Search
  • Follow NativePlanet
Share
» »അറിഞ്ഞിരിക്കാം മധ്യപ്രദേശിലെ ഈ ഇടങ്ങൾകൂടി

അറിഞ്ഞിരിക്കാം മധ്യപ്രദേശിലെ ഈ ഇടങ്ങൾകൂടി

ഇതാ മധ്യ പ്രദേശിൽ തീരെ അറിപ്പെടാതെ കിടക്കുന്ന കുറച്ചിടങ്ങൾ പരിചയപ്പെടാം..

ഉജ്ജയിൻ, പഞ്ചമർഹി, മാണ്ഡു, ഓർച്ച...ചരിത്രവും കഥകളും ചേർന്നു കിടക്കുന്ന മധ്യപ്രദേശിലെ ഇടങ്ങൾ പരിചിതമല്ലാത്തവർ കാണില്ല. എന്നാൽ സഞ്ചാരികൾ ഇനിയും എത്തിയിട്ടില്ലാത്ത ഒട്ടേറെയിടങ്ങൾ ഇവിടെയുണ്ട്. പ്രധാന സഞ്ചാര പാതകളിൽ നിന്നും മാറി കിടക്കുന്ന കുറച്ചിടങ്ങൾ. എന്നാൽ കാഴ്ചകളുടെ കാര്യത്തിൽ മറ്റിടങ്ങളോടൊപ്പം തന്നെ വിസ്മയിപ്പിക്കുന്നവയാണ് ഈ ഇടങ്ങൾ എന്നതിൽ ഒരു സംശയവുമില്ല. ഇതാ മധ്യ പ്രദേശിൽ തീരെ അറിപ്പെടാതെ കിടക്കുന്ന കുറച്ചിടങ്ങൾ പരിചയപ്പെടാം..

പീതാംബര പീഠ്

പീതാംബര പീഠ്

ബഗലാമുഖിയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളുടെ സമുച്ചയമാണ് പീതാംബര പീഠ്. 1920 കളിൽ ശ്രീ സ്വാമിജീയാണ് ഇതിന്റെ നിർമ്മാണത്തിന് തുടക്കമിടുന്നത്. ദുമാവതി ദേവിയ്ക്കായി നിർമ്മിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന കാഴ്ച കൂടാതെ പരശുരാമൻ, ഹനുമാൻ, കാളിദേവി തുടങ്ങിയവർക്കും ഇവിടെ ക്ഷേത്രങ്ങളുണ്ട്. ഒരു ആശ്രമവും ഈ ക്ഷേത്രത്തിന്റെ ഭാഗമാണ്. ചെറിയ കുട്ടികളിൽ സംസ്കൃത ഭാഷയെക്കുറിച്ചുള്ള അറിവും അവഗാഹവും വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇവിടെ നടപ്പാക്കുന്നു.

PC:Work2win

നർവാർ കോട്ട

നർവാർ കോട്ട

സമുദ്ര നിരപ്പിൽ നിന്നും 500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നർവാർ കോട്ട നർവാർ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 8 ചതുരശ്ര കിലോമീറ്റർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ കോട്ട വിന്ധ്യാ മലനിരകളിലാണുള്ളത്. ഇപ്പോൾ ഏറെക്കുറെ തകർന്ന അവസ്ഥയിലാണുള്ളതെങ്കിലും ഇതിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ എങ്ങനെയായിരുന്നു ഇതിന്റെ ഇന്നലെകൾ എന്നു പറഞ്ഞു തരുന്നു. രജ്പുത്ര ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഇവിടുത്തെ കൊട്ടാരങ്ങളും കോട്ടയും കാണേണ്ട കാഴ്ച തന്നെയാണ്.

PC:पवन सिंह बैश

അസിര്‍ഗഡ് കോട്ട

അസിര്‍ഗഡ് കോട്ട

ബര്‍ഹന്‍പൂര്‍ പട്ടണത്തിലാണ് അസിര്‍ഗാഡ് കോട്ട സ്ഥിതി ചെയ്യുന്നത്. ബര്‍ഹന്‍പൂരില്ഡ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്. ഡെക്കാനില്‍ നിന്നും നോര്‍ത്ത ഇന്ത്യയിലേക്കുള്ള പ്രധാന പാത അസിര്‍ഗാഡ് കോട്ട വഴിയായിരുന്നു കടന്നുപോയിരുന്നത്. അതുകൊണ്ട് തന്നെ ഇത് ഡെക്കാനിലേക്കുള്ള താക്കോല്‍ അഥവാ കീ ദ ഡെക്കാന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. മുഗള്‍ ഭരണകാലത്ത് ഇവിടെനിന്നാണ് ഡെക്കാന്‍ തുടങ്ങുന്നതെന്നും അസിര്‍ഗാഡ് മുതല്‍ ഡെല്‍ഹി വരെയുള്ള സ്ഥലം ഹിന്ദുസ്ഥാന്‍ എന്നുമാണ് അറിയപ്പെട്ടിരുന്നത്.മുഗള്‍ വാസ്തുവിദ്യയോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ കോട്ടയുടെ നിര്‍മ്മിതകള്‍. ഇതിന്റെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് വ്യത്യസ്തങ്ങളായ വാസ്തുവിദ്യകളുടെ സമന്വയമാണ്. ഇസ്ലാമിക്, പേര്‍ഷ്യന്‍, ടര്‍ക്കിഷ്,ഇന്ത്യന്‍ നിര്‍മ്മാണ ശൈലികളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല, ജലസംഭരണത്തിനായി മനുഷ്യനിര്‍മ്മിതമായ മൂന്നു വലിയ കുളങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും.

PC: Yashasvi nagda

ചൗരാഗഡ് ക്ഷേത്രം

ചൗരാഗഡ് ക്ഷേത്രം

മധ്യപ്രദേശിലെ അത്രയൊന്നും അറിയപ്പെടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചൗരാഗഡ് ക്ഷേത്രം. സമുദ്ര നിരപ്പിൽ നിന്നും 1326 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തുന്നു. താഴ്വരയ്ക്കും കാടിനും നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം ശിവനാണ് സമർപ്പിച്ചിരിക്കുന്നത്.

PC:YashiWong

ശിവ്പുരി ഛത്രി

ശിവ്പുരി ഛത്രി

മധ്യ പ്രദേശിലെ ചരിത്ര കാഴ്ചകളിൽ ഒഴിവാക്കരുതാത്ത ഇടമാണ് ശിവ്പുരി ഛത്രി. ഇവിടുത്തെ ഇടത്തരം ഗ്രാമങ്ങളിലൊന്നായ ശിവ്പുരി ഈ ചരിത്ര സ്മാരകങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. സിന്ധ്യ രാജകുടുംബത്തിന്റെ സ്മാരകങ്ങളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

PC:Abhishek Pandey

പിസൻഹരി കി മാഡി

പിസൻഹരി കി മാഡി

മധ്യ പ്രദേശിലെ ജബൽപൂരിലെ തീര്‍ച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് പിസൻഹരി കി മാഡി. ജബൽപൂരിലെ പ്രസിദ്ധമായ ജൈന തീർഥാടന കേന്ദ്രമാണ് ഇവിടെയുള്ളത്.

PC:LRBurdak

പ്ലാന്റ് ഫോസിൽ പാർക്ക്

പ്ലാന്റ് ഫോസിൽ പാർക്ക്

150 മില്യൺ വർഷത്തിലധികം പഴക്കമുള്ള സസ്യങ്ങളുടെ ഫോസിലുകൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് പ്ലാന്റ് ഫോസിൽ പാർക്ക്. മധ്യ പ്രദേശിലെ ജൈവവൈവിധ്യത്തിന്റെയും മറ്റും ചരിത്രം അറിയുവാൻ താല്പര്യമുള്ളവർ ഇവടെ പോയിരിക്കേണം. മാണ്ഡ്ല പ്ലാന്റ് ഫോസിൽസ് നാഷണൽ പാർക്ക് എന്നാണിതിന്റെ പേര്.

അമരേശ്വർ ക്ഷേത്രം

അമരേശ്വർ ക്ഷേത്രം

11 അടിയോളം ഉയരത്തിലുള്ള ശിവലിംഗം സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രമാണ് അമർകാണ്ഡകിലെ അമരേശ്വർ ക്ഷേത്രം. സോൻ നദിയുടെയും നർമ്മദ നദിയുടെയും ഉത്ഭവവും ഇവിടെ നിന്നും തന്നെയാണ്

അറിഞ്ഞിരിക്കാം മധ്യപ്രദേശിലെ ഈ ഇടങ്ങൾകൂടി

ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ വ്യത്യസ്സത പുലർത്തുന്ന ഒരിടമാണ് ഇവിടുത്തെ സത്പുര ദേശീയോദ്യാനം. 1981 ൽ നിലവിൽ വന്നയിത് പച്ച്മടി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

PC:Shailesh Raval

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X