01. ഷിപ്ര നദി
ഷിപ്ര നദിയുടെ തീരത്താണ് ഉജ്ജയനി സ്ഥിതി ചെയ്യുന്നത്. ഷിപ്ര നദിയുടെ തീരത്താണ് 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കാറുള്ള കുംഭ മേള നടക്കാറുള്ളത്. ഷിപ്ര നദിയുടെ തീരത്തെ ശിവ രാത്രി പ്രശസ്തമാണ്.
Photo Courtesy: Claude Renault from Cambremer, France
02. അശോകനും വിക്രമാദിത്യനും
അശോകനെയും വിക്രമാദിത്യനെയും പോലുള്ള രാജാക്കന്മാരായിരുന്നു ഇവിടത്തെ പഴയ ഭരണാധികാരികള്‍. ഉജ്ജയിനിയിലെ വിക്രമാദിത്യന്റേയും വേതാളത്തിന്റെ കഥകള്‍ പ്രശസ്തമാണ്.
03. കാളിദാസന്‍
പ്രശസ്ത കവി കാളിദാസന്‍ ഇവിടെ വച്ചാണ് കാവ്യങ്ങള്‍ രചിച്ചത്. വിക്രമാദിത്യ രാജാവിന്റെ പണ്ഡിത സദസ്സായ നവരത്നങ്ങളില്‍ ഒരാളായാണ് കാളിദാസന്‍ അറിയപ്പെടുന്നത്. കശ്മീരാണ് കാളിദാസന്റെ ദേശം എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഉജ്ജയിനിയാണെന്നാണ് പൊതുവായ നിഗമനം.
Photo Courtesy: Unknownwikidata:Q4233718
04. സ്കന്ദപുരാണം
വേദങ്ങളിലും ഉജ്ജൈനിയെക്കുറിച്ച് പരാമര്‍ശമുണ്ട്. സ്കന്ദപുരാണത്തിലെ രണ്ട് ഭാഗങ്ങള്‍ ഇവിടെ വച്ചാണ് എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്നു. ആവന്തി ഭരണകൂടത്തിന്റെ തലസ്ഥാനമായി മഹാഭാരതത്തില്‍ പറയുന്നത് ഉജ്ജൈനാണ്.
Photo Courtesy: Arian Zwegers from Brussels, Belgium
05. പുണ്യനഗരം
ശിവന്റെ ഭൂമിയായി വിശ്വസിക്കുന്ന ഉജ്ജൈന്‍ ഹിന്ദുമതത്തിലെ ഏഴു വിശുദ്ധനഗരങ്ങളിലൊന്നാണ്.
Photo Courtesy: Bernard Gagnon
06. ടവര്‍ ചൗക്ക്
തെരുവുകളിലെ തട്ടുകടകള്‍ക്ക് പ്രശസ്തമാണ് ഉജ്ജൈന്‍. ടവര്‍ ചൗക്ക് എന്നറിയപ്പെടുന്ന സ്ഥലം ഇക്കാര്യത്തില്‍ പ്രശസ്തമാണ്. ചാറ്റ്സ്, പാനി പുരി, നെയ്യ് ചേര്‍ത്ത കോണ്‍സ്നാക്സ്, ഭേല്‍ പുരി പോലുള്ള തട്ടുകട ആഹാരങ്ങള്‍ ഇവിടെ സുലഭമാണ്.
Photo Courtesy: Bernard Gagnon
07. പ്രധാന ക്ഷേത്രങ്ങള്‍
സന്ദര്‍ശിക്കാന്‍ പറ്റിയ നിരവധി ആകര്‍ഷണസ്ഥലങ്ങള്‍ ഉജ്ജൈനിലുണ്ട്. ചിന്താമന്‍ ഗണേഷ് ക്ഷേത്രം, ബഡേ ഗണേഷ്ജി കാ മന്ദിര്‍, ഹര്‍സിദ്ധി ക്ഷേത്രം, വിക്രം കീര്‍ത്തി മന്ദിര്‍, ഗോപാല്‍ മന്ദിര്‍, നവഗ്രഹ മന്ദിര്‍ എന്നിവയാണ് ഇവിടത്തെ പ്രശസ്ത ക്ഷേത്രങ്ങള്‍.
Photo Courtesy: Utcursch
08. മഹാകലേശ്വര്‍
നഗരത്തിലെ പ്രശസ്തമായ ക്ഷേത്രമാണ് മഹാകലേശ്വര്‍ ക്ഷേത്രം. ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം. അഞ്ച് തരത്തില്‍ തിരിച്ചിരിക്കുന്ന അമ്പലത്തില്‍ ഗണേഷ ദേവന്റെ വിഗ്രഹവുമുണ്ട്. കൂടാതെ ഓംകരേശ്വര്‍ ശിവ, പാര്‍വ്തി, കാര്‍ത്തികേയ ശിവന്റെ കാളയായ നന്ദി എന്നിവയുടെ വിഗ്രഹങ്ങളും ഇവിടെയുണ്ട്.
Photo Courtesy: Ssriram mt at English Wikipedia
09. മറ്റുസ്ഥലങ്ങള്‍
സിദ്ധാവത്, ഭര്‍ത്രഹരി ഗുഹകള്‍, സാന്ദീപനി ആശ്രമം, കാലഭൈരവ്, ദുര്‍ഗ ദാസ് കി ചാത്രി, ഗദ്കലിക, മങ്കള്‍നാഥ്, പിര്‍ മത്സേന്ദ്രനാഥ് എന്നിവയാണ് ഇവിടത്തെ പ്രശസ്തമായ മറ്റു സ്ഥലങ്ങള്‍. കാളിദാസ അക്കാദമി സുന്ദരമായ രൂപകല്പനയുള്ള സാന്ഡല് വാല കെട്ടിടം എന്നിവയും കാളിയദേഹ് കൊട്ടാരവും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്.
Photo Courtesy: Bernard Gagnon
10. എത്തിച്ചേരാന്‍
ഇന്‍ഡോര്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. ഉജ്ജൈനില്‍ നിന്ന് ഇവിടേക്കുള്ള ദൂരം 55 കിലോമീറ്ററാണ്. രാജ്യത്തെ പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേസ്റ്റേഷനാണ് ഉജ്ജൈന്‍ റെയില്‍വെസ്റ്റേഷന്‍. നഗരപരിധിയില്‍ ഓട്ടോറിക്ഷാ ബസ് ടോങ്കാ സൗകര്യങ്ങള്‍ സുലഭമാണ്. ഷെയര്‍ ഓട്ടോകളാണ് ഏറ്റവും വില ചിലവു കുറഞ്ഞ മാര്‍ഗം.
Photo Courtesy: Roshan08.08