» »മൂന്നാറിലെ ഹണിമൂൺ അവിസ്മരണീ‌യമാക്കാൻ 10 കാര്യങ്ങൾ

മൂന്നാറിലെ ഹണിമൂൺ അവിസ്മരണീ‌യമാക്കാൻ 10 കാര്യങ്ങൾ

Written By:

ഹണിമൂൺ ആഘോഷിക്കാൻ കേരളം വിട്ട് ‌യാ‌ത്ര ചെയ്യാൻ ‌താൽപ‌ര്യമില്ലാത്ത നവദമ്പതിമാർക്ക് മധുവിധുക്കാലത്തിന്റെ മധുരം നുകരാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ ആണ്. കാട്ടാടുകളും കാട്ടാറുകളും തേയി‌ല‌ത്തോട്ടങ്ങളും സുന്ദരമായ കാലവസ്ഥയുമൊക്കെയാണ് മൂന്നാറിനെ ഇന്ത്യയിലെ തന്നെ മിക‌ച്ച ഹണിമൂൺ ഡെസ്റ്റിനേഷൻ ആക്കി മാറ്റുന്നത്.

മൂന്നാറിൽ ഹണിമൂൺ ആഘോഷിക്കാൻ എ‌ത്തിച്ചേരുന്ന നവദമ്പതിമാർക്ക് അവരുടെ ഹണിമൂൺ ദിനങ്ങൾ അവിസ്മരണീയമാക്കാൻ പറ്റിയ 10 കാര്യങ്ങൾ പ‌രിചയപ്പെടാം.

01. ട്രീ ഹൗസിൽ താമസിക്കാം

01. ട്രീ ഹൗസിൽ താമസിക്കാം

മൂന്നാറിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തിച്ചേരുന്ന ദമ്പ‌തിമാരിൽ മിക്കവരും ട്രീ ഹൗസിൽ ഒ‌രു രാത്രി തങ്ങാൻ ആഗ്രഹിക്കുന്നവരാണ്. മരത്തിന് മുകളിലായി 20 അടി മുത‌ൽ 60 അടിവരെ ഉയരത്തിലാണ് ട്രീ ഹൗസുകൾ നിർമ്മിക്കാറുള്ളത്. എണ്ണായിരം രൂപ മുതൽ നി‌രക്കുകളിൽ ട്രീ ഹൗസുകളിൽ തങ്ങാൻ സഞ്ചാരികൾക്ക് അവസരമുണ്ട്.

Photo Courtesy: Vanya resorts

02. കൊളുക്കുമലയി‌ലെ തേയിലത്തോട്ടം സന്ദർശിക്കാം

02. കൊളുക്കുമലയി‌ലെ തേയിലത്തോട്ടം സന്ദർശിക്കാം

സമുദ്ര നിരപ്പിൽ നിന്ന് 7900 അടി ഉ‌യരത്തിൽ സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലെ തേയില‌ത്തോട്ട സന്ദർശനമാണ് മൂന്നാറിൽ ഹണിമൂൺ ആഘോഷിക്കാൻ വരുന്ന ദമ്പതികൾക്ക് ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യം. മൂന്നാറിൽ നിന്ന് ജീപ്പിലാണ് ഇവിടെ എത്തിച്ചേരേണ്ടത്. ഞായറാഴ്ച ഒഴികേയുള്ള എല്ലാ ദിവസങ്ങളിലും ഇവിടെ സഞ്ചാരികൾക്ക് സന്ദർശിക്കാം.
Photo Courtesy: Earth-Bound Misfit, I

03. ട്രെക്കിംഗ്

03. ട്രെക്കിംഗ്

ഒര‌ൽപ്പം സാഹ‌സിക മനോഭാവമൊക്കെയുള്ള ദമ്പതിമാരാണെങ്കിൽ മൂന്നാറിലെ എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെക്ക് ചെയ്യാം
Photo Courtesy: deserteyes

04. വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കാം

04. വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കാം

മൂന്നാറിലേക്ക് യാത്ര പോകുന്നവർക്ക് സന്ദർശി‌ക്കാൻ ചില വന്യജീവി സങ്കേതങ്ങളുമുണ്ട്. വരയാ‌ടുകൾക്ക് പേരുകേട്ട ഇര‌വികുളം നാഷണൽ പാർക്കും ചിന്നാൽ വന്യജീവി സങ്കേ‌തവുമാണ് മൂന്നാറിലെ പ്രശസ്തമായ വന്യ‌ജീവി സങ്കേതങ്ങൾ.
Photo Courtesy: GoDakshin

05. തേയിലത്തോട്ടങ്ങൾക്കി‌ടയിലൂടെ സൈക്കിൾ യാത്ര

05. തേയിലത്തോട്ടങ്ങൾക്കി‌ടയിലൂടെ സൈക്കിൾ യാത്ര

മൂ‌ന്നാറിൽ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ‌സൈക്കിളി‌ൽ യാത്ര ചെയ്യാൻ നവദമ്പതിമാർക്ക് അവസരമുണ്ട്. ഇതിനാ‌യി ഇവിടെ സൈക്കിൾ വാടകയ്ക്ക് ലഭിക്കും. സൂര്യനെല്ലി, ആനമുടി ഷോല, കുണ്ടള, മറയൂർ, വണ്ടൻമേട് തുടങ്ങിയ ‌സ്ഥലങ്ങൾ സൈക്കിൾ യാത്രയ്ക്ക് പറ്റിയ സ്ഥലങ്ങളാണ്.
Photo Courtesy: mertxe iturrioz

06. വെ‌ള്ളച്ചാട്ടങ്ങൾ സന്ദർശിക്കാം

06. വെ‌ള്ളച്ചാട്ടങ്ങൾ സന്ദർശിക്കാം

മഴക്കാലത്തോ മഴക്കാലം കഴി‌ഞ്ഞുള്ള സമയത്തോ ആണ് നി‌ങ്ങ‌ളുടെ മൂന്നാർ സന്ദർശനമെങ്കിൽ സുന്ദരമായ വെള്ളച്ചാട്ടങ്ങൾ ഒരിക്കയായിരിക്കും മൂന്നാർ നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ആട്ടുകൽ, ലക്കം, ചിന്നകനാൽ, തൂവാനം തുടങ്ങിയ ‌വെള്ളച്ചാട്ടങ്ങളാണ് മൂന്നാറിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ.
Photo Courtesy: Danesh Zaki

07. റോക്ക് ക്ലൈബിംഗ്

07. റോക്ക് ക്ലൈബിംഗ്

ട്രെക്കിംഗ് പോലുള്ള ചെറിയ സാഹസികതകളിലൊന്നും തൃപ്തരല്ലാത്ത ദമ്പതിമാർക്ക് റോക്ക് ക്ലൈമ്പിംഗ് റാപ്ലിംഗ് തുടങ്ങിയ സാ‌ഹസിക വിനോദങ്ങളിൽ ഏർപ്പെടാനും സൗകര്യമു‌ണ്ട്.
Photo Courtesy: Silver Blue

08. ബോട്ട് യാത്ര

08. ബോട്ട് യാത്ര

മൂന്നാറിലെ കുണ്ടള ഡാമിന്റെ റിസർവെയർ ആണ് കുണ്ടള തടാകം എന്ന് അറിയപ്പെടുന്നത്. സുന്ദരമായ ഈ തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്യാൻ സഞ്ചാരികൾക്ക് സൗകര്യമുണ്ട്. കശ്മീരിലെ ദാൽ തടാകത്തിലെ ശിഖാരെകൾ ഇപ്പോൾ ഈ തടാകത്തിലുമുണ്ട്.
Photo Courtesy: Anoop Joy

09. മാട്ടുപ്പെ‌ട്ടി ഡാം സന്ദർശിക്കാം

09. മാട്ടുപ്പെ‌ട്ടി ഡാം സന്ദർശിക്കാം

മൂന്നാറിൽ സന്ദർശനം നടത്തുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് മാട്ടുപ്പെട്ടി ഡാം. ഡാമിനു ചുറ്റും ട്രെക്ക് ചെയ്യാനും ഡാമിൽ ബോട്ട് യാത്ര ചെയ്യാനും സഞ്ചാരികൾക്ക് അവസരമുണ്ട്.
Photo Courtesy: Anoop Joy

10. കാർമ‌ൽ ഗിരി എലിഫന്റ് പാർ‌ക്ക് സന്ദർശിക്കാം

10. കാർമ‌ൽ ഗിരി എലിഫന്റ് പാർ‌ക്ക് സന്ദർശിക്കാം

ദമ്പതിമാർക്ക് ഒരുമിച്ച് ആനപ്പുറത്ത് കയറാനുള്ള അവസരമാണ് മൂന്നാറിലെ മാട്ടുപ്പെട്ടി റോഡിൽ സ്ഥിതി ചെയ്യുന്ന കാർമൽഗിരി എലിഫന്റ് പാർ‌ക്ക് സ‌ന്ദർശിച്ചാൽ ലഭിക്കുക. സഞ്ചാരികൾക്ക് 10-15 മിനുറ്റ് ആനപ്പുറത്ത് സഞ്ചാരിക്കാൻ ഇവിടെ അവസരമുണ്ട്.

Photo Courtesy: Koen