുന്നിൽ ഇരിക്കുന്ന പ്രണയിതാക്കൾ
Photo Courtesy: Shubh Singh

റോക്ക് ഗാർഡൻ

റോക്ക് ഗാർഡൻ

ഛണ്ഡിഗഢിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന ഒന്നാണ് ഇവിടുത്തെ റോക്ക് ഗാർഡൻ. ഛണ്ഡിഗഢിൽ ക്യാപിറ്റോൾ കോംപ്ലക്സിന് സമീപത്തയാണ് വിസ്മയിപ്പിക്കുന്ന ഈ പാർക്ക് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

Read more about: travel, city