ജനുവരി: റോക്ക് ക്ലൈമ്പിംഗ്, രാമനഗരം
ഷോലെ എന്ന സിനിമ കണ്ടിട്ടുണ്ടെങ്കിൽ, പാറക്കൂറ്റങ്ങൾ നിറഞ്ഞ, ഗബ്ബാർ സിങ്ങിന്റെ ആസ്ഥാനം നിങ്ങൾക്ക് ഓർമ്മവരും. കർണടകയിലെ രാമനഗരമാണ് അത്. ഏഴ് മലനിരകളുടെ മനോഹാരിതകൾക്ക് നടുവിലായി കിടക്കുന്ന പാറക്കൂട്ടങ്ങൾ. ഈ പാറക്കൂട്ടത്തിൽ കയറാൻ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്. റോക്ക് ക്ലൈംബിംഗിന്റെ കാര്യത്തിൽ നിങ്ങൾ ഒരു പ്രഫഷണൽ അല്ലെങ്കിലും നിങ്ങൾക്ക് ഇവിടെ എത്താം. കാരണം നിങ്ങളെ സഹായിക്കാൻ നിരവധി ആളുകൾ ഇവിടെയുണ്ട്. കൂടുതൽ വായിക്കാം
Image Credit: Scalino
ഫെബ്രുവരി: കാവേരി ഫിഷിംഗ് ക്യാമ്പ്
മഹാശീര്‍ മീനുകളെ പിടിക്കാന്‍ സാധിക്കുമെന്നതാണ് കാവേരി ഫിഷിംഗ് ക്യാംപിന്റെ പ്രത്യേകത. അപൂര്‍വ്വ ഇനമായ ഇവയെ പിടിച്ചയുടന്‍ വെള്ളത്തിലേക്ക് തിരികെ വിടുകയാണ് പതിവ്. അപൂര്‍വ്വ ഇനം മത്സ്യമാണെങ്കിലും കാവേരി ഫിഷിംഗ് ക്യാംപില്‍ ഇവയെ കൂട്ടം കൂട്ടമായി കാണാന്‍ സാധിക്കും. കൂടുതൽ വായിക്കാം
Image credit: Wiki Commons
മാർച്ച്: മൗണ്ടൈൻ ബൈക്കിംഗ്, ഗർവാൽ
ഋഷികേശിൽ നിന്നാണ് ബൈക്കിംഗ് ആരംഭിക്കുന്നത് ടെഹ്രിയിൽ യാത്ര അവസാനിക്കും. ഭഗീരഥി നദിയുടെ തീരത്ത് കൂടെയാണ് ഈ ബൈക്കിംഗ് പാത നീളുന്നത്. ഏകദേശം 12 മുതൽ 16 വരെ ദിവസം വേണ്ടിവരും ഇതുവഴിയുള്ള ബൈക്കിംഗ് പൂർത്തിയക്കാൻ. മുപ്പത് മുതൽ 10 ഡിഗ്രിവരെയാണ് മാർച്ച് മാസത്തിൽ ഇവിടുത്തെ ഊഷ്മാവ്.
Credit: Wiki Commons
ഏപ്രിൽ: ഗോവയിലെ ക്വാഡ് ബൈക്കിംഗ്
ഗോവയിലെ ക്വാഡ് ബൈക്കിംഗ് ഗോവ എന്നാൽ ബീച്ചുകൾ മാത്രമാണെന്ന് തെറ്റുദ്ധരിച്ചിട്ടുണ്ടെങ്കിൽ ആദ്യം ആ തെറ്റിദ്ധാരണ മാറ്റിയേക്ക്. ഇനി ഗോവയിലെ സുന്ദരമായ ഭൂമിയിലൂടെ ക്വാഡ് ബൈക്കിംഗ് നടത്താം. ഗോവയിൽ ചെന്നാൽ ക്വാഡ് ബൈക്ക് വാടകയ്ക്ക് എടുക്കുകയും ചെയ്യാം. ബെസ്റ്റ് ഐഡിയ ആല്ലേ?
Image credit: Chris_Parfitt
മെയ്: തേക്കടിയിലെ ബാംബു റാഫ്റ്റിംഗ്
മറ്റ് ടൂറിസ്റ്റ്‌കേന്ദ്രങ്ങളില്‍ നിന്ന് തേക്കടിയെ വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ് ബാംബൂ റാഫ്റ്റിംങ്. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ കയറിയുള്ള അല്പം ദുര്‍ഘടവും ഒപ്പം രസകരവുമായ യാത്രയാണിത്. ഒരു പകല്‍ദൈര്‍ഘ്യമുള്ള ഈ പ്രോഗ്രാം രാവിലെ 8 മണിക്ക് തുടങ്ങി വൈകുന്നേരം 5 മണിക്ക് അവസാനിക്കും. ഭക്ഷണവും സ്‌നാക്കുകളും ഉള്‍പ്പെടുന്നതാണ് ഈ പ്രോഗ്രാം. കൂടുതൽ വായിക്കാം
Image Credit: Wiki Commons
ജൂൺ: രാജസ്ഥാനിലൂടെ ഒരു സിപ്‌ലൈൻ ടൂർ
കേരളത്തിൽ മഴതുടങ്ങുന്ന ജൂൺ മാസം രാജസ്ഥാനിൽ പോയാലോ. കുറച്ച് ചൂട് സഹിക്കാൻ തയ്യാറെങ്കിൽ രാജസ്ഥാനിലേക്ക് പോകാം. രാജസ്ഥാനിലൂടെ ഒരു സിപ് ലൈൻ ടൂർ നടത്തിക്കളയാം. എന്താണ് സിപ്‌ലൈൻ എന്നല്ലെ? നീളത്തിൽ കെട്ടിയിട്ട കമ്പിയിലൂടെ ഊഞ്ഞാലാടി ഒരു യാത്ര.
Image Credit: KittyKaht
ജൂലൈ: അലോംഗിലെ റിവർ റാഫ്റ്റിംഗ്
അലോംഗിലൂടെ ഒഴുകുന്ന സിയോം, സിപു നദികളില്‍ റാഫ്‌റ്റിംഗിന് ഉള്ള സൗകര്യങ്ങളുണ്ട്. സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് റാഫ്‌റ്റിംഗ് മികച്ച അനുഭവമായിരിക്കും. വൈറ്റ് വാട്ടര്‍ റാഫ്‌റ്റിംഗ് എന്ന് ഇത് അറിയപ്പെടുന്നുണ്ട്. ഈ രണ്ട് നദികളും ബ്രഹ്മപുത്ര നദിയില്‍ പതിക്കുന്നു. നദികളുടെ ഒഴുക്കും പ്രദേശത്തിന്റെ സവിശേഷതകളും മേഖലയെ റാഫ്‌റ്റിംഗിന് അനുയോജ്യമാക്കുന്നു. അലോംഗിൽ പോകാം
Image Credit: Charlie Brewer
ആഗസ്റ്റ്: രൂപ്കുണ്ഡിൽ ട്രെക്ക് പോകാം
രൂപ്കുണ്ഡ് ട്രെക്കിംഗ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് രൂപ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. നിബിഢമായ കന്യാവനങ്ങളിലൂടെയുള്ള യാത്രയും ക്യാമ്പ് സൈറ്റുമാണ് രൂപ്കുണ്ഡിനെ വേറിട്ട് നിർത്തുന്നത്. രൂപ് കുണ്ഡ് തടാകമാണ് യാത്രക്കിടെ അത്ഭുതം പകരുന്ന മറ്റൊന്ന്. നിഗൂഢതകളുടെ തടാകം എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. 7 മുതൽ 9 വരെ ദിവസമാണ് ഇതിലൂടെയുള്ള യാത്രാ ദൂരം.
Image Credit: JomyG
സെപ്തംബർ: ഹാവ്‌ലോക്ക് ദ്വീപിലെ സ്കൂബ ഡൈവിംഗ്
ആൻഡമാനിലെ ഹാവ്‌ലോക്ക് ദ്വീപിൽ സ്‌കൂബ ഡൈവിങ്ങിന് അവസരമുണ്ട്. ആന്‍ഡമാന്‍ നിക്കോബാറില്‍ പൊതുവേ സ്പീഡ് ബോട്ട് സൗകര്യങ്ങള്‍ കുറവാണ്. ഹാവ്‌ലോക്കില്‍ തുച്ഛമായ ചെലവില്‍ സ്‌കൂബ ഡൈവിങ്ങ് നടത്താം. കടല്‍ജീവികളെക്കാണാന്‍ സ്‌കൂബ ഡൈവിങ് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ഹാവ്‌ലോക്ക് ദ്വീപിൽ പോകാം
Image Credit: Wiki Commons
ഒക്ടോബർ: ബിറിലെ പാരാഗ്ലൈഡിംഗ്
എല്ലാവര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ ടൂറിസം വകുപ്പ്, സിവില്‍ ഏവിയേഷന്‍ വിഭാഗം, ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ എന്നിവ സംയുക്തമായി പാരഗ്ലൈഡിങ് പ്രി വേള്‍ഡ് കപ്പ് നടത്താറുള്ളത് ബിറിലാണ്. ഇതിൽ പങ്കെടുക്കാനും കാണാനുമായി ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രധാനപ്പെട്ടൊരു പാരഗ്ലൈഡിങ് മത്സരമാണ് ഇത്. ലോകത്തിന്റെ പലഭാഗത്തുനിന്നായി പാരഗ്ലൈഡിങ് പ്രിയര്‍ ഇവിടെയെത്താറുണ്ട്. ബിറിൽ പോകാം
Image Credit: Wiki Commons
നവംബർ: മേഘാലയിലെ ഗുഹാ പര്യടനം
നവംബറിൽ മേഘാലയിലേക്ക് പോകാം. മേഘാലയിലെ ഖാസി ഹില്ലുകളിൽ ചെന്നാൽ സഞ്ചാരികളെ കാത്തിരിക്കുന്ന ചിലഗുഹകൾ കാണാം. ഇരുൾ നിറഞ്ഞ ഗുഹയിൽ കയറുമ്പോൾ നിങ്ങൾക്ക് പ്രേതകഥയുടെ കൂട്ട് ഉണ്ടാവില്ല. എങ്കിലും ഒന്ന് ഭയക്കും. ഭയം ചിതറി വീഴും.
Image Credit: Wiki Commons
ഡിസംബർ: പഹൽഗാമിലെ സ്കീയിംഗ്
ജമ്മുകാശ്മീറിലെ അനന്ത് നാഗ് ജില്ലയിലാണ് പഹൽഗാം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2740 മീറ്റർ ഉയരത്തിലായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ശ്രീനഗറിൽ നിന്ന് 95 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സ്കീയിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമാണ്. പഹൽഗാമിൽ പോകാം
Image Credit: Wiki Commons