» »ഓണക്കാലയാത്രയ്ക്ക് കേരളത്തിലെ 15 വെള്ള‌ച്ചാട്ടങ്ങള്‍

ഓണക്കാലയാത്രയ്ക്ക് കേരളത്തിലെ 15 വെള്ള‌ച്ചാട്ടങ്ങള്‍

Posted By: Staff

കേരളത്തിലെ ഏറ്റവും പ്രശസ്തമായ വെള്ള‌ച്ചാട്ടമാണ് അതിരപ്പ‌‌ള്ളി വെള്ള‌‌ച്ചാട്ടം. ‌നിങ്ങള്‍ ഇതു‌വരെ അതിര‌പ്പള്ളി വെള്ളച്ചാട്ടം സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ അതിരപ്പ‌ള്ളി സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണ് ഈ ഓണക്കാലം. അതിര‌പ്പ‌ള്ളി സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് കേര‌ളത്തിലെ സുന്ദരമായ മറ്റ് വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശി‌ക്കാം.

ഈ ഓണക്കാലത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ കേരളത്തിലെ ഏറ്റവും പ്രശസ്തമായ 15 വെള്ളച്ചാട്ടങ്ങ‌ള്‍ പരിചയപ്പെ‌ടാം.

അതിരപ്പള്ളി വെള്ളച്ചാട്ടം, അതിരപ്പള്ളി

അതിരപ്പള്ളി വെള്ളച്ചാട്ടം, അതിരപ്പള്ളി

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. കൊച്ചിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്‌. കൂടുതല്‍ വായിക്കാം

Photo: Arayilpdas

ആഢ്യന്‍പാറ വെള്ളച്ചാട്ടം, നിലമ്പൂര്‍

ആഢ്യന്‍പാറ വെള്ളച്ചാട്ടം, നിലമ്പൂര്‍

നിലമ്പൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ കുറുമ്പലങ്ങോട് ഗ്രാമത്തിലാണ് ആഡ്യന്‍പാറ വെള്ളച്ചാട്ടം. അതിമനോഹര വെള്ളച്ചാട്ടവും പാറക്കെട്ടുകളും മരങ്ങളുമൊക്കെയുള്ള ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. വെള്ളരിമലനിരകളില്‍ ഉല്‍ഭവിക്കുന്ന വെള്ളച്ചാട്ടം 300 അടി ഉയരത്തില്‍ നിന്ന് താഴേക്ക്പതിക്കുന്ന കാഴ്ച നയനാനന്ദകരമാണ്. കൂടുതല്‍ വായിക്കാം

Photo courtesy: നിരക്ഷരന്‍

കരുവാര വെള്ളച്ചാട്ടം, പാലക്കാട്

കരുവാര വെള്ളച്ചാട്ടം, പാലക്കാട്

സൈലന്റ് വാലി ദേശീയോദ്യാനത്തിലാണ് കരുവാര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസിക്കുന്ന ആദിവാസികളുടേതല്ലാതെ പുറമേ നിന്നുള്ളവരുടെ വാഹനങ്ങള്‍ കടത്തിവിടില്ല. അതിനാല്‍ ഏകദേശം അഞ്ച് കിലോമീറോളം നടന്ന് യാത്ര ചെയ്യണം ഇവിടെയെത്താന്‍.

Photo courtesy: നിരക്ഷരന്‍

കാന്തന്‍പാറ വെള്ളച്ചാട്ടം, വയനാട്

കാന്തന്‍പാറ വെള്ളച്ചാട്ടം, വയനാട്

കല്‍പ്പറ്റയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള മേപ്പാടിക്ക് അടുത്തായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഏകദേശം 30 മീറ്റര്‍ താഴ്ചയിലാണ് വെള്ളം പതിക്കുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന മേപ്പാടിയില്‍ നിന്ന് 8 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം.

Photo courtesy: Aneesh Jose

കുംഭാവുരുട്ടി വെള്ളച്ചാട്ടം, കൊല്ലം

കുംഭാവുരുട്ടി വെള്ളച്ചാട്ടം, കൊല്ലം

ചെങ്കോട്ടയില്‍ നിന്ന് അച്ചന്‍‌കോവിലേക്ക് പോകുന്ന വഴിയിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. റോഡരികില്‍ നിന്ന് വനത്തിലൂടെ ദുര്‍ഘടവും വഴുപ്പുള്ളതുമായ പാതയിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാലെ വെള്ളച്ചാട്ടത്തിന് അരികില്‍ എത്താന്‍ കഴിയു. ഗൈഡുകളുടെ സഹായമില്ലാതെ വെള്ളച്ചാട്ടത്തിന് അരികില്‍ എത്തുന്നത് അപകടകരമാണ്. 10 രൂപ ടിക്കറ്റ് എടുത്ത് വേണം ഗൈഡിന്റെ സഹായത്തോടെ ഇവിടെയെത്താന്‍.

Photo courtesy: Fotokannan

ചാര്‍പ്പ വെള്ളച്ചാട്ടം, ചാലക്കുടി

ചാര്‍പ്പ വെള്ളച്ചാട്ടം, ചാലക്കുടി

തൃശൂര്‍ ജില്ലയിലാണ് ചാര്‍പ്പ വെള്ളച്ചാട്ടം. അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് സമീപത്തയാണ് ഈ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്. ചലക്കുടിയില്‍ നിന്ന് വാല്‍പ്പാറൈക്ക് പോകുന്ന വഴിക്ക് ഈ വെള്ളച്ചാട്ടം കാണാം.

Photo courtesy: Neon

ചീയപ്പാറ വെള്ളച്ചാട്ടം, അടിമാലി

ചീയപ്പാറ വെള്ളച്ചാട്ടം, അടിമാലി

നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി കൊച്ചി മധുര ഹൈവേയിലാണ് ഈ വെ‌ള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഏഴ് തട്ടുകളായാണ് ഇവിടെ വെള്ളം താഴേക്ക് കുതിക്കുന്നത്. ഇതിന് സമീപത്തായാണ് വാളറ വെള്ളച്ചാട്ടം.

Photo courtesy: Sreerajcochin

തുഷാരഗിരി വെള്ളച്ചാട്ടം, കോഴിക്കോട്

തുഷാരഗിരി വെള്ളച്ചാട്ടം, കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. അപൂര്‍വയിനം ചിത്രശലഭങ്ങളുടെ കേന്ദ്രം കൂടിയാണ് തുഷാരഗിരി.

Photo courtesy: നിരക്ഷരന്‍ at ml.wikipedia

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം, കോതമംഗലം

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം, കോതമംഗലം

1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിക്കുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് തൊമ്മന്‍കുത്ത്. മറ്റു വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് ചെറുതാണിതെങ്കിലും 7 പടവുകളിറങ്ങി പടവുകളോരോന്നിലും കൊച്ചു ജലാശയങ്ങള്‍ തീര്‍ത്ത് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടവും അതിന്റെ അഴകാര്‍ന്ന പരിസ്ഥിതിയും കണ്ടാസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ ഇവിടെ വന്നെത്തുന്നു. പ്രകൃത്യാലുള്ള ഈ പടവുകളും അതിലെ ജലാശയവുമാണ് ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത. കൂടുതല്‍ വായിക്കാം

Photo: Kiran Gopi at ml.wikipedia

പാലരുവി വെള്ളച്ചാട്ടം, കൊല്ലം

പാലരുവി വെള്ളച്ചാട്ടം, കൊല്ലം

കൊല്ലത്തുനിന്നും 75 കിലോമീറ്റര്‍ അകലെയാണ് പാലരുവി വെള്ളച്ചാട്ടം. 4 കിലോമീറ്ററോളം വനത്തിനുള്ളിലൂടെ നടന്നുവേണം വെള്ളച്ചാട്ടത്തിനടുത്തെത്താന്‍. ഇക്കോ ടൂറിസം പദ്ധതിയ്ക്ക് സമീപത്തുതന്നെയാണ് വെള്ളച്ചാട്ടം. നിത്യഹരിതവനങ്ങളാണ് ഈ വെള്ളച്ചാട്ടത്തിനുചുറ്റും. കൂടുതല്‍ വായിക്കാം

Photo courtesy: Satheesan.vn

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം, തൃശൂര്‍

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം, തൃശൂര്‍

തൃശൂര്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം കാണാന്‍ കഴിയും. മഴക്കാലത്താണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യം. തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് സമീപത്തെത്താന്‍ മൂന്ന് കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്യണം.

Photo courtesy: Anee jose

മീന്‍വല്ലം വെള്ളച്ചാട്ടം, പാലക്കാട്

മീന്‍വല്ലം വെള്ളച്ചാട്ടം, പാലക്കാട്

പാലക്കാട് നഗരത്തില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ മീന്‍വല്ലം വെള്ളച്ചാട്ടം കാണം. തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട കരിമലയുടെ ഭാഗത്താണ് ഈ വെള്ളച്ചാട്ടം. കോഴിക്കോട് നിന്ന് പാലക്കാടേക്ക് പോകുന്ന വഴിക്ക് കല്ലിക്കോട് തുപ്പനാട് ജംഗ്ഷനില്‍ നിന്ന് മീ‌‌ന്‍വല്ലത്ത് എത്താം. ഇവിടേയ്ക്ക് പൊതുഗതാഗത സൗകര്യം ലഭ്യമല്ല. സ്വകാര്യ വാഹനങ്ങളേ ആശ്രയിക്കേണ്ടി വരും ഇവിടെയെത്താന്‍. കാഞ്ഞിരപ്പുഴ ജലസേചന കനാലിന്റെ കരയിലൂടെ മീന്‍വല്ലത്തേക്കുള്ള യാത്രയും രസകരമാണ്.
Photo courtesy: mathew john kochuplackal

വാഴച്ചാല്‍ വെള്ളച്ചാട്ടം, അതിരപ്പള്ളി

വാഴച്ചാല്‍ വെള്ളച്ചാട്ടം, അതിരപ്പള്ളി

അതിരപ്പള്ളിയിലെ മഴക്കാടുകളില്‍പ്പെടുന്ന ഷോളയാര്‍ മേഖലയിലാണ്‌ വാഴച്ചാല്‍ വെള്ളച്ചാട്ടം. അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ നിന്ന്‌ അഞ്ച്‌ കിലോമീറ്ററും ചാലക്കുടി വനമേഖലയില്‍ നിന്ന്‌ 36 കിലോമീറ്ററുമാണ്‌ ഇവിടേക്കുള്ള ദൂരം. ഇവിടുത്തെ മനോഹരമായ പ്രകൃതി നഗരജീവിതത്തിന്റെ സംഘര്‍ഷങ്ങളില്‍ നിന്ന്‌ നിങ്ങളെ മോചിപ്പിക്കും. കൂടുതല്‍ വായിക്കാം

Photo courtesy: Challiyan

സൂചിപ്പാറ വെള്ളച്ചാട്ടം, കല്‍പ്പറ്റ

സൂചിപ്പാറ വെള്ളച്ചാട്ടം, കല്‍പ്പറ്റ

വയനാടിന്റെ ഭരണസിരാകേന്ദ്രമായ കല്‍പ്പറ്റയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയായാണ് സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. റാഫ്റ്റിംഗ്, നീന്തല്‍ മുതലായ വാട്ടര്‍ സ്‌പോര്‍ട്‌സ് ഈവന്റുകള്‍ക്ക് ഇവിടെ സൗകര്യമുണ്ട്. മരത്തിന് മുകളിലെ കുടിലുകളില്‍ താമസിച്ച് നീന്തലും വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളും കാണാം. കനത്ത കാട്ടിലൂടെ ഏകദേശം 2 കിലോമീറ്റര്‍ ദൂരം നടക്കണം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അരികിലെത്താന്‍. കൂടുതല്‍ വായിക്കാം

Photo courtesy: Yjenith

മീന്‍മുട്ടി വെള്ളച്ചാട്ടം, കല്‍പ്പറ്റ

മീന്‍മുട്ടി വെള്ളച്ചാട്ടം, കല്‍പ്പറ്റ

മീനുകള്‍ക്ക് തുടര്‍ന്നു നീന്താന്‍ കഴിയാത്ത ഇടം എന്നാണ് മീന്‍മുട്ടി എന്നാണത്രെ വാക്കിനര്‍ത്ഥം. മൂന്ന് തട്ടുകളിലായി 300 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് മീന്‍മുട്ടി ഫാള്‍സ് പതിക്കുന്നത്. കല്‍പ്പറ്റയില്‍ നിന്നും 29 കിലോമീറ്റര്‍ അകലത്തിലാണ് മീന്‍മുട്ടി ഫാള്‍സ്. പ്രൊഫഷണലായ ഗൈഡുകളുടെ സഹായമുണ്ട് ഇവിടെയെങ്ങും. പരിചയമില്ലാത്ത സഞ്ചാരികള്‍ ഗൈഡുകളെ ആശ്രയിക്കുന്നതാണ് നല്ലത്. കൂടുതല്‍ വായിക്കാം

Photo courtesy: Vssekm

Please Wait while comments are loading...