» »വേനലിൽ കുളിര് തേടുന്നവർക്ക് പോകാൻ ചില സ്ഥലങ്ങൾ

വേനലിൽ കുളിര് തേടുന്നവർക്ക് പോകാൻ ചില സ്ഥലങ്ങൾ

Written By:

വേനൽക്കാലം എന്ന് പറഞ്ഞാൽ ഒരു അവധിക്കാലം കൂടിയാണ്. അതിനാൽ തന്നെ നീണ്ട യാത്രകൾ പോകാൻ അവസരം കിട്ടുന്ന നാളുകൾ. ചുട്ടു പൊള്ളുന്ന വേനലിൽ നമ്മൾ എവിടേയ്ക്കാണ് യാത്ര ചെയ്യേണ്ടത്?

വേന‌ൽക്കാലം ചെലവിടാൻ നിരവധി സ്ഥലങ്ങളുണ്ട് ഇന്ത്യയിൽ. കേരളം, തമിഴ്നാട്, കർണാടക, തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തുടങ്ങി മഹാരാഷ്ട്രയിലും നോർത്ത് ഈസ്റ്റിലും ഹിമാലയൻ സംസ്ഥനങ്ങളിലുമൊക്കെ വേനൽക്കാലത്ത് പോകാൻ നിരവധി സ്ഥലങ്ങളുണ്ട്.

അംബോലി, മഹാരാഷ്ട്ര

അംബോലി, മഹാരാഷ്ട്ര

വേനല്‍ക്കാലത്ത് അംബോലി സന്ദര്‍ശിയ്ക്കാനുദ്ദേശിയ്ക്കുന്നെങ്കില്‍ നല്ലതാണ്. വേനല്‍ക്കാലത്ത് തണുപ്പുള്ള മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുക. എന്നാല്‍ മെയ് മാസത്തില്‍ സന്ദര്‍ശനം ഒഴിവാക്കണം, കാരണം ഇക്കാലത്ത് ചൂട് അല്‍പം കൂടുതലായിരിക്കും. മഴക്കാലത്തും അംബോലി സുന്ദരിയായിരിക്കും. വിശദമായി വായിക്കാം

Photo Courtesy: Amol.Gaitonde

മൂന്നാർ, കേരളം

മൂന്നാർ, കേരളം

കേരളത്തിന്റെ പറുദീസയെന്ന് മൂന്നാറിനെ വിശേഷിപ്പിക്കാം. ഏത് കാലവസ്ഥയിലും പോകാൻ പറ്റിയ സ്ഥലമാണ് മൂന്നാർ. എന്നാൽ വേനൽ ആകുന്നതോടെ നിരവധി വിനോദ സഞ്ചാരികൾ മൂന്നാറിൽ എത്തിച്ചേരും. വിശദമായി വായിക്കാം

Photo Courtesy: Bimal K C from Cochin, India

കൂർഗ്, കർണാടക

കൂർഗ്, കർണാടക

കിഴക്കിന്റെ സ്കോട്ട്‌ലാൻഡ് എന്ന് അറിയപ്പെടുന്ന കൂർഗ് കർണാടകയിലെ പേരുകേട്ട ഹിൽസ്റ്റഷനാണ്. കേരളത്തിലേയും കർണാടകയിലേയും ആളുകൾ വേനൽക്കാലത്ത് എത്തിച്ചേരാറുള്ള സ്ഥലമാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: JayakanthanG

കൊടൈക്കനാൽ, തമിഴ്നാട്

കൊടൈക്കനാൽ, തമിഴ്നാട്

വർഷം മുഴുവൻ ഏത് കാലവസ്ഥയിലും പോകാൻ അനുയോജ്യമായ സ്ഥലമാണ് കൊടൈക്കനാൽ. എന്നിരുന്നാലും വേനൽക്കാലത്ത് പോകാൻ പറ്റിയ സ്ഥലമാണ് കൊടൈക്കനാൽ. വിശദമായി വായിക്കാം

Photo Courtesy: Wikitom2

ഡാർജിലിംഗ്, പശ്ചിമ ബംഗാൾ

ഡാർജിലിംഗ്, പശ്ചിമ ബംഗാൾ

ഒറ്റെക്കെത്തുന്നവര്‍ക്കും കുടുംബവുമായി വരുന്നവര്‍ക്കും ഡാര്‍ജിലിംഗ് നിരവധി കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. പശ്ചിമ ബംഗാളിലെ മറ്റുവടക്കന്‍ മേഖലകളിലൂടെ യാത്ര ചെയ്യാന്‍ ആഗഹിക്കുന്നവര്‍ക്ക് താവളമടിക്കാവുന്ന സ്ഥലം കൂടിയാണ് ഡാര്‍ജിലിംഗ്. ഹിമാലയൻ പർവത നിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ വേനൽക്കാലത്ത് പോകാൻ പറ്റിയ സ്ഥലമാണ് ഡാർജിലിംഗ്. വിശദമായി വായിക്കാം

Photo Courtesy: Anilbharadwaj125

ഷില്ലോങ്, മേഘാലയ

ഷില്ലോങ്, മേഘാലയ

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ് ആണ് വേനൽക്കാലത്ത് പോകാൻ പറ്റിയ മറ്റൊരു നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ സ്ഥലം. കിഴക്കിന്റെ സ്‌കോട്‌ലാന്‍റ്‌ എന്നറിയപ്പെടുന്ന ഷില്ലോങ്‌ രാജ്യത്തെ വടക്ക്‌-കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രശസ്‌തമായ വിനോദ സഞ്ചാരകേന്ദ്രമാണ്‌. വിശദമായി വായിക്കാം

Photo Courtesy: Sindhuja0505

യുക്സോം, സിക്കിംഗ്

യുക്സോം, സിക്കിംഗ്

വേനൽക്കാലത്ത് സിക്കിമിലേക്ക് പോകുന്നത് വളരെ നല്ല ഒരു ആശയമാണ്. സിക്കിമിലെ വേനൽക്കാലം ചിലവിടാൻ പറ്റിയ സ്ഥലമാണ് യുക്സോം. മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയും സെപ്‌റ്റംബര്‍, നവംബര്‍ മാസങ്ങളിലും ഇവിടെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടും. വിശദമായി വായിക്കാം

Photo Courtesy: Kothanda Srinivasan

മഷോബ്ര, ഹിമാചൽപ്രദേശ്

മഷോബ്ര, ഹിമാചൽപ്രദേശ്

വേനലിലെ ചൂട് മാറ്റാൻ ഷിംലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് മഷോബ്ര. ഷിംലയുടെ അടുത്ത് തന്നെയാണ് മഷോബ്ര സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Harvinder Chandigarh

നൈനിറ്റാൾ, ഉത്തരാഖണ്ട്

നൈനിറ്റാൾ, ഉത്തരാഖണ്ട്

ഹിമാലയന്‍ മലനിരകളിൽ സ്ഥിതി ചെയ്യുന്ന നൈനിറ്റാൾ വേനലിനേ പേടിച്ച് ഒളിച്ചോടാൻ പറ്റിയ സ്ഥലമാണ്. ഇന്ത്യയുടെ തടാക ജില്ല എന്ന്‌ അറിയപ്പെടുന്ന നൈനിറ്റാള്‍ കുമൗണ്‍ മലനിരകള്‍ക്ക്‌ ഇടയില്‍ സ്ഥിതി ചെയ്യുന്നത്‌. മനോഹാരിത തുളുമ്പുന്ന തടാകങ്ങളാല്‍ അനുഗൃഹീതമാണ്‌ നൈനിറ്റാള്‍. വിശദമായി വായിക്കാം

Photo Courtesy: Incorelabs

അരക്കു വാലി, ആന്ധ്രാപ്രദേശ്

അരക്കു വാലി, ആന്ധ്രാപ്രദേശ്

ആന്ധ്രപ്രദേശിലെ ഏക ഹിൽസ്റ്റേഷനായ അരക്കുവാലി സ്ഥിതി ചെയ്യുന്നത് പൂർവഘട്ട മലനിരകളിലാണ്. വര്‍ഷത്തിലുടനീളം ഭേദപ്പെട്ട കാലാവസ്ഥയാണിവിടെ. വേനല്‍ക്കാലത്തും ശീതകാലത്തുമെല്ലാം തന്നെ താപനിലയില്‍ അധികം മാറ്റം വരുത്താതെ സുഖകരമായ കാലാവസ്ഥ ഇവിടം യാത്രികര്‍ക്ക് ഉറപ്പു നല്‍കുന്നു. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് സിറ്റിയിലെ അതി കഠിനമായ ചൂടില്‍ നിന്ന് രക്ഷ നേടാന്‍ സഞ്ചാരികള്‍ ഈ താഴ്വരയിലേക്ക് ഓടിയെത്താറുണ്ട്. ശീതകലമാണ് ഇവിടത്തെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ സമയം. വിശദമായി വായിക്കാം

Photo Courtesy: Adityamadhav83

ലഡാക്ക്, ജമ്മുകാശ്മീർ

ലഡാക്ക്, ജമ്മുകാശ്മീർ

മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള ഏത് സമയത്തും ലഡാക്കില്‍ പോവുന്നതിന് അനുയോജ്യമാണ്. ഈ സമയത്ത് കാലാവസ്ഥ പ്രസന്നമാണെന്ന് മാത്രമല്ല 33 ഡിഗ്രിയില്‍ കൂടാത്ത ചൂട് മാത്രമേ ഇക്കാലത്ത് അനുഭവപ്പെടുകയുള്ളൂ. അതിനാൽ സമ്മർ ചിലവിടാൻ ലഡാക്ക് തെരഞ്ഞെടുക്കാം. ലഡാക്കിനെക്കുറിച്ച് വായിക്കാം

Photo Courtesy: Mufaddal Abdul Hussain

Please Wait while comments are loading...